Connect with us

കടിക്കുകയും പിച്ചുകയും ചെയ്യും, എടീ തള്ളെയെന്നാണ് വിളിച്ചിരുന്നത്; കവിയൂർ പൊന്നമ്മ

Actress

കടിക്കുകയും പിച്ചുകയും ചെയ്യും, എടീ തള്ളെയെന്നാണ് വിളിച്ചിരുന്നത്; കവിയൂർ പൊന്നമ്മ

കടിക്കുകയും പിച്ചുകയും ചെയ്യും, എടീ തള്ളെയെന്നാണ് വിളിച്ചിരുന്നത്; കവിയൂർ പൊന്നമ്മ

ഒരു കാലത്ത് അമ്മ വേഷങ്ങളിൽ തിളങ്ങി നിന്ന നടിയാണ് കവിയൂർ പൊന്നമ്മ. മോഹൻലാലിൻറെ അമ്മയായിട്ടാണ് നടി കൂടുതലും അഭിനയിച്ചത്. മോഹൻലാലിന്റെ ഏറ്റവും നല്ല ഓൺസ്ക്രീൻ അമ്മയായാണ് കവിയൂർ പൊന്നമ്മ അറിയപ്പെടുന്നത്.ചെറിയ പ്രായം തൊട്ടേ സിനിമകളിൽ അമ്മ വേഷമാണ് കവിയൂർ പൊന്നമ്മ ചെയ്തത്. 1965 ലിറങ്ങിയ തൊമ്മന്റെ മക്കൾ എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി നടി അഭിനയിക്കുമ്പോൾ പ്രായം വെറും 20 മാത്രമാണ്. ഇന്ന് മലയാള സിനിമയിൽ നടി സജീവമല്ല

ഇപ്പോഴിതാ കവിയൂർ പൊന്നമ്മയെക്കുറിച്ച് നടി സീമ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കവിയൂർ പൊന്നമ്മ മുഖ്യാതിഥി ആയി അമൃത ടിവിയിലെ സമാ​ഗമം എന്ന പരിപാടിക്കിടെയായിരുന്നു ഇത്.

കവിയൂർ പൊന്നമ്മയെക്കുറിച്ച് സംസാരിക്കാൻ അന്ന് സീമയും പരിപാടിയിൽ പങ്കെടുത്തു. ഇരുവരും പരസ്പരം ഓർമ്മകൾ പങ്കുവെച്ചു.

കുസൃതിക്കാരിയായ സീമ തന്നെ കടിക്കുകയും പിച്ചുകയും ചെയ്യുമായിരുന്നെന്നും സീമ തന്നെ എടീ തള്ളെയെന്നാണ് വിളിക്കുകയെന്നും സീമയുടെ പ്രേമമൊക്കെ നേരത്തെ അറിയാമായിരുന്നെന്ന് കവിയൂർ പൊന്നമ്മ പറഞ്ഞു.

കവിയൂർ പൊന്നമ്മയെക്കുറിച്ച് സീമയും സംസാരിച്ചിരുന്നു. ചെറുപ്പം മുതലേ താൻ സ്നേഹത്തോടെ തള്ളേ എന്ന് വിളിക്കാറുണ്ടെന്നും അവരുടെ ഇടുപ്പിൽ കയറിയിരുന്നാണ് സ്റ്റുഡിയോ മുഴുവൻ ചുറ്റിയിരുന്നതെന്നും സീമ പറഞ്ഞു. തന്റെ പ്രണയത്തിന് ഒരുപാട് ശിങ്കിടിമാരുണ്ടായിരുന്നു, പൊന്നു ചേച്ചി, സോമേട്ടൻ, രവി കുമാർ ഇവരൊക്കെ ശിങ്കിടികളായിരുന്നെന്ന് സീമ ഓർത്തു.

തിങ്കളാഴ്ച നല്ല ദിവസമാണ് കവിയൂർ പൊന്നമ്മയുടെ ഇഷ്ടപ്പെട്ട സിനിമയെന്നും സീമയന്ന് വ്യക്തമാക്കി.കവിയൂർ പൊന്നമ്മയും സീമയും ഒരുപിടി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

More in Actress

Trending

Recent

To Top