മലയാളി പ്രേക്ഷകരുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയുടേയും പ്രിയപ്പെട്ട താരമാണ് പ്രിയമണി. മലയാള നടിയാണെങ്കിൽ പോലും കന്നട, തെലുങ്ക് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളിൽ താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഭർത്താവ് മുസ്തഫയെ കുറിച്ച് സംസാരിക്കുകയാണ് പ്രിയമണി.
എല്ലാകാര്യത്തിലും ഭര്‍ത്താവ് മുസ്തഫയുടെ അഭിപ്രായം താന്‍ തേടാറുണ്ടെന്നും ഡ്രെസ്സ് ധരിക്കാന്‍ വരെ അതുണ്ട് . ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ ഇഷ്ടമുണ്ട് എന്ന് പറയുകയുള്ളൂ, ഇല്ലെങ്കില്‍ ഇല്ല. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഏതെങ്കിലും ഡ്രസ്സ് ഇടുമ്പോഴും അദ്ദേഹത്തോട് അഭിപ്രായം ചോദിയ്ക്കും. അല്ലെങ്കില്‍ ഫോട്ടോയില്‍ എല്ലാം കണ്ടാല്‍, ‘എന്താ ഇത് ഇങ്ങനെ ഡ്രസ്സ് ചെയ്തിരിയ്ക്കുന്നത്. കുറച്ച് നല്ലോണം ഡ്രസ്സ് ധരിച്ചുകൂടെ. നീ നന്നായി ഡ്രസ്സ് ധരിച്ചാലാണ് എനിക്കും നല്ല അഭിമാനം തോന്നുന്നത്’ എന്നൊക്കെ പറയും.
ഇപ്പോഴുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്. തിരഞ്ഞെടുക്കുന്ന സിനിമകളില്‍ സംതൃപ്തയാണ്. ഭാഗ്യം എന്ന് പറയട്ടെ, അഭിമാനത്തോടെ എനിക്ക് പറയാന്‍ സാധിയ്ക്കും, എന്റെ കല്യാണത്തിന് ശേഷമാണ് എനിക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നു തുടങ്ങിയത്. ഒരുപാട് ഭാഷകളില്‍ നിറയെ സിനിമകള്‍. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം അങ്ങനെ എല്ലാ ഭാഷകളിലും ഞാന്‍ തിരക്കിലാണ്. എന്റെ ലക്കി ചാം ആണ് മുസ്തഫ, കല്യാണത്തിന് ശേഷമാണ് തനിയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ വരുന്നതെന്നും പ്രിയ മണി പറയുന്നു
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...