Bollywood
അരിശം മൂത്ത് സ്വന്തം ഷര്‍ട്ട് വലിച്ചു കീറി… ബട്ടണുകളൊക്കെ തെറിച്ചു പോയി; സൽമാൻ ഖാൻ ദേഷ്യപ്പെടാനുള്ള കാരണം!
അരിശം മൂത്ത് സ്വന്തം ഷര്‍ട്ട് വലിച്ചു കീറി… ബട്ടണുകളൊക്കെ തെറിച്ചു പോയി; സൽമാൻ ഖാൻ ദേഷ്യപ്പെടാനുള്ള കാരണം!
സല്‍മാന്‍ ഖാന്റെ ദേഷ്യത്തെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ ബിഗ് ബോസ് ഷൂട്ടിനിടെയുണ്ടായ സംഭവത്തെക്കുറിച്ച് ഒരാള്‍ നടത്തിയ വെളിപ്പെടുത്തലാണ് വൈറലാകുന്നത്.
എന്റെയൊരു അടുത്ത സുഹൃത്ത് ബിഗ് ബോസിന്റെ പ്രൊഡക്ഷന്‍ ടീമില്‍ ജോലി ചെയ്തിരുന്നു. അവളുടെ ജോലി കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്മെന്റിലായിരുന്നു. ഒരു ദിവസം അവര്‍ വീക്കെന്‍ഡ് എപ്പിസോഡ് ഷൂട്ട് ചെയ്യുകയായിരുന്നു. ഷൂട്ടിനിടെ സല്‍മാന്‍ ഖാന് ദേഷ്യപ്പെട്ടു. വല്ലാത്ത ചൂടാണെന്നും എസി ശരിയായി വര്‍ക്ക് ചെയ്യുന്നില്ല എന്നുമായിരുന്നു ദേഷ്യപ്പെടാനുള്ള കാരണം. അദ്ദേഹം അരിശം മൂത്ത് സ്വന്തം ഷര്‍ട്ട് വലിച്ചു കീറി. ഷര്‍ട്ടിന്റെ ബട്ടണുകളൊക്കെ തെറിച്ചു പോയി. അതോടെ അവര്‍ക്ക് കണ്ട്യുനിറ്റി നഷ്ടപ്പെടാതിരിക്കാന്‍ അതേ പോലെ തന്നെയുള്ള മറ്റൊരു ഷര്‍ട്ട് അന്വേഷിച്ച് നടക്കേണ്ടി വന്നു. പക്ഷെ കിട്ടിയില്ല. ഇതോടെ മറ്റൊരു ഷര്‍ട്ട് നല്‍കേണ്ടി വന്നു’ എന്നാണ് വൈറലാകുന്ന കുറിപ്പില്‍ ഉള്ളത്