Connect with us

ലോറന്‍സ് ബിഷ്‌ണോയിയുടെ പേരില്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ നിന്ന് കാര്‍ ബുക്ക് ചെയ്തു; 20 കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

News

ലോറന്‍സ് ബിഷ്‌ണോയിയുടെ പേരില്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ നിന്ന് കാര്‍ ബുക്ക് ചെയ്തു; 20 കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

ലോറന്‍സ് ബിഷ്‌ണോയിയുടെ പേരില്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ നിന്ന് കാര്‍ ബുക്ക് ചെയ്തു; 20 കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ പേരില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ നിന്ന് കാര്‍ ബുക്ക് ചെയ്ത 20 കാരനെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രോഹിത് ത്യാഗി എന്ന 20കാരനാണ് അറസ്റ്റ് ചെയ്തതെന്ന് മുംബൈ പോലീസ് അറിയിച്ചു.

നടന്‍ സല്‍മാന്‍ ഖാന്റെ വീടായ ഗ്യാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്കാണ് രോഹിത് ത്യാഗി ലോറന്‍സ് ബിഷ്‌ണോയിയുടെ പേരില്‍ ഒരു കാര്‍ ബുക്ക് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്.

ക്യാബ് െ്രെഡവര്‍ സല്‍മാന്‍ ഖാന്റെ വീടായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലെത്തി ബുക്കിംഗിനെക്കുറിച്ച് അവിടെയുള്ള വാച്ച്മാനോട് ചോദിച്ചപ്പോള്‍ ആദ്യം ഞെട്ടിയ വാച്ച്മാന്‍ ഉടന്‍ തന്നെ അടുത്തുള്ള ബാന്ദ്ര പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഇതേ തുടര്‍ന്ന് ബാന്ദ്ര പോലീസ് ക്യാബ് െ്രെഡവറെ ചോദ്യം ചെയ്യുകയും ഓണ്‍ലൈനില്‍ ക്യാബ് ബുക്ക് ചെയ്ത ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ട്രാക്ക് ചെയ്യുകയും ചെയ്തു. രോഹിത് ത്യാഗി എന്ന് തിരിച്ചറിഞ്ഞ ഗാസിയാബാദില്‍ നിന്നുള്ള 20 വയസ്സുള്ള വിദ്യാര്‍ത്ഥിയാണ് ക്യാബ് ബുക്ക് ചെയ്തതെന്ന് മനസിലാക്കുകയായിരുന്നു.

ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയിയുടെ പേരില്‍ ക്യാബ് ബുക്ക് ചെയ്തത് തമാശയ്ക്കാണെന്ന് യുവാവ് പറഞ്ഞതായി പോലീസ് പറഞ്ഞു. യുവാവിനെതിരെ കേസെടുത്ത പൊലീസ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് മുംബൈയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഞായറാഴ്ച സല്‍മാന്‍ ഖാന്റെ വീട്ടിനെതിരെ വെടിവയ്പ്പ് നടന്നതിനെ തുടര്‍ന്ന് സല്‍മാന്റെ വീട്ടിന്റെ സുരക്ഷ മുംബൈ പൊലീസ് വര്‍ദ്ധിപ്പിച്ചിരുന്നു.

More in News

Trending

Recent

To Top