Connect with us

നിനക്ക് അഭിനയിക്കാന്‍ വല്ലോം അറിയാമോ? അന്നെന്നെ തെറി വിളിച്ച് കൊന്നവനാണ് ജൂഡ്; ആ സംഭവം ഇങ്ങനെ ; തുറന്ന് പറഞ്ഞ് സിജു വിൽസൺ

Actor

നിനക്ക് അഭിനയിക്കാന്‍ വല്ലോം അറിയാമോ? അന്നെന്നെ തെറി വിളിച്ച് കൊന്നവനാണ് ജൂഡ്; ആ സംഭവം ഇങ്ങനെ ; തുറന്ന് പറഞ്ഞ് സിജു വിൽസൺ

നിനക്ക് അഭിനയിക്കാന്‍ വല്ലോം അറിയാമോ? അന്നെന്നെ തെറി വിളിച്ച് കൊന്നവനാണ് ജൂഡ്; ആ സംഭവം ഇങ്ങനെ ; തുറന്ന് പറഞ്ഞ് സിജു വിൽസൺ

വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ താരമാണ് സിജു വിത്സൻ. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടാണ് സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലെ നായക കഥാപാത്രം ചെയ്ത് കൂടുതൽ ശ്രദ്ധ നേടി. ഇപ്പോൾ സിജു നിറഞ്ഞ് നിൽക്കുകയാണ്

പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയത്തിളക്കത്തിലാണ് നടൻ . ആറാട്ടുപുഴ വേലായുധ പണിക്കരായി നിറഞ്ഞാടിയ സിജു വില്‍സണ്‍ ആക്ഷൻ നായകനായി പ്രേക്ഷക മനസ്സില്‍ ചേക്കേറിക്കഴി‍ഞു. ഇപ്പോഴിതാ സിനിമയിലെ തുടക്കകാലത്ത് ജൂഡ് ആന്റ്ണിയുടെ ഒരു പരസ്യത്തില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍. അന്ന് അഭിനയത്തില്‍ ഒരു പരാജയമായിരുന്ന തന്നെ ജൂഡ് തെറി വിളിച്ച് കൊന്നുവെന്നും അഭിമുഖത്തില്‍ സിജു പറഞ്ഞു.

‘ജൂഡിനെ മുമ്പേ അറിയാം. അല്‍ഫോണ്‍സ് വഴി പരിചയപ്പെട്ടതാണ്. പണ്ട് ജൂഡും അരുണ്‍ ഗോപിയും കൂടി ഒരു കഥയെഴുതാന്‍ ആലുവയിലെ ഒരു ഫ്ളാറ്റില്‍ വന്ന് നില്‍ക്കുന്ന സമയത്ത് ഞാനും കിച്ചുവും ഷറഫും ഒക്കെ ഡിസ്‌കഷന് പോയി ഇരിക്കുമായിരുന്നു.

മൊബൈലില്‍ ഷൂട്ട് ചെയ്തിട്ട് ഒരു മത്സരത്തിന് അയക്കാന്‍ വേണ്ടിയിട്ട് ഒരു ആഡ് പോലത്തെ സംഭവം ജൂഡ് ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ നായകനായി ഞാനാണ് അഭിനയിച്ചത്. അന്നെന്നെ തെറി വിളിച്ച് കൊന്നവനാണ് ജൂഡ് ആന്തണി. നിനക്ക് അഭിനയിക്കാന്‍ വല്ലോം അറിയാമോ എന്നൊക്കെ പറഞ്ഞു. അന്ന് അറിയില്ലായിരുന്നു. ഭയങ്കര മോശമായിരുന്നു.

അതിന്റെയൊക്കെ വീഡിയോ അവന്റെ കയ്യിലുണ്ട്. അതൊക്കെ ഇറക്കി വിട്ടാല്‍ തീര്‍ന്നു. അതുകഴിഞ്ഞ് സാറാസിനാണ് അവന്‍ ഒന്ന് അഭിനയിക്കാന്‍ വിളിക്കുന്നത്. അപ്പോഴേക്കും കുറച്ചൊക്കെ പഠിച്ചായിരുന്നു. സാറാസില്‍ തെറിവിളി കേള്‍ക്കേണ്ടി വന്നില്ല.’ സിജു പറഞ്ഞു.

More in Actor

Trending

Recent

To Top