Connect with us

തങ്കച്ചനേയും അനുവിനേയും റേറ്റിംഗിനായി ഉപയോഗിക്കരുത് !

TV Shows

തങ്കച്ചനേയും അനുവിനേയും റേറ്റിംഗിനായി ഉപയോഗിക്കരുത് !

തങ്കച്ചനേയും അനുവിനേയും റേറ്റിംഗിനായി ഉപയോഗിക്കരുത് !

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. നേരത്തെ ടമാര്‍ പഠാറെന്ന പേരിലായിരുന്നു പരിപാടി സംപ്രേഷണം ചെയ്തിരുന്നത്. തങ്കച്ചനും അനുവും പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നേരത്തെയുമുണ്ടായിരുന്നു. തന്റെ കുടുംബത്തില്‍ താന്‍ മാത്രമേ അവിവാഹിതനായുള്ളൂവെന്നും അമ്മയുടെ വലിയ ആഗ്രഹമായിരുന്നു തന്റെ വിവാഹമെന്നുമായിരുന്നു തങ്കച്ചന്‍ പറഞ്ഞത്. മൂത്ത സഹോദരനെപ്പോലെയാണ് തങ്കുവെന്നായിരുന്നു അനു പറഞ്ഞത്. പ്രണയത്തിലല്ലെന്ന് ഇരുവരും ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്നാണ് പ്രേക്ഷകരുടെ ചോദ്യം. പ്രമോ വീഡിയോയെ വിമര്‍ശിച്ചായിരുന്നു കൂടുതല്‍ പേരും എത്തിയത്.

ചാനൽ റേറ്റിങ്ങിന് വേണ്ടി ഒരാളെയും ഇങ്ങനെ വിഡ്ഡി വേഷം കെട്ടിക്കരുത്. ഒരു പ്രോഗ്രാമിന്റെ നിലവാരം ഇങ്ങനെ അധഃപതിച്ചല്ലോ.പഴയ കോമഡി ഒക്കെ എവിടെ. കഷ്ടം. പ്രേക്ഷകരെ മണ്ടനാക്കാൻ, കല്യാണം മോതിരമാറ്റം ഇതൊക്കെ ഒരു പവിത്രത ഉള്ള ചടങ്ങായെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇപ്പോ ചാട്ട അടിക്ക് പകരം ടാസ്ക് അല്ലേ. ചിലപ്പോ ഇവർക്ക് കിട്ടിയ ടാസ്ക് ആകും ഇത്…!ഇനി പറ്റില്ല ഒന്നെങ്കിൽ അവർ റിയൽ ആയി കെട്ടണം അല്ലെങ്കിൽ ആ പാവം തങ്കച്ചൻ ചേട്ടനെ റേറ്റിംഗിന് ആയി ഉപയോഗിക്കരുത് ഇത് ഉടായിപ്പാണെങ്കിൽ ഇതിൽ പരം നാണം കേട്ട പരുപാടി ഇല്ല ഇല്ലെങ്കിൽ ഇല്ലന്നെ ഉള്ളു അത്രയ്ക്ക് ഇഷ്ട പ്രോഗ്രാമും അനു/തങ്കച്ചൻഇതെന്താ ഇങ്ങനെയെന്നായിരുന്നു ചിലരുടെ ചോദ്യം.

നിങ്ങൾക്ക് ഒരു തമാശ ആയിരിക്കാം പക്ഷേ തങ്കച്ചന്റെ ഉള്ളിൽ അവളോടു ഇഷ്ടം കൂടി വരാൻ ഇതൊക്കെ ഒരു കാരണമായി തീരും. തങ്കച്ചൻ ഒരു പാവമാണ്. അദ്ദേഹത്തെ ഇങ്ങനെ വിഡ്ഢിവേഷം കെട്ടിക്കരുത്. ആ പാവത്തിന്റെ അമ്മ മരിച്ചതിനു ശേഷം കുറച്ചു നാളുകൾക്ക് ശേഷം ആണ് തങ്കു നമ്മുടെ അടുത്തേക്ക് വന്നത്. ഇങ്ങനെ ആ മനുഷ്യനെ വിഡ്ഢിവേഷം കെട്ടിക്കരുത്. ഒരുവട്ടം നടുവൊടിഞ്ഞ താങ്കച്ഛന്റെ രണ്ടാമതും ഓടിക്കണോ. എന്തിനാ തങ്കച്ചനെ വട്ടാക്കുന്നത് അയാൾ കല്യാണം കഴിക്കതോണ്ട് എന്തും ആവാം എന്നാണോ അനുപ് സാർ. അയാൾ ലാസ്റ്റ് മെന്റൽ ആവും കോമഡി ആണേലുംനമ്മുടെ തങ്കച്ചൻ ചേട്ടൻ കോമാളിവേഷം കെട്ടിക്കരുത് പാവമാണ് അദ്ദേഹം പുതിയൊരു നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നുമായിരുന്നു ആരാധകരുടെ കമന്‍റുകള്‍.

about thangachan and anu

More in TV Shows

Trending

Recent

To Top