Connect with us

ഇരട്ടി മധുരത്തിൽ ഖാൻ കുടുംബം;സൽമാൻ ഖാൻറെ ജന്മദിനത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകി സഹോദരി അർപിത!

Bollywood

ഇരട്ടി മധുരത്തിൽ ഖാൻ കുടുംബം;സൽമാൻ ഖാൻറെ ജന്മദിനത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകി സഹോദരി അർപിത!

ഇരട്ടി മധുരത്തിൽ ഖാൻ കുടുംബം;സൽമാൻ ഖാൻറെ ജന്മദിനത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകി സഹോദരി അർപിത!

ബോളിവുഡ് പ്രേക്ഷകരുടെയും,സിനിമ ലോകത്തിന്റെയും പ്രിയ പെട്ട  നടനാണ് സൽമാൻ ഖാൻ.ഒരുപക്ഷേ ഖാൻ കുടുംബത്തിന്റെ തന്നെ  ഏറ്റവും പ്രിയപ്പെട്ട ദിനമായിരിക്കും ഇന്ന്.കാരണം  താരത്തിന്റെ 54-മത്  പിറന്നാൾ ആണിന്ന്.ഈ ദിനത്തിൽ സൽമാൻ ഖാന് നല്കാവുന്നതിൽ വെച്ച് ഏറ്റവും മൂല്യമുള്ള മനോഹരമായ സമ്മാനം നൽകിയിരിക്കുകയാണ്   സൽമാന്റെ പ്രിയ സഹോദരി അർപിത ഖാൻ.സല്ലുഭായ്,ഭായി ജനെന്നുമൊക്കെയാണ് താരം   അറിയപ്പെടുന്നത്.

ഭായിയുടെ  പിറന്നാൾ  ദിനത്തിൽ അർപിത നൽകിയത്   ഒരു മാലാഖക്കുട്ടിയെയാണ്. ഇന്ന് രാവിലെയായിരുന്നു  അർപിത ഖാനും ആയുഷ് ശർമയ്ക്കും ഒരു പെൺകുട്ടി ജനിച്ചത്. അയാത് ശർമ എന്നാണ് അർപിത മകൾക്ക് പേരു നൽകിയിരിക്കുന്നത്.

സല്ലുഭായുടെ  ജന്മദിനത്തിൽ തന്നെ കുഞ്ഞിനെ വരവേൽക്കാൻ അർപിതയും ഭർത്താവും ഒരുങ്ങുന്നതായി ആഴ്ചകൾക്കു മുൻപു വാർത്തകളിൽ ഇടം  പിടിച്ചിരുന്നു. 2014 ലാണ് അർപിതയും ആയുഷും തമ്മിലുള്ള വിവാഹം നടന്നത്. മൂന്നു വയസ്സുകാരനായ അഹിൽ എന്നൊരു മകൻ കൂടിയുണ്ട് ഈ ദമ്പതികൾക്ക്. ‘ലവ്‌യാത്രി’ എന്ന ചിത്രത്തിലൂടെയാണ് കഴിഞ്ഞ  വർഷം ആയുഷ് തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്.

ഭായി ജാന്റെ പിറന്നാൾ ദിനത്തിനൊപ്പം  കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ഖാൻ കുടുംബം. വരുൺ ധവാൻ, മനീഷ് മൽഹോത്ര, മൗണി റോയ്, വരുൺ ശർമ തുടങ്ങി നിരവധി താരങ്ങൾ ഖാൻ കുടുംബത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

about salman khan family

More in Bollywood

Trending

Recent

To Top