Connect with us

പ്രണയത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ ഒരുപാട് സമയം വേണ്ടി വന്നു!

Bollywood

പ്രണയത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ ഒരുപാട് സമയം വേണ്ടി വന്നു!

പ്രണയത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ ഒരുപാട് സമയം വേണ്ടി വന്നു!

ഒരു അഭിമുഖത്തിൽ ദീപിക പദുക്കോൺ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.പ്ര ണയത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ ഒരുപാട് സമയം വേണ്ടി വന്നുവെന്ന് തുറന്നു പറയുകയാണ് താരം.ഒരു അഭിമുഖത്തിലാണ് ദീപിക തന്റെ പ്രണയത്തകര്‍ച്ചയെക്കുറിച്ച്‌ മനസ്സ് തുറന്നത്.

”ലൈംഗികത എന്നാല്‍ എന്നെ സംബന്ധിച്ച ശാരീരികമല്ല, മാനസികമായിരുന്നു. ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. കബളിപ്പിക്കാന്‍ വേണ്ടി ആയിരുന്നെങ്കില്‍ നിങ്ങള്‍ പ്രണയത്തിലാണെന്ന് നടിക്കുന്നത് എന്തിനാണ്? പ്രണയം തകര്‍ന്നപ്പോള്‍ എനിക്ക് വല്ലാത്ത വേദനയുണ്ടായിരുന്നു. എന്നാല്‍ അയാള്‍ക്ക് ഞാന്‍ രണ്ടാമതൊരു അവസരം കൂടി നല്‍കി. കാരണം അയാള്‍ എന്റെ മുന്‍പില്‍ മറ്റൊരവസരത്തിനായി കേണപേക്ഷിച്ചു. അയാള്‍ എന്നെ വഞ്ചിക്കുകയാണെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ ഞാന്‍ അയാളെ കയ്യോടെ പിടികൂടി. എന്നിട്ടും അയാളെ മനസ്സില്‍ നിന്നും പുറത്താക്കാന്‍ സമയമെടുത്തു.

ആദ്യം അയാള്‍ എന്നെ വഞ്ചിച്ചപ്പോള്‍ ഞങ്ങളുടെ ബന്ധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ടായിരിക്കുമെന്ന് കരുതി. എന്നാല്‍ അതൊരു ശീലമായപ്പോള്‍ എനിക്ക് മനസ്സിലായി അയാള്‍ക്കാണ് പ്രശ്‌നമുള്ളതെന്ന്. ഒരിക്കല്‍ തിരിച്ചടി നേരിട്ടാല്‍ ബന്ധങ്ങളിലുള്ള വിശ്വാസം നശിക്കും” -ദീപിക പറഞ്ഞു.

about deepika padukone

More in Bollywood

Trending