Connect with us

നടി സുസ്മിത കാമുകനുമായി അടിച്ച് പിരിഞ്ഞോ ?

Actress

നടി സുസ്മിത കാമുകനുമായി അടിച്ച് പിരിഞ്ഞോ ?

നടി സുസ്മിത കാമുകനുമായി അടിച്ച് പിരിഞ്ഞോ ?

ബോളിവുഡ് സുന്ദരി സുസ്മിത സെന്‍ വൈകാതെ വിവാഹിതയാവുമെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കാമുകനായ റോഹ്മന്‍ ഷോവലും സുസ്മിതയും ഒരുമിച്ചാണ് താമസമെന്ന് അറിഞ്ഞത് മുതല്‍ നിരന്തരം ഗോസിപ്പുകള്‍ വരാറുമുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ ബ്രേക്കപ്പ് ആയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. മോഡലായി പ്രവർത്തിച്ചിരുന്ന റോഹ്‌മൻ ഷോവലാണ് സുസ്മിതയുടെ മനം കവർന്ന ചെറുപ്പക്കാരൻ. എന്നാൽ ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.അടുത്തിടെയും സുസ്മിതയെ കുറിച്ച് തുറന്ന് സംസാരിച്ച് റോഹ്മാൻ എത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയ പേജിലൂടെ ഏറ്റവും പുതിയതായി സുസ്മിത പങ്കുവച്ച വാക്കുകളാണ് ഇവരുടെ പ്രണയം പരാജയപ്പെട്ടെന്ന സംശയത്തിന് ഇടയാക്കിയത്.

ആരാധകരും ഇതിലെ സത്യമെന്താണെന്ന് അറിയാനായി ചോദ്യങ്ങൾ ഉന്നയിക്കുകകയാണ്. ” അയാൾ മാറുമെന്ന് സ്ത്രീകൾ ചിന്തിക്കുന്നതാണ് പ്രശ്നം. പക്ഷേ അവർ മാറില്ല. പുരുഷന്മാരുണ്ടാക്കുന്ന പ്രശ്നങ്ങൾ കാരണം അവളൊരിക്കലും വിട്ട് പോകില്ലെന്ന് അവർ കരുതുന്നു. അവളത് ചെയ്യും…” എന്നാണ് പോസ്റ്റിൽ സുസ്മിത സൂചിപ്പിച്ചിരിക്കുന്നത്. പിന്നാലെ ഈ കഥയുടെ ധാർമ്മികത എന്താണെന്ന് കൂടി ക്യാപ്ഷനിൽ നടി കൊടുത്തിട്ടുണ്ട്. “അവൻ വിജയിക്കില്ല. പക്ഷേ അവൾ ജയിക്കും. ഗയ്സ് നിങ്ങളെ എല്ലാവരെയും ഞാൻ സ്‌നേഹിക്കുന്നു…” എന്നും സുസ്മിത അടിക്കുറിപ്പായി എഴുതിയിട്ടുണ്ട്. ഇതെന്തിനാണ് ഇങ്ങനൊരു എഴുത്തുമായി സുസ്മിത എത്തിയതെന്നുള്ള സംശയത്തിലാണ് ആരാധകർ.

പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് നടിയോട് കാര്യമെന്താണെന്ന് ചോദിച്ച് എത്തിയിരിക്കുന്നത്. റോഹ്‌മാനുമായി സുസ്മിത വേർപിരിഞ്ഞുവെന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. റോഹ്‌മനും സുസ്മിതയും തമ്മിലുള്ള ബന്ധം നല്ല രീതിയിൽ തന്നെയല്ലേ? എന്ന് ചോദിക്കുന്നവരുമുണ്ട്. നിങ്ങൾക്ക് ചേരുന്നൊരു വ്യക്തി തന്നെയാണ് റോഹ്‌മാൻ… നിങ്ങൾ തമ്മിൽ പിരിഞ്ഞുവെന്ന കാര്യം മാത്രം പറയരുത്… നിങ്ങളുടെ വിവാഹത്തിന് വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്…എന്ന് തുടങ്ങി നൂറ് കണക്കിന് സന്ദേശങ്ങളാണ് സുസ്മിതയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.മോഡലിംഗ് രംഗത്ത് നിന്നും ഇന്ത്യയിൽ അറിയപ്പെടുന്ന നായികയായി വളർന്ന നടിയാണ് സുസ്മിത സെൻ.

സുസ്മിത സെൻ വിവാഹം കഴിക്കാതെ സിംഗിൾ മദറായി കഴിയുകയായിരുന്നു. ഏറെ കാലത്തോളം രണ്ട് പെൺമക്കളുടെ അമ്മയായി കഴിഞ്ഞ നടി രണ്ട് വർഷം മുൻപാണ് പ്രണയത്തിലായത്. സിനിമയിൽ തിളങ്ങി നിന്നെങ്കിലും യഥാർത്ഥ ജീവിതത്തിൽ വളരെ ലളിതമായി ജീവിക്കുകയായിരുന്നു നടി. രണ്ട് പെൺകുട്ടികളെ ദത്തെടുത്ത് സിംഗിൾ മദറായി കഴിയുകയായിരുന്നു സുസ്മിത. ഇതിനിടെ 2018 ലാണ് മോഡൽ റോഹ്‌മാൻ ഷോവലുമായി നടി അടുപ്പത്തിലാവുന്നത്. തുടർന്ന് ഇരുവരുമൊന്നിച്ച് മക്കൾക്കൊപ്പമാണ് താമസം. ലോക്ക്ഡൗൺ നാളുകളിൽ വർക്കൗട്ട് ചെയ്യുന്നതിന്റെയും മക്കളുടെ ജന്മദിനാഘോഷങ്ങളുടെയും ചിത്രങ്ങൾ താരങ്ങൾ പുറത്തു വിട്ടിരുന്നു. റോഹ്‌മാനുമായുള്ള പ്രായവ്യത്യാസത്തിന്റെ പേരിൽ സുസ്മിത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പരിചയപ്പെടുന്ന സമയത്ത് അവന്റെ പ്രായം അറിയില്ലായിരുന്നുവെന്നും പിന്നെ അതൊന്നും തങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം ഉടനെ ഉണ്ടാവുമെന്ന തരത്തിൽ വാർത്തകൾ വന്നതോടെ ആരാധകരും കാത്തിരിപ്പിലായിരുന്നു. ഇതിനിടെയാണ് ബ്രേക്കപ് ആയോ എന്ന സംശയം ഉയർന്നു വന്നത്. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

about an actress

More in Actress

Trending

Recent

To Top