Connect with us

ഇനിയുള്ള കൂടിക്കാഴ്ചയുടെ ദൈര്‍ഘ്യം ഒരുപാട് കൂടാതിരിക്കട്ടെ; തനിച്ച് നാട്ടിലെത്തിയതിനെക്കുറിച്ച് അഭി മുരളി!

Social Media

ഇനിയുള്ള കൂടിക്കാഴ്ചയുടെ ദൈര്‍ഘ്യം ഒരുപാട് കൂടാതിരിക്കട്ടെ; തനിച്ച് നാട്ടിലെത്തിയതിനെക്കുറിച്ച് അഭി മുരളി!

ഇനിയുള്ള കൂടിക്കാഴ്ചയുടെ ദൈര്‍ഘ്യം ഒരുപാട് കൂടാതിരിക്കട്ടെ; തനിച്ച് നാട്ടിലെത്തിയതിനെക്കുറിച്ച് അഭി മുരളി!

ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് അഭി മുരളി. യൂട്യൂബ് ചാനലുമായി സജീവമാണ് അഭി മുരളി. വിവാഹ ശേഷമാണ് ദോശ ഈസ് ബിസി വിത്ത് ചട്‌നി എന്ന് യൂട്യൂബ് ചാനലിന്റെ പേര് പരിഷ്‌ക്കരിച്ചത്. മോഡലിങ്, നൃത്തം, കളരി, അഭിനയം,ബോക്സിങ് തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അഭി കുറച്ചുകാലമായി ഷോയിൽ എത്താറുണ്ടായിരുന്നില്ലഭര്‍ത്താവിന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ് ദോശയും ചട്‌നിയും. അതാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് അഭി വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷമായി മറ്റൊരു രാജ്യത്തേക്ക് ചേക്കേറുകയായിരുന്നു അഭി. ഭര്‍ത്താവിന്റെ വീട്ടിലെയും നാട്ടിലെയും വിശേഷങ്ങളെല്ലാം ചാനലിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ നാട്ടിലേക്ക് തിരിച്ചുവരുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അഭി.

ഞാന്‍ ഒറ്റയ്ക്കാണ് വരുന്നത്. എന്റെ ഷുഗര്‍ ചേട്ടന്‍ വരുന്നില്ല. ഒന്നിച്ചല്ലാതെ വരേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. ആള്‍ക്ക് ഇവിടെ കുറച്ച് പരിപാടികളുണ്ട്. എനിക്ക് ഇവിടെ പെര്‍മനന്റ് വിസയായിട്ടില്ല. കുറച്ചുകാലം നിന്നാലേ അത് ശരിയാവുകയുള്ളൂ. അതൊന്നും ഇപ്പോള്‍ നോക്കുന്നില്ലെന്നും അഭി പറഞ്ഞിരുന്നു. ഇത്രയും ദിവസം ഞങ്ങളൊന്നിച്ചായിരുന്നല്ലോ, നാട്ടിലെല്ലാവരും എന്നെ കാത്തിരിക്കുകയാണ്.

ഇനി നാട്ടിലെ വിശേഷങ്ങളെല്ലാം കാണിക്കാം. നാട്ടില്‍ വന്ന് വിസയ്ക്ക് വീണ്ടും അപ്ലൈ ചെയ്യുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഇനിയുള്ള കൂടിക്കാഴ്ചയുടെ ദൈര്‍ഘ്യം ഒരുപാട് കൂടാതിരിക്കട്ടെ. ഷുഗര്‍ ചേട്ടനെ ഇനി വീഡിയോ കോളിലായിരിക്കും കാണിക്കുന്നത്. ഞാന്‍ തനിച്ച് പോവേണ്ടി വന്നതില്‍ ആള്‍ക്കും സങ്കടമാണ്. മെസഡോണിയായിലായിരുന്നല്ലോ ഞങ്ങള്‍ കൂടുതലും ഒന്നിച്ച് നിന്നത്. ഷുഗറിന് കുറേ ജോലികളൊക്കെ ചെയ്യാനുണ്ട്. ഇനി വിസയൊക്കെ കിട്ടി വരട്ടെ. രണ്ടുപേരും സമാനമായ അവസ്ഥയിലാണെന്നും അഭി പറയുന്നുണ്ടായിരുന്നു.
എയര്‍പോര്‍ട്ടിലെ കാഴ്ചകളെല്ലാം അഭി വീഡിയോയില്‍ കാണിച്ചിരുന്നു. ഏതന്‍സില്‍ ബോര്‍ഡിംഗ് പാസ് കിട്ടാന്‍ വൈകിയതിനാല്‍ കുറേനേരം കാത്തിരിക്കേണ്ടി വന്നിരുന്നു. അതിരാവിലെ തുടങ്ങിയ യാത്രയായതിനാല്‍ ഉറക്ക ക്ഷീണമുണ്ട്. പൊതുവെ യാത്രകളിലെല്ലാം ഞാന്‍ എക്‌സൈറ്റഡായിരിക്കാറുണ്ട്. ഷുഗറില്ലാത്തതിന്റെ സങ്കടമുണ്ടായിരുന്നു. യാത്ര ചെയ്യുമ്പോള്‍ സ്‌പോര്‍ട്‌സ് സിനിമകള്‍ കാണാന്‍ ഇഷ്ടമാണ്.

More in Social Media

Trending