Connect with us

എന്നോ കടന്നു പിടിച്ച അപമാനവും ഭീതിയും ആ അഭിമാന നിമിഷത്തില്‍ അഴിഞ്ഞു വീണു പോയിട്ടുണ്ടാകും. പിന്നെ മഞ്ഞ ഉടുപ്പുകളോട് ഭയം തോന്നിയിട്ടേയില്ല; ഐശ്വര്യ ലക്ഷ്മി

Malayalam

എന്നോ കടന്നു പിടിച്ച അപമാനവും ഭീതിയും ആ അഭിമാന നിമിഷത്തില്‍ അഴിഞ്ഞു വീണു പോയിട്ടുണ്ടാകും. പിന്നെ മഞ്ഞ ഉടുപ്പുകളോട് ഭയം തോന്നിയിട്ടേയില്ല; ഐശ്വര്യ ലക്ഷ്മി

എന്നോ കടന്നു പിടിച്ച അപമാനവും ഭീതിയും ആ അഭിമാന നിമിഷത്തില്‍ അഴിഞ്ഞു വീണു പോയിട്ടുണ്ടാകും. പിന്നെ മഞ്ഞ ഉടുപ്പുകളോട് ഭയം തോന്നിയിട്ടേയില്ല; ഐശ്വര്യ ലക്ഷ്മി

മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഐശ്വര്യ ചെയ്ത സിനിമകളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ നേടിയതായിരുന്നു. ഓണ്‍ സ്‌ക്രീനില്‍ വേറിട്ടതും, ശക്തവുമായ കഥാപാത്രങ്ങളെയായിരുന്നു ഐശ്വര്യ അഭിനയിച്ചത്. തമിഴില്‍ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലിയായി കയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ സാരിയോടുള്ള തന്റെ പ്രിയത്തെക്കുറിച്ചും കുട്ടിക്കാലത്തുണ്ടായ ദുരനുഭവത്തെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ഐശ്വര്യ ലക്ഷ്മി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ് തുറന്നത്. മായാനദി കഴിഞ്ഞ് വരത്തന്‍ എന്ന സിനിമ വന്നു. ആ ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച നടിക്കുള്ള ഒരു അവാര്‍ഡ് കിട്ടുന്നത്. അന്നു കണ്‍കട്ടാല ബ്രാന്‍ഡ് ഉടമകളുടെ ഒരു സമ്മാനം തേടി വന്നു.

ഇളം മഞ്ഞ നിറമുള്ള ഓര്‍ഗന്‍സ സാരിയില്‍ സില്‍വര്‍ എംബ്രോയ്ഡറി ഉള്ളത്. സത്യത്തില്‍ മഞ്ഞനിറമുള്ള ഉടുപ്പുകള്‍ അണിയാറേയില്ലായിരുന്നു. മഞ്ഞോട് ഭീതിയും വെറുപ്പുമായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. ചെറുപ്പത്തില്‍ മഞ്ഞയില്‍ സ്‌ട്രോബറി ചിത്രങ്ങളുള്ള സ്‌കര്‍ട്ട് ഉണ്ടായിരുന്നു എനിക്ക്. ആ ഉടുപ്പണിഞ്ഞു സന്തോഷത്തോടെ പുറത്ത് പോയ ഒരു ദിവസമായിരുന്നു എനിക്ക് ആദ്യമായി മോശം സ്പര്‍ശനം നേരിടേണ്ടി വന്നത്.

ആ ട്രോമയില്‍ നിന്നും മനസിനെ മോചിപ്പിക്കാനാണ് ഏറെ ദൂരത്തു നിന്ന് ആ മഞ്ഞസാരി തേടി വന്നതെന്നു ഞാന്‍ ഇന്നും വിശ്വസിക്കുന്നു. ആ സാരിയുടുത് അവാര്‍ഡ് വാങ്ങിയ ശേഷം സ്പീച്ചിന് ക്ഷണിച്ചപ്പോള്‍ സ്‌റ്റേജില്‍ നിന്ന് ഒറ്റക്കരച്ചിലായിരുന്നു. എന്നോ കടന്നു പിടിച്ച അപമാനവും ഭീതിയും ആ അഭിമാന നിമിഷത്തില്‍ അഴിഞ്ഞു വീണു പോയിട്ടുണ്ടാകും. പിന്നെ മഞ്ഞ ഉടുപ്പുകളോട് ഭയം തോന്നിയിട്ടേയില്ല എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

അമ്മ തിരുവനന്തപുരത്ത് ചീഫ് പിഎംജി ഓഫീസില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. രാവിലെ അമ്മ വീട്ടില്‍ തിരക്കിട്ട് ഓടി നടക്കും. ഭക്ഷണം ഉണ്ടാക്കണം, സ്‌കൂളില്‍ പോകാന്‍ എന്നെ ഒരുക്കണം, അവസാനം രണ്ട് മിനുറ്റു കൊണ്ടാണ് സാരി ചുറ്റുക. അതൊരു ഗംഭീര ആര്‍ട് ആണ്. ഞാന്‍ കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കും. എത്ര കുറഞ്ഞ സമയം കൊണ്ട് എത്ര ഭംഗിയായാണ് അമ്മ സാരി ഉടുത്തിരുന്നത്. അതു കണ്ടു കൊണ്ടാകണം ഞാനും വേഗത്തില്‍ സാരിയുടുക്കാന്‍ പഠിച്ചതെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്.

” പ്ലസ് ടു കാലത്ത് എന്റെ എന്‍ട്രന്‍്‌സ് കോച്ചിങ്ങിനായി അച്ഛനും അമ്മയും തിരുവനന്തപുരത്തു നിന്നും ട്രാന്‍സ്ഫര്‍ വാങ്ങി തൃശ്ശൂരില്‍ വന്നു. സേക്രട്ട് ഹാര്‍ട് സ്‌കൂളിലെ പ്ലസ് ടു ആനുവല്‍ ഡേയ്ക്കാണ് ജീവിതത്തില്‍ ആദ്യമായി സാരി അണിഞ്ഞത്. അമ്മയായിരുന്നു സ്‌റ്റൈലിസ്റ്റ്. ബോര്‍ഡറില്‍ രണ്ടു കസവു വരയുള്ള കേരളസാരി ഒപ്പം സ്വര്‍ണ വളയും കുപ്പിവളയും മിക്‌സ് ചെയ്തിടണമെന്ന് ഞാനും. വേണ്ട രണ്ടിലൊന്ന് മതിയെന്ന് അമ്മയും” ഐശ്വര്യ ലക്ഷ്മി പറയുന്നു.

പക്ഷെ അന്നത്തെ ആ സന്തോഷത്തിന്റെ ഒരു ഫോട്ടോ പോലും കയ്യിലുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കുമാരിയുടെ ഷൂട്ടിനിടയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജിഷ്ണു ഒരു ഫോട്ടോഗ്രാഫറുടെ കളക്ഷനില്‍ നിന്ന് എന്നെ തിരിച്ചറിഞ്ഞ് ആ ചിത്രം വാങ്ങിത്തന്നു എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്.

നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ ഏറ്റവും വിഷമപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. മലയാള സിനിമകള്‍ കൂടുതല്‍ ചെയ്യുന്ന തന്നെ മലയാളിയായി അംഗീകരിക്കാന്‍ പലര്‍ക്കും മടിയുണ്ടെന്നും തനിക്കൊരു മലയാളി ലുക്ക് ഇല്ലെന്നു മുഖത്ത് നോക്കി പലരും പറഞ്ഞിട്ടുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

എന്നാല്‍ സിനിമയില്‍ അങ്ങനെ ഇതുവരെ ആരും പറയാത്തതാണ് തന്റെ ആശ്വസമെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. ‘എനിക്കൊരു മലയാളി ലുക്ക് ഇല്ലെന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ നിന്നിട്ടും അങ്ങനെ കേള്‍ക്കേണ്ടി വരുന്നത് വല്ലാത്ത കഷ്ടമാണ്. പക്ഷേ സിനിമയിലുള്ള ആരും അങ്ങനെ മുഖത്ത് നോക്കി പറഞ്ഞിട്ടില്ല. പേര് ഐശ്വര്യ ലക്ഷ്മി എന്നാണെങ്കിലും തനിക്കൊരു മലയാളി ലുക്ക് ഇല്ലല്ലോ എന്ന് പറയുമ്പോള്‍ വല്ലാത്ത ഒരു ചമ്മലും വിഷമവുമൊക്കെ തോന്നും. എന്തായാലും സിനിമയില്‍ അങ്ങനെ പറയാന്‍ ആര്‍ക്കും അവസരം കൊടുക്കരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

More in Malayalam

Trending