Connect with us

ഇത് വലിയ ഭാഗ്യമായി കരുതുന്ന… ഞാൻ ശരിക്കും ത്രില്ലിലാണ്’, ;ചിത്രങ്ങൾ പങ്കുവച്ച് മേഘ്‌നക്കുട്ടി

Social Media

ഇത് വലിയ ഭാഗ്യമായി കരുതുന്ന… ഞാൻ ശരിക്കും ത്രില്ലിലാണ്’, ;ചിത്രങ്ങൾ പങ്കുവച്ച് മേഘ്‌നക്കുട്ടി

ഇത് വലിയ ഭാഗ്യമായി കരുതുന്ന… ഞാൻ ശരിക്കും ത്രില്ലിലാണ്’, ;ചിത്രങ്ങൾ പങ്കുവച്ച് മേഘ്‌നക്കുട്ടി

ഒരുകാലത്ത് മലയാള സിനിമയെ അടക്കിവാണ താരജോഡികളാണ് ദിലീപും കാവ്യാ മാധവനും . ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിൽ ദിലീപിന്റെ ജോഡിയായാണ് കാവ്യയുടെ നായികാവേഷങ്ങളിലെ പ്രവേശം. ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിൽ ബാല താരമായാണ് കാവ്യയുടെ സിനിമാ പ്രവേശം. പിൽക്കാലത്ത് കാവ്യ ഒട്ടേറെ നായകന്മാരുടെ ജോഡിയായി വെള്ളിത്തിരയിൽ നിറഞ്ഞാടി.

നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.

2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ. മഹാലക്ഷ്‍മി എന്നൊരു മകളും ഇവർക്കുണ്ട്.

വിവാഹശേഷം സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. മകൾ മഹാലക്ഷ്‍മിയുടെ കാര്യങ്ങൾ നോക്കി വീട്ടിൽ തന്നെയാണ് താരം. നേരത്തെ വളരെ വിരളമായാണ് താരത്തെ വീടിന് പുറത്ത് കണ്ടിരുന്നത്. എന്നാൽ ഇന്ന് പൊതുവേദികളിലെല്ലാം ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പലപ്പോഴും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും പുതിയൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കൊച്ചുമിടുക്കി മേഘ്ന സുമേഷ് പങ്കുവച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ടോപ് സിംഗർ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ഗായികയാണ് മേഘ്‌ന. ചെറിയ പ്രായത്തിൽ തന്നെ അസാധ്യമായ ആലാപനമികവ് കാഴ്ചവയ്ക്കുന്ന മേഘ്‌ന വിദേശത്തടക്കം സ്റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ്.അതിനിടെയാണ് കഴിഞ്ഞദിവസം ദിലീപിനെയും കാവ്യ മാധവനെയും മേഘ്‌ന നേരിൽ കാണുന്നത്. ആ ചിത്രങ്ങളാണ് മേഘ്‌ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചത്. നിരവധി വേദികളിൽ ഇവരുടെ ഗാനങ്ങൾ പടിയിട്ടുണ്ടെങ്കിലും നേരിട്ട് കാണാൻ ഇതുവരെ സാധിച്ചിരുന്നില്ല.

കഴിഞ്ഞദിവസം തീർത്തും അപ്രതീക്ഷിതമായി ഇരുവരെയും കണ്ട ത്രില്ലിലാണ് താനെന്ന് മേഘ്ന പറയുന്നു. എന്ത് പറയണമെന്ന് വാക്കുകൾ പോലും കിട്ടുന്നില്ലെന്നും മേഘ്ന കുറിച്ചു.എന്തെഴുതണമെന്ന് എനിക്ക് അറിയില്ല. ഞാൻ റിയാലിറ്റി ഷോകളിലും നിരവധി വേദികളിലും നിങ്ങളുടെ ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട്. അതിനൊക്കെ എനിക്ക് അഭിനന്ദനങ്ങളും കിട്ടിയിരുന്നു. ഇന്ന് എനിക്ക് നിങ്ങളെ കാണാൻ കഴിഞ്ഞു, അത് വലിയ ഭാഗ്യമായി കരുതുന്നു. ഞാൻ ശരിക്കും ത്രില്ലിലാണ്’, ദിലീപിനേയും കാവ്യയേയും ടാഗ് ചെയ്തുകൊണ്ട് മേഘ്ന കുറിച്ചു.

ടെലിവിഷൻ പരിപാടികൾക്കും സ്റ്റേജ് ഷോകൾക്കും പുറമെ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മേഘ്‌ന ഇപ്പോൾ. ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിലൂടെയാണ് മേഘ്‌നയുടെ അരങ്ങേറ്റം. ഇത്ര ചെറുപ്പത്തിൽ തന്നെ ടെലിവിഷൻ, ചലച്ചിത്ര മേഖലയിൽ സ്ഥാനം ഉറപ്പിക്കാൻ സാധിച്ച കൊച്ചുമിടുക്കിക്ക് അഭിനന്ദനവുമായി ഒരുപാട് പേർ എത്തിയിരുന്നു. അതേസമയം യൂട്യുബിലും ഇൻസ്റ്റാഗ്രാമിലും സജീവമായ മേഘ്‌ന ഇതുപോലെ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യൂട്യൂബിൽ മൂന്ന് ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് മേഘ്‌നയ്ക്ക് ഉണ്ട്.

More in Social Media

Trending