Connect with us

അടിമാലിയുമായി ഞങ്ങൾ ഒരു പത്തു പതിനഞ്ചുമിനിറ്റോളം സംസാരിച്ചു..ബിനു തന്നെ പറഞ്ഞിട്ടാണ് ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്; അനൂപ്

News

അടിമാലിയുമായി ഞങ്ങൾ ഒരു പത്തു പതിനഞ്ചുമിനിറ്റോളം സംസാരിച്ചു..ബിനു തന്നെ പറഞ്ഞിട്ടാണ് ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്; അനൂപ്

അടിമാലിയുമായി ഞങ്ങൾ ഒരു പത്തു പതിനഞ്ചുമിനിറ്റോളം സംസാരിച്ചു..ബിനു തന്നെ പറഞ്ഞിട്ടാണ് ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്; അനൂപ്

സുധിയുടെ അപ്രതീക്ഷിച മരണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കേരളക്കര. അപകട വാര്‍ത്ത പുറത്തുവന്നതോടെ സുധിക്കൊപ്പം യാത്ര ചെയ്ത മറ്റു താരങ്ങളുടെ ആരോഗ്യനില അറിയാനായിരുന്നു എല്ലാവരും കാത്തിരുന്നത്. ഒപ്പം സഞ്ചരിച്ചത് ബിനു അടിമാലി മഹേഷ്, ഉല്ലാസ് അരൂര്‍ എന്നിവരായിരുന്നു

ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനു അടിമാലി അപകടനില തരണം ചെയ്തു എന്നാണ് ഇപ്പോൾ സ്റ്റാർ മാജിക് ഷോ ഡയറക്റ്റർ അനൂപ് പറയുന്നത്. അനൂപ് പങ്കിട്ട വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ബിനു അടിമാലിയെ കണ്ട ശേഷം പുറത്തുവന്നതാണ്. ബിനു ചേട്ടനെ കണ്ടു. ചേട്ടന് ഇന്നലെ ഒരു മൈനർ സർജറി ഉണ്ടായിരുന്നു. മുഖത്ത് ചെറിയ ഒരു പൊട്ടലും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ബിനു പൂർണ്ണ റെസ്റ്റിൽ ആണ്. കുഴപ്പം ഒന്നുമില്ല, ക്രിട്ടിക്കൽ സിറ്റുവേഷൻ ചേട്ടൻ മറികടന്നു. ഒരുപാട് ആളുകൾ ചേട്ടന്റെ വിവരങ്ങൾ ചോദിച്ചുകൊണ്ട് എത്തുന്നുണ്ട്- അനൂപ് പങ്കിട്ട വീഡിയോയിൽ പറയുന്നു.

ബിനു തന്നെ പറഞ്ഞിട്ടാണ് ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. അടിമാലിയുമായി ഞങ്ങൾ ഒരു പത്തു പതിനഞ്ചുമിനിറ്റോളം ഞങ്ങൾ സംസാരിച്ചു. കുറച്ചു വികാരഭരിതമായ നിമിഷങ്ങൾ ആയിരുന്നു. അതെ കുറിച്ചൊക്കെ നമ്മൾക്ക് പിന്നീട് അദ്ദേഹത്തോട് തന്നെ ചോദിച്ചു മനസിലാക്കാം. ഇപ്പോൾ ബിനു റെസ്റ്റിൽ ആണ്- അനൂപ് സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിൽ പറയുന്നു.

ഐസിയുവിനു അടുത്തുള്ള ഒരു റൂമിൽ ആണ് ഇപ്പോൾ ബിനുവിനേ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. അവിടെ ഒരു നാലഞ്ച് ദിവസത്തോളം കഴിയേണ്ടി വരും. ഇപ്പോൾ ക്രിട്ടിക്കൽ സിറ്റുവേഷൻ ഒന്നും ഇല്ല. ബിനു ഓക്കേ ആയി ഇരിക്കുന്നു. ബിനുവിന് ഇപ്പോൾ അത്യാവശ്യം വേണ്ടത് നല്ല റെസ്റ്റ് ആണ്. കുറച്ചു മീഡിയാസ് ഒക്കെ ഹോസ്പിറ്റലിന്റെ പുറത്തുവന്നു വീഡിയോസ് ഒക്കെ എടുക്കാൻ ശ്രമിക്കുന്നുടെന്നും അനൂപ് പറയുന്നു

അതേസമയം, അപകടത്തില്‍പ്പെട്ട മഹേഷ് കുഞ്ഞുമോന് ഇന്നലെ ശസ്ത്രക്രിയ നടന്നു . മുഖത്തും പല്ലുകള്‍ക്കും പരുക്കേറ്റ് ചികിത്സയിലുള്ള മഹേഷ് കുഞ്ഞുമോന് ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്‍ത്രക്രിയ ആണ് നടത്തുന്നതെന്നാണ് സൂചന. നിരവധി ആരാധകരുള്ള ജനകീയനായ മിമിക്രി താരമാണ് മഹേഷ് കുഞ്ഞുമോൻ. മിമിക്രിയിലെ പെര്‍ഫെക്ഷനിലിസ്റ്റ് എന്നാണ് മഹേഷ് കുഞ്ഞുമോൻ അറിയപ്പെടുന്നത്. നരേന്ദ്ര മോദി, പിണറായി വിജയൻ, വിജയ് സേതുപതി തുടങ്ങിയവരുടെ ശബ്‍ദങ്ങള്‍ കൃത്യതയോടെ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുമായിരുന്നു. വിനീത് ശ്രീനിവാസനെ അവതരിപ്പിച്ചായിരുന്നു മിമിക്രി രംഗത്തേയ്‍ക്ക് മഹേഷ് എത്തിയത്.

Continue Reading
You may also like...

More in News

Trending

Recent

To Top