
Bollywood
നീരജ് മാധവിന്റെ വെബ് സീരീസിനെതിരേ ആര്‍എസ്എസ്!
നീരജ് മാധവിന്റെ വെബ് സീരീസിനെതിരേ ആര്‍എസ്എസ്!

By
നീരജ് മാധവ് ഏറ്റവും പുതിയതായി അഭിനയിക്കുന്ന ‘ദ ഫാമിലി മാന്‍ വെബ് സീരീസിനെതിരേ ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ.നീരജിനൊപ്പം ബോളിവുഡ് താരം മനോജ് ബാജ്പേയിയും മുഖ്യവേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.എന്നാൽ ചിത്രത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ആർ എസ് എസ്.സീരിസിന്റെ ചില എപ്പിസോഡുകള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതാണെന്നാണ് മാസികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ പറയുന്നത്.എന്‍.ഐ.എ ഉദ്യോഗസ്ഥയായ ഒരു കഥാപാത്രം, കശ്മീരിലെ ജനങ്ങളെ അഫ്സ്പ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സ്റ്റേറ്റ് അടിച്ചമര്‍ത്തുകയാണെന്ന് പറയുന്നുണ്ടെന്നും തീവ്രവാദികളും ഭരണകൂടവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് എന്ന് ചോദിക്കുന്നതായും ലേഖനത്തില്‍ പറയുന്നു.
സിനിമകള്‍ക്കും സീരിയലുകള്‍ക്കും ശേഷം ഇത് പോലെയുള്ള സീരീസുകളാണ് ദേശവിരുദ്ധതയും ജിഹാദും പ്രചരിപ്പിക്കുന്നതെന്നും മുന്‍പ് പുറത്തിറങ്ങിയ സേക്രഡ് ഗെയിംസ്, ഗൗള്‍ എന്നീ വെബ് സീരീസുകള്‍ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം പരത്തുന്നതാണെന്നും ലോകത്തെ നശിപ്പിക്കാന്‍ ഉതകുന്ന ആരാധനാസമ്പ്രദായമായാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
തീവ്രവാദികള്‍ക്ക് ദയാനുകമ്പ നേടിക്കൊടുക്കുന്ന ഇത്തരം വെബ്സീരീസുകള്‍ക്ക് പിന്നില്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസ് അനുഭാവികളുമായ നിര്മ്മാതാക്കളാണെന്നുമാണ് ലേഘനത്തിൽ പരാമർശിക്കുന്നത്.
rss magazine wrote against neeraj madav’s web series
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....