Connect with us

മൂന്നിൽ കൂടുതൽ വിവാഹം കഴിച്ച ബോളിവുഡ് താരങ്ങൾ!

Bollywood

മൂന്നിൽ കൂടുതൽ വിവാഹം കഴിച്ച ബോളിവുഡ് താരങ്ങൾ!

മൂന്നിൽ കൂടുതൽ വിവാഹം കഴിച്ച ബോളിവുഡ് താരങ്ങൾ!

ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നത് അത്ര വലിയ സംഭവമൊന്നുമല്ല.മലയാളത്തിലെ തന്നെ മിക്ക നടിമാരും നടന്മാരും രണ്ട് വിവാഹം കഴിച്ചവരുമാണ്.എന്നാൽ ബോളിവൂഡിൽ ഇത് രണ്ടും കടന്ന് മൂന്നും നാലുമൊക്കെ ആയിരിക്കുകയാണ്. ബൂളിവുഡിൽ നിരവധി പേരാണ് മൂന്നിൽ കൂടുതൽ വിവാഹം കഴിച്ചിരിക്കുന്നത്.ബോളിവുഡിൽ മൂന്നിൽ കൂടുതൽ വിവാഹം കഴിച്ചിട്ടുള്ള താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു ഗായകനും ഹാസ്യനടനുമായിരുന്നു കിശോർ കുമാർ.ഹിന്ദി സിനിമാ നടൻ അശോക് കുമാർ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്. ഗാനരചയിതാവ്, സം‌ഗീത‌സം‌വിധായകൻ, നിർമ്മാതാവ്, സം‌വിധായകൻ, തിരക‌ഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാൽ കിഷോർ കുമാർ നാലു തവണയാണ് വിവാഹം കഴിച്ചിട്ടുള്ളത്.ഗായികയും ബംഗാളി ചലച്ചിത്ര നടിയുമായ റുമ ഗുഹയെയാണ് ഇദ്ദേഹം ആദ്യം വിവാഹം കഴിച്ചത് .എട്ട് വർഷത്തെ വിവാഹ ജീവിതത്തിനൊടുവിൽ അത് അവസാനിപ്പിച്ചു.പിന്നീട് മൂന്ന് വിവാഹം കൂടി ഇദ്ദേഹം കഴിച്ചു.

ബോളിവുഡിലെ യുവ അഭിനയതാവും മോഡലുമാണ് കരൺ സിങ് ഗ്രോവർ.ടെലിവിഷൻ സീരിയലിലൂടെ അഭിനയത്തിലെത്തി പിന്നീട് ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തു വെക്കുകയായിരുന്നു താരം.
2008 ൽ ടെലിവിഷൻ താരമായ ശ്രദ്ധ നിഗത്തിനെ വിവാഹം കഴിച്ചു.എന്നാൽ 10 മാസത്തിന് ശേഷം ഇവർ വേർപിരിയുകയും പിന്നീട് 2012 ൽ ജെന്നിഫർ വിൻഗെറ്റിനെ വിവാഹം ചെയ്യുകയും ചെയ്തു.എന്നാൽ 2 വർഷം മാത്രമാണ് ആ ബന്ധം നീണ്ടുനിന്നത്.അതിനെ ശേഷം 2016 ൽ ഒരു ബംഗാളി ബോളിവുഡ് നടിയെ വിവാഹം കഴിച്ചു.
ബോളിവൂഡിലെ ജനപ്രീയ നടനും നിർമാതാവുമാണ് സഞ്ജയ് ദത്ത്.187 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരത്തിന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.എന്നാൽ ഇദ്ദേഹവും മുന്ന് തവണയാണ് വിവാഹം കഴിച്ചത്.ആദ്യഭാര്യ റിച്ചാ ശർമയാണ്. എന്നാൽ അവരുടെ മരണശേഷം 2005 ൽ റഹിയാ പിള്ളയെ വിവാഹം ചെയ്തു.അവരുമായി ബന്ധം വേർപ്പെടുത്തി 2008 ലാണ് മാന്യതയെ വിവാഹം കഴിക്കുന്നത്.

ഇന്ത്യൻ ചലച്ചിത്ര നടൻ, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, പിന്നണി ഗായകൻ, ഗാനരചയിതാവ്, രാഷ്ട്രീയക്കാരൻ എല്ലാമാണ് കമൽ ഹാസൻ . മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ , ഏതൊരു ഇന്ത്യൻ നടന്റെയും ഏറ്റവും മികച്ച രണ്ടാമത്തെ അവാർഡ് , പത്തൊൻപത് ഫിലിംഫെയർ അവാർഡുകൾ എന്നിവ ഉൾപ്പെടെ ഹാസൻ നേടിയിട്ടുണ്ട്.1978 ൽ ക്ലാസിക്കൽ സിംഗറായ വാണി ഗണപതിയെ വിവാഹം ചെയ്തു.പത്തു വർഷങ്ങൾക്ക് ശേഷം ഇവർ വേർപിരിഞ്ഞു.പിന്നീട് ഇദ്ദേഹം സരികയെ വിവാഹം കഴിച്ചു.ഇവരിൽ രണ്ടു കുട്ടികളും ഉണ്ട്.ശ്രുതി ഹസനും അക്ഷര ഹസനും.പിന്നീട് ആ ബന്ധം വേർപ്പെടുത്തി നടി ഗൗതമിയുമായി ലിവിങ് ടുഗെദറിലായിരുന്നു.ഇപ്പോൾ അവരുമായും വേർപിരിഞ്ഞു.

ബോളിവുഡിലെ ഒരു മുതിർന്ന അഭിനയതാവാണ് കബിർ ബേദി.ഇയാൾ ബംഗാളി നടിയായ പ്രൊതിമ ബേദിയെ വിവാഹം കഴിച്ചു.പിന്നീട് ആ ബന്ധം വേർപെടുത്തി ഒരു ബ്രിട്ടീഷ്‌കാരിയെ വിവാഹം ചെയ്തു.എന്നാൽ ആ ബന്ധവും വേർപെടുത്തി പിന്നീട് രണ്ട് പേരെ കുടി ഇയാൾ വിവാഹം ചെയ്തു.മൊത്തം കബിർ 4 വിവാഹം കഴിച്ചു. 71 വയസിലാണ് അവസാനമായി വിവാഹിതനായത്.

 Bollywood celebrities who got married more than three times

More in Bollywood

Trending

Recent

To Top