Connect with us

ഞാനൊരു ഗ്ലിസറിന്‍ ഉപയോഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം ആയി; സ്വയം നമ്മള്‍ അപ്‌ഡേറ്റ് ആയില്ലെങ്കില്‍ പഴഞ്ചനായി പോകുമെന്ന് മമ്മൂട്ടി

Malayalam

ഞാനൊരു ഗ്ലിസറിന്‍ ഉപയോഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം ആയി; സ്വയം നമ്മള്‍ അപ്‌ഡേറ്റ് ആയില്ലെങ്കില്‍ പഴഞ്ചനായി പോകുമെന്ന് മമ്മൂട്ടി

ഞാനൊരു ഗ്ലിസറിന്‍ ഉപയോഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം ആയി; സ്വയം നമ്മള്‍ അപ്‌ഡേറ്റ് ആയില്ലെങ്കില്‍ പഴഞ്ചനായി പോകുമെന്ന് മമ്മൂട്ടി

നിരവധി ആരാധകരുള്ള, മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. ഓരോ സിനിമാസ്വാദകനെയും അമ്പരപ്പിക്കുന്ന പ്രകടനവും കഥാപാത്രങ്ങളും കൊണ്ട് മുന്നേറുകയാണ് അദ്ദേഹം.ഇപ്പോഴിതാ സ്വയം നമ്മള്‍ അപ്‌ഡേറ്റ് ആയില്ലെങ്കില്‍ പഴഞ്ചനായി പോകുമെന്ന് പറയുകയാണ് മമ്മൂട്ടി. പുതിയ തലമുറകളില്‍ നിന്നും ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പഠിക്കുക, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പഠിക്കും. നമുക്ക് പുതിയ തലമുറയില്‍ നിന്നും കിട്ടുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അറിയേണ്ട കാര്യങ്ങള്‍, പ്രവൃത്തികള്‍, എന്നിവ നമ്മുടെ കയ്യില്‍ നിന്നും മറ്റൊരാള്‍ പഠിക്കുന്നത് പോലെ അവരില്‍ നിന്നും നമുക്കും പഠിക്കാം. നമുക്ക് ഇത്ര എക്‌സ്പീരിയന്‍സ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഈ കാലഘട്ടത്തില്‍ ജീവിക്കുന്നത് നമ്മളെ പോലുള്ളവരല്ല. അതായത് നമ്മുടെ തുടക്ക കാലത്ത് ഉണ്ടായിരുന്നവരല്ല ഇവര്‍. അപ്പോള്‍ ഇവരെ പോലെയാകണം നമ്മള്‍, അത് എവിടെപ്പോയി പഠിക്കണം.

അത് ഇവരില്‍ നിന്നു തന്നെ പഠിക്കണം. നമ്മള്‍ അപ്‌ഡേറ്റഡ് ആയില്ലെങ്കില്‍ പഴഞ്ചനായിപ്പോകും. പുതിയ ആളുകളെ കണ്ടു നോക്കിയിട്ടാണ് നമ്മള്‍ പുതുക്കുന്നത്. അവര്‍ നമ്മളെ കണ്ട് പഠിച്ചോട്ടെ അതില്‍ വിരോധം ഒന്നുമില്ല. അതെല്ലാം പാഠങ്ങളാണ്. നമ്മള്‍ ചെയ്ത് വച്ചു കഴിഞ്ഞതാണ് അവര്‍ പഠിക്കുന്നത്. അങ്ങനെയല്ല വേണ്ടത്. അവരെ നോക്കി തന്നെ നമ്മള്‍ പഠിക്കണം’, എന്നാണ് മമ്മൂട്ടി പറഞ്ഞത്.

‘നമ്മള്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന അതേ വ്യത്യാസങ്ങള്‍ ശരീരത്തിലും സംഭവിക്കും. ബിപി ഒക്കെ കൂടും. ദേഷ്യപ്പെടുമ്പോള്‍ വിയര്‍ക്കും. ഞാനൊരു ഗ്ലിസറിന്‍ ഉപയോഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം ആയി. ആവശ്യം ഇല്ല’, എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top