Connect with us

അവള്‍ അവളുടെ ജീവിതത്തിലൂടെ കടന്നു പോയ സാഹചര്യത്തെ കുറിച്ച് ആലോചിക്കാന്‍ കൂടി കഴിയുന്നില്ല; ഈ വേദന സഹിക്കാനാകുന്നില്ല, വിജയ് ആന്റണിയുടെ മകളുടെ മരണത്തെ കുറിച്ച് വിജയ് യേശുദാസ്

Malayalam

അവള്‍ അവളുടെ ജീവിതത്തിലൂടെ കടന്നു പോയ സാഹചര്യത്തെ കുറിച്ച് ആലോചിക്കാന്‍ കൂടി കഴിയുന്നില്ല; ഈ വേദന സഹിക്കാനാകുന്നില്ല, വിജയ് ആന്റണിയുടെ മകളുടെ മരണത്തെ കുറിച്ച് വിജയ് യേശുദാസ്

അവള്‍ അവളുടെ ജീവിതത്തിലൂടെ കടന്നു പോയ സാഹചര്യത്തെ കുറിച്ച് ആലോചിക്കാന്‍ കൂടി കഴിയുന്നില്ല; ഈ വേദന സഹിക്കാനാകുന്നില്ല, വിജയ് ആന്റണിയുടെ മകളുടെ മരണത്തെ കുറിച്ച് വിജയ് യേശുദാസ്

മലയാളികളുടെ സ്വകാര്യ അഹങ്കാരം, ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ മകന്‍ എന്നതില്‍ നിന്നും സ്വന്തമായൊരു പേര് ഉണ്ടാക്കി എടുത്ത ആളാണ് വിജയ് യേശുദാസ്. അദ്ദേഹം ഇന്ന് ഇന്ത്യ അറിയുന്ന ആരാധിക്കുന്ന പ്രശസ്ത ഗായകനും അതുപോലെ ഒരു നടനുമാണ്. യേശുദാസിനെ സ്‌നേഹിക്കുന്ന പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെയും എല്ലാവരും സ്‌നേഹിക്കുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ഒരു അപ്രതീക്ഷിത വിയോഗ്തതിന്റെ ഞെട്ടലിലാണ് താരം.

കഴിഞ്ഞ ദിവസമായിരുന്നു നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീരയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതെ കുറിച്ചാണ് വിജയ് യേശുദാസ് പറയുന്നത്. ഏറെ വൈകിപ്പോയി എന്ന് അറിയാം. ഇത്‌പോലെ രണ്ട് മക്കള്‍ എനിക്ക് കൂടെ ഉള്ളത്‌കൊണ്ടും ഇത്‌പോലെ തിരക്കിട്ട ജീവിതം ആയത്‌കൊണ്ടും ആ കുഞ്ഞുങ്ങളുടെ ജീവിതവും മാനസികാവസ്ഥയും എന്നെ പേടിപ്പെടുത്തുന്നു.ഒരുപാട് വിഷമം ഉണ്ട്. ഏറ്റവും ആത്മാര്‍ത്ഥമായി തന്നെ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുമുണ്ട്.

ആ കുഞ്ഞിന്റെ ആത്മാവിനെങ്കിലും ആത്മാശാന്തി ലഭിക്കണേ എന്ന്. ജീവിച്ചിരുന്നപ്പോള്‍ അതിനു ചിലപ്പോള്‍ സമാധാനം ഉണ്ടായിരുന്നിട്ടുണ്ടാകില്ല. അതുകൊണ്ട് ആണല്ലോ മരണത്തെ സ്വീകരിച്ചത്. അതുകൊണ്ടു മാത്രമണല്ലോ അതിനുള്ള ധൈര്യം വന്നത്. എന്തായാലും ഇങ്ങനെ മക്കളില്‍ മാറി നില്‍ക്കുന്ന ഒരു തരം ജോലി ആയതിനാല്‍ തന്നെ തനിക്കും പേടിയുണ്ടെന്നും എല്ലായ്‌പ്പോഴും അവരെ ഇങ്ങനെ സംരക്ഷിക്കാന്‍ എനിക്ക് ആവുമോ എന്നുള്ള ഭയം ഉണ്ടെന്നും വിജയ് യേശുദാസ് പറയുന്നു.

ഇങ്ങനെയുള്ള സാഹചര്യങ്ങളാണ് ഉള്ളിലുള്ള ആത്മാവിനെ ഉണര്‍ത്തുന്നതെന്നും അതുകൊണ്ട് അവള്‍ അവളുടെ ജീവിതത്തിലൂടെ കടന്നു പോയ സാഹചര്യത്തെ കുറിച്ച് തനിക്ക് ആലോചിക്കാന്‍ കൂടി കഴിയുന്നില്ലാ എന്നും വിജയ് യേശുദാസ് പങ്കുവെച്ചു. എന്ത്മാത്രം വേദനയിലൂടെയായിരിക്കും ആ അച്ഛനും അമ്മയും കടന്നു പോകുന്നുവെന്നത് മനസിലാകുന്നുണ്ടെന്നും ആ വേദനയിലൂടെ കടന്നു പോയാല്‍ മാത്രമേ അതിന്റെ ഭീകരത മനസിലാകുകയുള്ളൂ എന്നും ആ കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെയെന്നും വിജയ് യേശുദാസ് പറയുന്നു.

അടുത്തിടെ വെച്ച് വിജയ് യേശുദാസ് വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്തയാണ ്പുറത്തെത്തിയിരുന്നത്. ഒരു പരപിടായില്‍ പങ്കെടുക്കവെ തന്റെ വിവാഹ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചു എന്ന് വിജയ് യേശുദാസ് തുറന്ന് പറയുകയും ചെയ്തിരുന്നു. തമിഴ് നടന്‍ ധനുഷുമായി വളരെ അടുത്ത സൗഹൃദമാണ് വിജയ്ക്ക് ഉള്ളത്. ആ സൗഹൃദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് യേശുദാസ് ഭാര്യ ദര്‍ശനയെക്കുറിച്ച് സൂചിപ്പിച്ചത്.

ധനുഷും വിജയ്‌യും ക്ലാസ്‌മേറ്റ്‌സായിരുന്നോ എന്ന ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിനായിരുന്നു വിവാഹജീവിതത്തെക്കുറിച്ച് വിജയ് യേശുദാസ് മനസ്സു തുറന്നത്. എന്റെയും ധനുഷിന്റെയും ഭാര്യമാര്‍ തമ്മിലുള്ള സൗഹൃദമാണ് ഞങ്ങളെ അടുപ്പിച്ചതെന്ന് വിജയ് പറയുന്നു. ‘ഇപ്പോള്‍ ആ ബന്ധമൊക്കെ ഏതു വഴിയ്ക്കായി എന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു.

ഇപ്പോള്‍ പരാജയത്തില്‍ എത്തി നില്‍ക്കുകയാണ് ആ ജീവിതം. എന്റെ വിവാഹ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. അത് എന്റെ വ്യക്തി ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്. മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക. മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നുവെന്നാണ് വിജയ് യേശുദാസ് അന്ന് പറഞ്ഞിരുന്നത്.

അതേസമയം, തന്റെ മകള്‍ ധീരയായ പെണ്‍കുട്ടിയായിരുന്നു എന്ന് പറഞ്ഞാണ് വിജയ് ആന്റണി സങ്കടം ഉള്ളിലൊതുക്കി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സ്‌നേഹവും ധൈര്യവുമുള്ള പെണ്‍കുട്ടിയായിരുന്നു മീര. ഇപ്പോള്‍ ജാതിയും മതവും പണവും അസൂയയും വേദനകളും ദാരിദ്ര്യവും വിദ്വേഷവുമൊന്നുമില്ലാത്തെ ഒരു ലോകത്താണ് ഉള്ളത് എന്ന് സംഗീത സംവിധായകനുമായ വിജയ് ആനറണി എഴുതുന്നു.

മാത്രമല്ല ഞാനും അവള്‍ക്കൊപ്പം മരിച്ചിരിക്കുന്നു. ഞാന്‍ അവള്‍ക്കായി സമയം ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നും ഞാന്‍ അവള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യും എന്നും കുറിപ്പില്‍ എഴുതിയ നടന്‍ വിജയ് ആന്റണിയെ ആശ്വസിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകരും.

ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടില്‍ സെപ്തംബര്‍ 19 പുലര്‍ച്ചെ വിജയ് ആന്റണിയുടെ മകള്‍ മീരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മീര കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മീര സ്‌കൂളില്‍ അടക്കം വളരെ സജീവമായ ഒരു വിദ്യാര്‍ഥിയായിരുന്നു. സ്‌കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്നു മീര.

More in Malayalam

Trending

Recent

To Top