![](https://metromatinee.com/wp-content/uploads/2023/05/r.jpg)
News
രജനികാന്തിനൊപ്പം വിന്റേജ് ലുക്കില്‍ മോഹന്‍ലാല്‍; ഇത് പൊളിക്കുമെന്ന് ആരാധകര്‍; ജയിലറിന്റെ റിലീസ് തീയതി പുറത്ത്
രജനികാന്തിനൊപ്പം വിന്റേജ് ലുക്കില്‍ മോഹന്‍ലാല്‍; ഇത് പൊളിക്കുമെന്ന് ആരാധകര്‍; ജയിലറിന്റെ റിലീസ് തീയതി പുറത്ത്
Published on
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം ജയിലറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിലെത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗണ്‍സ്മെന്റ് വിഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
രജനികാന്തിനൊപ്പം വിന്റേജ് ലുക്കിലെത്തുന്ന മോഹന്‍ലാലിനെ വിഡിയോയില്‍ കാണാം. കാമിയോ വേഷമായിരിക്കും മോഹന്‍ലാലിന്റേത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. മോഹന്‍ലാലും രജിനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ഇത്.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന് എന്ന ജയിലറുടെ വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥയും സംവിധായകന് നെല്‍സന്റേത് തന്നെയാണ്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് സം?ഗീത സംവിധാനം. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. കന്നഡയിലെ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാര്‍ ചിത്രത്തില്‍ നിര്‍ണായകവേഷത്തിലുണ്ട്.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടു കൂടി പ്രദര്‍ശനം തുടരുകയാണ്....
ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ ഇന്ത്യൻ കപ്പ് ഉയർത്തിയതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. സന്തോഷത്താൽ തന്റെ കണ്ണുകൾ നിറയുന്നു...
മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി സലിം കുമാറിന്റെ വാക്കുകള്‍. സലീം കുമാര്‍ ഇടവേള ബാബുവിനെ...
9 വർഷങ്ങൾക്ക് ശേഷം വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് നേസിപ്പായ. ആകാശ് മുരളിയും അദിതി ശങ്കറുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നടൻ അഥർവയുടെ...
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരാണ് ജാസ്മിന്റേയും ഗബ്രിയുടേയും. തുടക്കം മുതൽ ഒടുക്കം...