Connect with us

‘കൽക്കി കണ്ടു. വൗ, എന്തൊരു ഇതിഹാസ ചിത്രം, രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുന്നു; കല്‍ക്കിയെ പ്രശംസിച്ച് രജനികാന്ത്

Movies

‘കൽക്കി കണ്ടു. വൗ, എന്തൊരു ഇതിഹാസ ചിത്രം, രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുന്നു; കല്‍ക്കിയെ പ്രശംസിച്ച് രജനികാന്ത്

‘കൽക്കി കണ്ടു. വൗ, എന്തൊരു ഇതിഹാസ ചിത്രം, രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുന്നു; കല്‍ക്കിയെ പ്രശംസിച്ച് രജനികാന്ത്

നിരവധി ആരാധകരുള്ള യുവതാരമാണ് പ്രഭാസ്. അദ്ദേഹത്തിന്‍റേതായി കുറച്ച് ദിവസം മുന്പ് പുറത്തെത്തിയ ചിത്രമായിരുന്നു ‘കൽക്കി 2898 എഡി’. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ഈ ചിത്ര്തതെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടൻ്റെ പ്രതികരണം.

‘കൽക്കി കണ്ടു. വൗ, എന്തൊരു ഇതിഹാസ ചിത്രം. സംവിധായകൻ നാ​ഗ് അശ്വിൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചു. നാ​ഗ് അശ്വിനും അമിതാഭ് ബച്ചനും പ്രഭാസിനും കമൽഹാസനും ദീപിക പദുകോണിനും ഒപ്പം മുഴുവൻ കൽക്കി ടീമിനും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുകയാണ്, എന്നാണ് രജനികാന്ത് കുറിച്ചത്.

പാന്‍ ഇന്ത്യന്‍ ചിത്രമായ കല്‍കി തെലുഗ്, മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളില്ലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. പ്രീബുക്കിങ് ആരംഭിച്ചപ്പോള്‍ ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റുപോയത്. ഇതോടെ ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ റെക്കോഡ് കല്‍കി തകര്‍ത്തു. രാജമൗലിയുടെ ആര്‍ആര്‍ആര്‍, ബാഹുബലി 2 എന്നീ സിനിമകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കല്‍ക്കി 2898 എഡി ലോകവ്യാപകമായി തിയറ്ററുകളിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രത്തില്‍ അതിഥിതാരമായി എത്തിയിട്ടുമുണ്ട് ദുല്‍ഖര്‍. കേരളത്തിലെ 285 സ്ക്രീനുകളിലാണ് കല്‍ക്കി റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ചിത്രം റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 2.85 കോടിയാണ്. രണ്ടാം ദിനമായ വെള്ളിയാഴ്ച നേടിയിരിക്കുന്നത് 2.75 കോടിയും. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രത്തിന്‍റെ കേരളത്തില്‍‌ നിന്നുള്ള കളക്ഷന്‍ 5.6 കോടിയാണ്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന ആ​ഗോള കളക്ഷന്‍ 298.5 കോടിയാണ്.

സയൻസ് ഫിക്ഷനായാണ് ‘കൽക്കി 2898 എഡി’ എത്തിയിരിക്കുന്നത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ ‘ഭൈരവ’യായ് പ്രഭാസും ‘ക്യാപ്റ്റൻ’ആയി ദുൽഖറും പ്രത്യക്ഷപ്പെട്ടപ്പോൾ നായിക കഥാപാത്രമായ ‘സുമതി’യെ ദീപിക പദുക്കോണും ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രത്തെ അമിതാഭ് ബച്ചനും ‘യാസ്കിൻ’ എന്ന കഥാപാത്രത്തെ കമൽ ഹാസനും ‘റോക്സി’യെ ദിഷാ പടാനിയുമാണ് അവതരിപ്പിച്ചത്.

More in Movies

Trending