Malayalam
ഇത് രേഖ തന്നെയോ! തട്ടത്തിൻ മറയത്തെ ഫോട്ടോയുമായി രേഖ സതീഷ്
ഇത് രേഖ തന്നെയോ! തട്ടത്തിൻ മറയത്തെ ഫോട്ടോയുമായി രേഖ സതീഷ്
പരസ്പരം പരമ്പരയിലെ പദ്മാവതിയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു രേഖ രതീഷ്. ആദ്യകാലങ്ങളിൽ വില്ലത്തി വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത് എങ്കിൽ ഇപ്പോൾ രേഖ കൈകാര്യം ചെയുന്നത് അമ്മ വേഷങ്ങൾ ആണ്. സോഷ്യൽ മീഡിയയിലും സജീവം ആയ രേഖ പങ്ക് വച്ച ഒരു ചിത്രങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ആരാധകർ
തട്ടം ഒക്കെയിട്ട് സുന്ദരി താത്തകുട്ടി ആയിട്ടാണ് രേഖ ഫോട്ടോകളിൽ എത്തിയിരിക്കുന്നത്. തട്ടത്തിൻ മറയത്തെ രേഖേച്ചിയെന്നു വിളിച്ചുകൊണ്ടാണ് രേഖയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രേഖക്ക് ഒരു മകൻ ആണുള്ളത് അയാൻ രതീഷ്. മകന്റെ വിശേഷങ്ങൾ പറയുമ്പോൾ നൂറുനാവുള്ള അമ്മയായി രേഖ മാറുന്നത് നമ്മൾ പ്രേക്ഷകർ കാണാറുള്ളതാണ്. മാത്രമല്ല രേഖ പലപ്പോഴും മകന്റെ ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്.
ഇപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂവിലെ മല്ലിക, പൂക്കാലം വരവായി പരമ്പരയിലെ പാർവതി എന്ന കഥാപാത്രങ്ങൾ ആണ് രേഖ ഗംഭീരം ആക്കുന്നത്.