Connect with us

പിറന്നാളിന് ആരെങ്കിലും സാനിയയ്ക്ക് ഒരു തുണി വാങ്ങി കൊടുക്ക്! പിറന്നാൾ ആഘോഷത്തിന് പിന്നാലെ സാനിയ ഇയ്യപ്പനെ വിടാതെ സദാചാരവാദികൾ

social media trolls

പിറന്നാളിന് ആരെങ്കിലും സാനിയയ്ക്ക് ഒരു തുണി വാങ്ങി കൊടുക്ക്! പിറന്നാൾ ആഘോഷത്തിന് പിന്നാലെ സാനിയ ഇയ്യപ്പനെ വിടാതെ സദാചാരവാദികൾ

പിറന്നാളിന് ആരെങ്കിലും സാനിയയ്ക്ക് ഒരു തുണി വാങ്ങി കൊടുക്ക്! പിറന്നാൾ ആഘോഷത്തിന് പിന്നാലെ സാനിയ ഇയ്യപ്പനെ വിടാതെ സദാചാരവാദികൾ

ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടിയാണ് സാനിയ ഇയ്യപ്പൻ. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. മോഡലിംഗ് രംഗത്തും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരാളാണ് സാനിയ. സോഷ്യൽ മീഡിയയിലും താരത്തിന് ഏറെ ആരാധകരുണ്ട്. കൂടുതലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും യാത്ര വിശേഷങ്ങളുമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ആയ മിക്ക ഫോട്ടോയ്ക്ക് താഴെയും ചിലർ അധിക്ഷേപകരമായ കമന്റുകളും ഇടാറുണ്ട്. എന്നാൽ ഇതിന് ചൂട്ടമറുപടിയും സാനിയ നൽകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പിറന്നാൾ ചിത്രത്തിന് എതിരെയാണ് സദാചാരവാദികൾ അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്. സാനിയ തന്റെ 22-ാം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ഗോവയിലാണ് ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ താരം ഇന്നലെ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് സാനിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് സാനിയ എത്തിയത്.

ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ വേഷത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അശ്ലില കമന്റുകളും അധിക്ഷേപ കമന്റുകളും ചിത്രത്തിന് താഴെ വരുന്നത്.’പ്രായം കൂടുംതോറും തുണിയുടെ അളവ് കുറഞ്ഞു വരുന്നുവല്ലോ’ ‘പിറന്നാളിന് ആരെങ്കിലും സാനിയയ്ക്ക് ഒരു തുണി വാങ്ങി കൊടുക്ക്’ തുടങ്ങി നിരവധി അധിക്ഷേപ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്. എന്നാൽ ഇതുവരെ സാനിയ അധിക്ഷേപ കമന്റുകൾക്കെതിരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ മാലദ്വീപിൽ നിന്ന് ബിക്കിനി ധരിച്ചുള്ള ഗ്ലാമർ ചിത്രങ്ങൾ സാനിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് താഴെയും നിരവധി അധിക്ഷേപ കമന്റുകൾ വന്നിരുന്നു.

More in social media trolls

Trending

Recent

To Top