Malayalam
ഉര്‍വശി ചേച്ചിയുടെ ഒരു സിംഗിള്‍ ഷോട്ട് സീന്‍ ചിത്രീകരിച്ചതിന് ശേഷം, എല്ലാവരും സ്റ്റക്ക് ആയിപ്പോയി; സംവിധായകന്‍ ക്രിസ്‌റ്റോ ടോമി
ഉര്‍വശി ചേച്ചിയുടെ ഒരു സിംഗിള്‍ ഷോട്ട് സീന്‍ ചിത്രീകരിച്ചതിന് ശേഷം, എല്ലാവരും സ്റ്റക്ക് ആയിപ്പോയി; സംവിധായകന്‍ ക്രിസ്‌റ്റോ ടോമി
കൂടത്തായി സംഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ‘കറി ആന്റ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ക്രിസ്‌റ്റോ ടോമി. അദ്ദേഹം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉള്ളൊഴുക്ക്’. ഉര്‍വശി, പാര്‍വതി തിരുവോത്ത്, പ്രശാന്ത് മുരളി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഇപ്പോഴിതാ ഉര്‍വശിയെ പറ്റി ക്രിസ്‌റ്റോ ടോമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിംഗിള്‍ ഷോട്ട് ഷൂട്ട് ചെയ്യുമ്പോള്‍ ഉര്‍വശി ചേച്ചിയുമായി ഡിസ്‌കസ് ചെയ്തിരുന്നു. ഡയലോഗുകള്‍ റീവര്‍ക്കുകള്‍ ചെയ്തിരുന്നു. ഞങ്ങള്‍ ലൈറ്റ് സെറ്റ് ചെയ്യുന്ന സമയത്ത് വെള്ളം ഇല്ലാത്ത ഒരു മൂലയ്ക്ക് പോയിരുന്നു കസേരയിട്ട് മന്ത്രം ജപിക്കുന്ന പോലെ ഉര്‍വശി ചേച്ചി ഡയലോഗുകള്‍ പറഞ്ഞു നോക്കുന്നുണ്ടായിരുന്നു.
സാധാരണ ചേച്ചിയെ അങ്ങനെ നമുക്ക് കാണാന്‍ കഴിയില്ല. ആക്ഷന്‍ പറയുന്നതിന് തൊട്ട് മുന്‍പ് കോമഡി ആയിരിക്കും, കട്ട് പറഞ്ഞാല്‍ അപ്പോള്‍ കോമഡി തുടങ്ങും. ഫൈനല്‍ ഫോക്കസ് ചെക്ക് ചെയ്യുമ്പോഴും ഉര്‍വശി ചേച്ചിയുടെ ചുണ്ടുകള്‍ അനങ്ങുന്നത് കാണാമായിരുന്നു. ആ സീന്‍ ഷോട്ട് ചെയ്തു കഴിഞ്ഞ് എല്ലാവരും സ്റ്റക്ക് ആയി.’ എന്നാണ് ക്രിസ്‌റ്റോ ടോമി പറയുന്നത്.
കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് മരണപ്പെട്ട മകന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാന്‍ നിര്‍ബന്ധിതരായ ഒരു കുടുംബത്തിന്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്‌റ്റോ ടോമി പറയുന്നത്. 2018ല്‍ സിനിസ്ഥാന്‍ വെബ് പോര്‍ട്ടല്‍ മികച്ച തിരക്കഥകള്‍ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്‌റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ.
റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പി യുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫര്‍ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.