Malayalam
ലാലങ്കിളുമായി സാമ്യം തോന്നി, കുറേക്കാര്യത്തില്‍ അവന്‍ അച്ഛനെ പോലെ തന്നെയാണ്, അനുകരണം വരാന്‍ പാടില്ലെന്ന് വിചാരിച്ച് പല കാര്യങ്ങളും ചെയ്യാതിരിക്കും; വിനീത് ശ്രീനിവാസന്‍
ലാലങ്കിളുമായി സാമ്യം തോന്നി, കുറേക്കാര്യത്തില്‍ അവന്‍ അച്ഛനെ പോലെ തന്നെയാണ്, അനുകരണം വരാന്‍ പാടില്ലെന്ന് വിചാരിച്ച് പല കാര്യങ്ങളും ചെയ്യാതിരിക്കും; വിനീത് ശ്രീനിവാസന്‍
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന്‍ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍.
ഇന്ന് സിനിമയില്‍ ഉള്ളതിനേക്കാള്‍ പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് പ്രണവ് എന്ന നടന്‍. വളരെ അപൂര്‍വമായി മാത്രം നാട്ടിലെത്താറുള്ള താരത്തിന്റേതായി പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റാറുള്ളത്.
പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ഇന്ന് മലയാള സിനിമാ ലോകത്തെ ശ്രദ്ധേയ കൂട്ടുകെട്ടാണ്. പ്രണവിനെ അഭിനേതാവെന്ന നിലയില്‍ പ്രേക്ഷകര്‍ അംഗീകരിച്ചത് വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമയ്ക്ക് ശേഷമാണ്. പ്രണവിന് കഴിവുകള്‍ പുറത്തെത്തിക്കാന്‍ വിനീതിന് കഴിഞ്ഞു. ഇരുവരും ഒന്നിക്കുന്ന അടുത്ത സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചട് കൊണ്ട് വിനീത് ശ്രീനിവാസന്‍ നല്‍കിയ അഭിമുഖമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. കാന്‍ ചാനല്‍ മീഡിയയിലാണ് വിനീത് മനസ് തുറന്നത്.
ഹൃദയം സിനിമ പോലെ ഒരനുഭവം ഉണ്ടാകുമോ എന്നറിയില്ല. രണ്ട് വര്‍ഷം ഒരു സിനിമയുമായി ഫുള്‍ ക്രൂ മൂവ് ചെയ്യുന്നു. 2019 ലാണ് ഞാന്‍ അപ്പുവിനോട് ( പ്രണവ്) കഥ പറയുന്നത്. 2022 ലാണ് സിനിമ വരുന്നത്. അവസാന ദിവസം ഞങ്ങള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുമ്പോള്‍ അപ്പു എന്റെ ചെവിയില്‍ ഇനിയും ഒരു പടം ചെയ്യണമെന്ന് പറഞ്ഞു. എന്റെ ഉള്ളിലും അതുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ പൂര്‍ത്തിയാക്കുന്നത് പൊള്ളാച്ചിയിലാണ്.
തീരുമ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് ഒരിക്കല്‍ കൂടി ഒരു പടം ചെയ്യാന്‍ തോന്നുന്നുണ്ടെന്ന് പറഞ്ഞു. ഈ സിനിമയില്‍ അപ്പുവും ധ്യാനും തമ്മില്‍ നല്ല സിങ്കിലായിരുന്നെന്നും വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കി. ടീസര്‍ കട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ അപ്പുവിന്റെ മോഹന്‍ ചേട്ടനെന്ന അങ്കിളിനെ കാണിച്ച് കൊടുത്തു. പുള്ളി ടീസര്‍ കണ്ടിട്ട് ആദ്യം എന്നോട് പറഞ്ഞത് ഇത് ഇവന്‍ നമ്മുടെ ഇടയില്‍ നിന്ന് ചെയ്യുന്നത് പോലെ ചെയ്തിട്ടുണ്ടെന്നാണ്.
അവര്‍ ലാലങ്കിളുമായല്ല താരതമ്യം ചെയ്യുന്നത്. അവര്‍ നേരിട്ട് അപ്പുവിനെ അത്രയും ക്ലോസ് ആയി അറിയാം. ഹൃദയത്തില്‍ പുതിയൊരു ലോകം എന്ന പാട്ട് ഷൂട്ട് ചെയ്യാന്‍ പോയി. അധികമാളൊന്നുമില്ലാതെ അഞ്ചാറ് പേര്‍ പോയാണ് ആ പാട്ട് ഷൂട്ട് ചെയ്തത്. ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ അവന്റെ പെരുമാറ്റം കണ്ടപ്പോഴാണ് ഈ രീതിയില്‍ സിനിമയില്‍ വന്നാല്‍ അടിപൊളിയാകും എന്ന് തോന്നിയത്.
ലാലങ്കിളുമായി സാമ്യം തോന്നി. കുറേക്കാര്യത്തില്‍ അവന്‍ അച്ഛനെ പോലെ തന്നെയാണ്. അനുകരണം വരാന്‍ പാടില്ലെന്ന് വിചാരിച്ച് പല കാര്യങ്ങളും ചെയ്യാതിരിക്കും. പക്ഷെ ഈ സിനിമയില്‍ എഴുപതുകളാണ് കാലഘട്ടം. കുറച്ച് എക്‌സാജറേറ്റഡായി ചെയ്യണം. നേരത്തെ തങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്ത് പരിചയമുള്ളതിനാല്‍ ഇത്തവണ പ്രണവ് ഫ്‌ലെക്‌സിബിളായി ചെയ്‌തെന്നും വിനീത് പറഞ്ഞു. പ്രണവ് ഡയലോഗ് പഠിച്ചിട്ടാണ് ഷൂട്ടിന് വരാറെന്നും വിനീത് പറയുന്നു. അവന്റെ ഡയലോഗ് മാത്രമല്ല, ഫുള്‍ സ്‌ക്രിപ്റ്റ് അറിയാം. തിയറ്റര്‍ ചെയ്തിട്ടുള്ള എക്‌സ്പീരിയന്‍സുണ്ട്.
തിയറ്ററില്‍ ചെയ്ത് പരിചയമുള്ളവര്‍ നേരത്തെ ഡയലോഗ് പഠിക്കും. അവരുടെ ശീലം അതാണെന്നും വിനീത് ചൂണ്ടിക്കാട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ലൊക്കേഷനിലേക്ക് ഒരിക്കല്‍ മോഹന്‍ലാല്‍ വന്നതിനെക്കുറിച്ചും വിനീത് സംസാരിച്ചു. ഒരു സീന്‍ ലാലങ്കിളിന്റെ വീട്ടില്‍ ഷൂട്ട് ചെയ്യണം എന്നുണ്ടായിരുന്നു. ലാലങ്കിള്‍ വന്നപ്പോള്‍റൂമിനകത്ത് മൊത്തെ ക്രൂ നില്‍ക്കുകയാണ്. അകത്തേക്ക് വിളിക്കാനും വിട്ടുപോയെന്ന് വിനീത് ഓര്‍ത്തു. വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ പാട്ട് അയച്ച് കൊടുത്തപ്പോള്‍ ഇറ്റസ് ബ്യൂട്ടിഫുള്‍ എന്ന് അദ്ദേഹം മറുപടി നല്‍കിയെന്നും വിനീത് പറഞ്ഞു.
