Connect with us

രണ്ടുപേരും വീണ്ടും ഒന്നിക്കണമെന്നും സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്, പക്ഷേ ആരോഗ്യം അത് അനുവദിക്കുന്നില്ല!!; തുറന്ന് പറഞ്ഞ് സുചിത്ര മോഹന്‍ലാല്‍

Malayalam

രണ്ടുപേരും വീണ്ടും ഒന്നിക്കണമെന്നും സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്, പക്ഷേ ആരോഗ്യം അത് അനുവദിക്കുന്നില്ല!!; തുറന്ന് പറഞ്ഞ് സുചിത്ര മോഹന്‍ലാല്‍

രണ്ടുപേരും വീണ്ടും ഒന്നിക്കണമെന്നും സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്, പക്ഷേ ആരോഗ്യം അത് അനുവദിക്കുന്നില്ല!!; തുറന്ന് പറഞ്ഞ് സുചിത്ര മോഹന്‍ലാല്‍

മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട് വീണ്ടും വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുചിത്ര മോഹന്‍ലാല്‍. രണ്ട് പേരും ഒന്നിച്ച സിനിമകള്‍ എല്ലാം തനിക്ക് പ്രിയപ്പെട്ടവയാണെന്നും ആ കോമ്പോ ഒന്നിക്കണമെന്ന് തനിക്കും ആഗ്രഹമുണ്ടെന്നുമാണ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുചിത്ര പറഞ്ഞത്. ശ്രീനിവാസന്റെ നിലവിലെ ആരോഗ്യം അതിന് അനുവദിക്കില്ലെന്നും അദ്ദേഹം ആരോഗ്യവാനായി തിരിച്ചുവന്നിട്ട് ഒന്നിച്ചൊരു സിനിമ ആഗ്രഹമുണ്ടെന്നും സുചിത്ര പറഞ്ഞു. ചേട്ടനും ശ്രീനിവാസനും ഒന്നിച്ച സിനിമകള്‍ എല്ലാം ഒന്നിനൊന്ന് ഗംഭീരമാണല്ലോ.

എല്ലാ മലയാളികള്‍ക്കും ഇഷ്ടമുള്ളതുപോലെ ആ സിനിമകള്‍ എനിക്കും ഇഷ്ടമാണ്. രണ്ടുപേരും വീണ്ടും ഒന്നിക്കണമെന്നും സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്. പക്ഷേ ശ്രീനിയേട്ടന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അതിന് അനുവദിക്കില്ല.ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാല്‍ രണ്ടുപോരും ഒന്നിക്കുന്ന സിനിമയുണ്ടകും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. രണ്ടുപേരുടെയും സൗഹൃദം പണ്ടുമുതലേ കാണുന്ന നമുക്ക് അത് വീണ്ടും കാണാന്‍ പറ്റുകയെന്ന് പറഞ്ഞാല്‍ സന്തോഷം തരുന്ന കാര്യമാണ്. എന്തായാലും കാര്യങ്ങളൊക്കെ വരുന്നതുപോലെ വരട്ടെ എന്ന് തന്നെ ആഗ്രഹിക്കാം എന്നും സുചിത്ര പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ഈ മാസം പതിനൊന്നിന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഈ വേളയില്‍ സിനിമ കണ്ടിറങ്ങിയ ശേഷം പ്രണവിനെ കുറിച്ച് അമ്മ സുചിത്ര മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

സിനിമ വളരെ ഇഷ്ടപ്പെട്ടുവെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും സുചിത്ര മാധ്യമങ്ങളോട് പറഞ്ഞു. മോഹന്‍ലാലിന്റെ മാനറിസംസ് പ്രണവില്‍ കണാനുണ്ടെന്നും അത് വീട്ടിലും എപ്പോഴും പ്രണവില്‍ കാണാറുണ്ടെന്നും സുചിത്ര പറഞ്ഞു. മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല, പക്ഷെ അദ്ദേഹത്തിന്റെ മാനറിസംസ് ഉണ്ട്. അത് നാച്ചുറലാണ്. വീട്ടിലും കാണാറുണ്ട്. ഈ സിനിമയില്‍ അത് കൂടുതല്‍ തോന്നി. ധ്യാനിന്റെ പെര്‍ഫോമന്‍സ് ഗംഭീരമായിട്ടുണ്ട്. പ്രണവും ധ്യാനും തമ്മിലുള്ള കോംബോ നന്നായി വര്‍ക്കായിട്ടുണ്ട് എന്നും സുചിത്ര പറഞ്ഞു.

പിന്നാലെ സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന പ്രണവിനെ ബൈക്കില്‍ സ്ഥലങ്ങള്‍ ചുറ്റുന്ന സോളമന്‍ ഡാനിയലും സംഘവും ഊട്ടിയില്‍ വച്ച് അപ്രതീക്ഷിതമായി കണ്ടത്തിയതും വൈറലായിരുന്നു. പ്രിയ താരത്തെ ആരാധകര്‍ പലയിടത്തും അന്വേഷിച്ചെങ്കിലും എവിടെയെന്നറിയാന്‍ കഴിഞ്ഞിരുന്നില്ല. തന്നെ തിരിച്ചറിഞ്ഞ് അടുത്തെത്തിയവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്ത ശേഷമാണ് പ്രണവ് ഇവരുടെ അരികില്‍ നിന്നും മടങ്ങിയത്. രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിച്ചിരുന്നത്.

അതേസമയം, പ്രണവിന്റെ വിവാഹത്തെ കുറിച്ചും സുചിത്ര സംസാരിച്ചിരുന്നു. എപ്പോഴാണ് വിവാഹം കഴിക്കേണ്ടത്. ആരെയാണ് വിവാഹം കഴിക്കേണ്ടത് എന്നതെല്ലാം പ്രണവിന്റെ തീരുമാനത്തിന് വിട്ടു നല്‍കിയിരിക്കുകയാണെന്ന് സുചിത്ര പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുചിത്രയുടെ പ്രതികരണം. താന്‍ തന്റെ രണ്ട് മക്കളോടും പറഞ്ഞിരിക്കുന്നത് എപ്പോഴാണ് വിവാഹം കഴിക്കാന്‍ തോന്നുന്നത് അപ്പോള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നാണ്. വിവഹ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അവരാണ്.

ഇത്രവയസായി, ഇപ്പോള്‍ കല്യാണം കഴിച്ചേ മതിയാകൂവെന്ന് തനിക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ല. അങ്ങനെ കല്യാണം കഴിപ്പിച്ച് എന്തെങ്കിലും വന്നാല്‍ എന്തുചെയ്യും. പിന്നെ അതിന്റെ ഉത്തരവാദിത്തം മുഴുവന്‍ തന്റെ തലയിലാകുമെന്ന് സുചിത്ര വ്യക്തമാക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കാണ്. വിവാഹ ബന്ധത്തില്‍ രണ്ട് പേര്‍ തമ്മിലും അഡ്ജസ്റ്റുമെന്റുകളും കോംപ്രമൈസുകളും ആവശ്യമാണ്.

അങ്ങനെയാണെങ്കില്‍ മാത്രമേ ആ വിവാഹ ബന്ധം മുന്നോട്ടു പോകൂ. പണ്ടുള്ളവരെല്ലാം ആ കോംപ്രമൈസുകള്‍ ചെയ്തിരുന്നു. എന്നാല്‍, ഇപ്പോഴുള്ള കുട്ടികള്‍ക്ക് അത് പറ്റില്ല. അത് അവരുടെ പ്രശ്‌നമല്ല. അവര്‍ വളര്‍ന്ന സാഹചര്യങ്ങളും അവരുടെ മൈന്‍ഡ് സെറ്റുമെല്ലാം വ്യത്യസ്തമാണ്. അതുകൊണ്ടാണെന്നും സുചിത്ര മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending