Connect with us

ഞാൻ അതിൽ വിജയിച്ചു ; മറ്റൊരാൾക്ക് അത് സാധിക്കുമോ എന്നറിയില്ല – വിക്രം

Tamil

ഞാൻ അതിൽ വിജയിച്ചു ; മറ്റൊരാൾക്ക് അത് സാധിക്കുമോ എന്നറിയില്ല – വിക്രം

ഞാൻ അതിൽ വിജയിച്ചു ; മറ്റൊരാൾക്ക് അത് സാധിക്കുമോ എന്നറിയില്ല – വിക്രം

തിയേറ്ററുകളെ ത്രസിപ്പിച്ച് വിക്രമിന്റെ കടാരം കൊണ്ടെൻ വിജയകരമായി തുടരുകയാണ്. സിനിമയെ കുറിച്ചും സിനിമ അനുഭവങ്ങളെ കുറിച്ചും പങ്കു വയ്ക്കുകയാണ് വിക്രം.

‘പോയിന്റ് ബ്ലാങ്ക് എന്ന ഫ്രഞ്ച് ചിത്രത്തിന്റെ റീമേക്ക് ആണ് കടാരം കൊണ്ടാന്‍. ആദ്യം കഥ കേള്‍ക്കുമ്പോള്‍ നമുക്ക് ഒരു റെഫറന്‍സ് ഉണ്ട്. അതിനെ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ആലോചന. കൂടുതല്‍ പഞ്ച് ഡയലോഗ് ചേര്‍ത്താല്‍, പാട്ടും ഡാന്‍സുമൊക്കെ ചേര്‍ത്താല്‍ സിനിമ മാസ് ആക്കാം. പക്ഷേ, അതൊന്നും വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചു. ഈ കഥാപാത്രം ഇങ്ങനെയാണ്. മാറ്റാന്‍ കഴിയുന്നത് നമ്മുടെ എക്‌സ്പ്രെഷന്‍സ് ആണ്. അതിലാണ് വ്യത്യസ്തത വരുത്താന്‍ പോകുന്നതെന്ന് മനസ്സില്‍ കുറിച്ചിരുന്നു. 

മലേഷ്യന്‍ പശ്ചാത്തലമായതുകൊണ്ടുതന്നെ പരീക്ഷണങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ ധാരാളമുണ്ടായിരുന്നു. ആ സാധ്യതകളെ പരമാവധി ഉപയോഗിച്ചു. ചിത്രത്തില്‍ മറ്റൊരു നായകനുണ്ട്. നായികയുണ്ട്. അവര്‍ക്കിടയിലേക്ക് വരുന്ന കഥാപാത്രമാണ് കെ. കെ. അവരുടെ കഥയാണ് ഈ ചിത്രം.’ നായകനായി എത്തുന്നത് തമിഴ് നടന്‍ നാസറിന്റെ  മകന്‍ അബി ഹസനാണ്. നായിക കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസനും.

പരാജയങ്ങള്‍ ബാധിക്കില്ല എന്നൊന്നും പറയില്ല. ബാധിക്കും. നമ്മള്‍ ഇത്രയേറെ അധ്വാനിച്ചിട്ടും, അത് നന്നായി വന്നില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ പ്രയാസം തോന്നും. ഞാന്‍ എന്റെ ജോലി നന്നായി ചെയ്തു. എല്ലാവരും അങ്ങനെ ചെയ്തോ എന്നൊക്കെ ചിന്തിക്കും. വ്യക്തിപരമായി നേട്ടങ്ങളുണ്ട്. സാമി 2 എന്ന ചിത്രത്തില്‍ 15 വര്‍ഷം മുന്‍പിറങ്ങിയ സിനിമയിലെ അതേ കഥാപാത്രമായാണ് എത്തിയത്. അതേ ലുക്കില്‍.

അയാളുടെ മകനായി, കൂടുതല്‍ ചെറുപ്പമായി. 15 വര്‍ഷത്തിന്റെ വ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ സ്‌ക്രീനില്‍ തിരിച്ചെത്തുക വെല്ലുവിളിയായിരുന്നു. പക്ഷേ, ആ വെല്ലുവിളി ഏറ്റെടുത്തു, വിജയിച്ചു. മറ്റാര്‍ക്കെങ്കിലും അത് സാധിക്കുമോ എന്നറിയില്ല. പക്ഷേ, അതുകൊണ്ടുമാത്രം കാര്യമില്ല. സിനിമ വിജയിക്കണം. തുടര്‍ച്ചയായി ഹിറ്റുകള്‍ വന്നിരുന്ന കാലത്ത് എല്ലാവരും ചോദിക്കുമായിരുന്നു, എന്താണ് രഹസ്യമെന്ന്. അന്നും അറിയില്ല. ഇപ്പോഴും അറിയില്ല.

സിനിമ മാറിക്കൊണ്ടേയിരിക്കുകയാണ്. ഏതാണ്ട് മുപ്പത് വര്‍ഷം മുന്‍പ് ഞാന്‍ അഭിനയിച്ചു തുടങ്ങുമ്പോഴുള്ള സിനിമയല്ല ഇന്നുള്ളത്. ആ സിനിമയ്ക്കൊപ്പം നമ്മളും വളരുകയാണ്. മറ്റൊരു ലോകമാണ് ഇപ്പോള്‍ സിനിമ. അഞ്ച് വര്‍ഷം മുന്‍പ് കടാരംകൊണ്ടാന്‍ പോലൊരു ചിത്രം വന്നാല്‍ ഞാന്‍ എടുക്കുമായിരുന്നില്ല. ചിത്രത്തിന്റെ നിര്‍മാതാവായ കമല്‍ഹാസന്‍ പറഞ്ഞു, കുറച്ചുകാലം മുന്‍പായിരുന്നെങ്കില്‍ ഇങ്ങനെയൊരുചിത്രം നിര്‍മിക്കുമായിരുന്നില്ലെന്ന്. 

ഇനിയുമിനിയും സിനിമ നമുക്ക് എന്തൊക്കെയോ കാത്തുവെച്ചിരിക്കുന്നു. ചിലപ്പോള്‍ ഒരു മുഴുനീള വില്ലനായി എത്തിയേക്കാം. ചിലപ്പോള്‍ നാളെ ഒരു ദിവസം ഞാന്‍ ഒരു സംവിധായകനായേക്കാം. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വലിയ അനുഗ്രഹമാണ്. ഈ സാഹചര്യം നമ്മളെ അതിനൊക്കെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സിനിമയില്‍ നില്‍ക്കാന്‍ ഏറ്റവും പറ്റിയ സാഹചര്യമാണിത്.’ 

vikram about acting career

More in Tamil

Trending

Recent

To Top