Connect with us

ആടുജീവിതം പാര്‍ട്ട് ടുവില്‍ ഞാനുണ്ടാവും, വളരെ കഴിവുള്ള സംവിധായകനാണ് ബ്ലെസിയെന്ന് വിക്രം

Malayalam

ആടുജീവിതം പാര്‍ട്ട് ടുവില്‍ ഞാനുണ്ടാവും, വളരെ കഴിവുള്ള സംവിധായകനാണ് ബ്ലെസിയെന്ന് വിക്രം

ആടുജീവിതം പാര്‍ട്ട് ടുവില്‍ ഞാനുണ്ടാവും, വളരെ കഴിവുള്ള സംവിധായകനാണ് ബ്ലെസിയെന്ന് വിക്രം

മലയാളികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസി- പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ, ബെന്യാമിന്റെ ആടുജീവിതം സിനിമ ആകുമ്പോള്‍, ചിത്രം ലോകസിനിമയ്ക്ക് മുന്നില്‍ മലയാള സിനിമയെ അടയാളപ്പെടുത്തുന്നതാകും എന്നാണ് പ്രേക്ഷക വിലയിരുത്തലുകള്‍.

ഇതിനിടെ ആടുജീവിതത്തെ കുറച്ച് ചിയാന്‍ വിക്രം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേടുന്നത്. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ പ്രമോഷനിടെ ആയിരുന്നു വിക്രമിന്റെ പ്രതികരണം. ട്രെയ്‌ലര്‍ കണ്ടപ്പോള്‍ എന്തു തോന്നിയെന്ന ചോദ്യത്തിന് ‘വളരെ നന്നായി. എനിക്ക് ഇഷ്ടപ്പെട്ടു. വളരെ കഴിവുള്ള സംവിധായകനാണ് ബ്ലെസി.

ബ്ലെസിയുടെ ആദ്യ ചിത്രം കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ കുറെ പ്ലാനിങ് നടന്നതാണ്. പക്ഷേ എനിക്ക് വേറെ കുറെ പടങ്ങള്‍ വന്നതുകൊണ്ട് നടന്നില്ല. പാര്‍ട്ട് ടുവില്‍ ഞാനുണ്ടാവും. ഞാന്‍ ആടായിട്ട് വരും,’ എന്നായിരുന്നു വിക്രമിന്റെ മറുപടി. നേരത്തെ ആടുജീവിതത്തിലേയ്ക്ക് വിക്രമിനെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു;

എന്റെ കഴിഞ്ഞ കുറച്ച് വര്‍ഷത്തെ ജീവിതം ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത് ‘ആടുജീവിതം’ കാരണമാണ്. ആടുജീവിതം വര്‍ഷത്തിന്റെ ഒരു സമയം മാത്രമേ ചിത്രീകരിക്കാന്‍ പറ്റുകയുള്ളു, കാരണം മരുഭൂമിയിലെ കാലാവസ്ഥ അനുസരിച്ചാണത്. എല്ലാവര്‍ഷവും ആ സമയമാകുന്നതിന് കുറിച്ച് മാസങ്ങള്‍ മുന്‍പേ ഞാന്‍ താടി വളര്‍ത്തിത്തുടങ്ങും, തടി കുറച്ച് തുടങ്ങും.

എന്നോട് ആളുകള്‍ ചോദിക്കാറുണ്ട് കഴിഞ്ഞ കുറച്ച് നാളുകളായി എന്താണ് താടിവെച്ച് അഭിനയിക്കുന്നത് എന്ന്. എനിക്ക് കൃത്യമായ ടൈം ഗ്യാപ് നോക്കി മാത്രമേ താടിയെടുക്കാന്‍ കഴിയുള്ളു. 2018 മുതല്‍ കഴിഞ്ഞ നാല് വര്‍ഷമായി എല്ലാം പ്ലാന്‍ ചെയ്യുന്നത് ആ സമയം ആടുജീവിതത്തിന് മാറ്റിവെച്ചുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഒരുപാട് ഇതരഭാഷ സിനിമകള്‍ നടനായും സംവിധായകനായും ചെയ്യാനാകാതെ വന്നിട്ടുണ്ട്.

ഇത് പറയുമ്പോള്‍ ഞാന്‍ വലിയ ത്യാഗം ചെയ്തതായി തോന്നും. എന്നാല്‍ 2008ലാണ് ബ്ലെസി എന്നോട് ഈ സിനിമയെ പറ്റി സംസാരിക്കുന്നത്. അതിന് ശേഷം അദ്ദേഹം കളിമണ്ണ് എന്ന സിനിമ മാത്രമാണ് ചെയ്തത്. ശ്വേതയുടെ പ്രഗ്‌നന്‍സി കാരണം ആ സമയത്തേ ചിത്രീകരിക്കാന്‍ കഴിയൂ എന്നുള്ളതുകൊണ്ട് മാത്രമാണ് അത്. 2008ലും ഇപ്പോഴും ബ്ലെസി മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്.

ഏത് നടന്റെ അടുത്ത് പോയിട്ട് അദ്ദേഹം സിനിമ പറഞ്ഞാലും താല്പര്യപൂര്‍വ്വം അവര്‍ ഡേറ്റ് കൊടുക്കുകയും സിനിമ ചെയ്യുകയും ചെയ്യും. അദ്ദേഹത്തിന്റെ കരിയറിന്റെ പീക്കായിരുന്നു ഈ 14 വര്‍ഷക്കാലം. എന്നിട്ടും ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി അദ്ദേഹം അത് മാറ്റിവെച്ചു. അതുവച്ച് താരതമ്യം ചെയ്യുമ്പോള്‍ എന്റെ ത്യാഗം ഒന്നുമല്ല.

More in Malayalam

Trending

Recent

To Top