Connect with us

ലോക്ക് ഡൗണിൽ വാക്‌സിൻ കണ്ടുപിടിക്കേണ്ട മറ്റൊരു രോഗം: ട്വീറ്റുമായി വിജയ്‌ സേതുപതി

Tamil

ലോക്ക് ഡൗണിൽ വാക്‌സിൻ കണ്ടുപിടിക്കേണ്ട മറ്റൊരു രോഗം: ട്വീറ്റുമായി വിജയ്‌ സേതുപതി

ലോക്ക് ഡൗണിൽ വാക്‌സിൻ കണ്ടുപിടിക്കേണ്ട മറ്റൊരു രോഗം: ട്വീറ്റുമായി വിജയ്‌ സേതുപതി

ലോക്ക് ഡൗൺ കാലത്ത് വാക്സിൻ കണ്ടുപിടിക്കേണ്ട രോഗമുണ്ടെന്ന് നടൻ വിജയ് സേതുപതി. വിശപ്പ് ഒരു രോഗമാണെന്നും അതിന് വാക്‌സിന്‍ കണ്ടുപിടിക്കണമെന്നും വിജയ് ട്വീറ്റ് ചെയ്തതിന് പിന്നാലെ വലിയ പ്രതികരണമാണ് ട്വീറ്റിന് ലഭിച്ചത്

ഒരു വലിയ വിഭാഗം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ വിജയ് സേതുപതിയുടെ പ്രതികരണം.

വിശപ്പ് എന്നൊരു രോഗമുണ്ട്. അതിന് ഒരു വാക്സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ. എന്‍റെ ദൈവമേ’, എന്നാണ് സേതുപതിയുടെ ട്വീറ്റ്. 43,000 ലൈക്കുകളും 6800ല്‍ ഏറെ ഷെയറുകളും 2100ല്‍ അധികം കമന്‍റുകളും ഈ ട്വീറ്റിന് ലഭിച്ചു.

വിശപ്പില്ലാതെ ലോകം ഇതുപോലെയാകില്ല എന്നാണ് സേതുപതിയുടെ ട്വീറ്റിന് മറുപടിയുമായി സംവിധായകന്‍ മോഹനന്‍ ജി എത്തിയിരിക്കുന്നത്.വിശപ്പാണ് ആളുകളെ കഠിനാധ്വാനം ചെയ്യിക്കുന്നത്. വിശപ്പ് മാത്രമാണ് ആളുകളെ പരസ്പരം അനുകമ്പയുള്ളവരും സഹാനുഭൂതിയുള്ളവരും ആക്കുന്നത് വിശപ്പാണ്. പട്ടിണി നശിച്ചാല്‍ ലോകവും നശിപ്പിക്കപ്പെടുമെന്ന് സംവിധായകന്‍ ട്വീറ്റ് ചെയ്തു.

Vijay Sethupathi

More in Tamil

Trending

Recent

To Top