Connect with us

രാമനാകാന്‍ കഠിന വ്രതത്തില്‍ രണ്‍ബീര്‍, ‘രാമായണ’ത്തില്‍ അഭിനയിക്കില്ലെന്ന് വിജയ് സേതുപതി!; കാരണം

Actor

രാമനാകാന്‍ കഠിന വ്രതത്തില്‍ രണ്‍ബീര്‍, ‘രാമായണ’ത്തില്‍ അഭിനയിക്കില്ലെന്ന് വിജയ് സേതുപതി!; കാരണം

രാമനാകാന്‍ കഠിന വ്രതത്തില്‍ രണ്‍ബീര്‍, ‘രാമായണ’ത്തില്‍ അഭിനയിക്കില്ലെന്ന് വിജയ് സേതുപതി!; കാരണം

ബോളിവുഡില്‍ വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ‘രാമായണം’ സിനിമയില്‍ നിന്നും പിന്മാറി നടന്‍ വിജയ് സേതുപതി. രണ്‍ബിര്‍ കപൂര്‍ രാമനായി എത്തുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് സീതയായി വേഷമിടുന്നത്. ചിത്രത്തില്‍ യാഷ് രാവണനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ രാവണന്റെ ഇളയ സഹോദരനായ വിഭീഷണന്റെ വേഷത്തിലേയിക്കാണ് സേതുപതിയെ പരിഗണിച്ചത്.

എന്നാല്‍ ഇനി സിനിമകളില്‍ അധികം വില്ലന്മാരെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സേതുപതി ഈ വേഷം നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പകരം ഹര്‍മന്‍ ബവേജയെ ഈ വേഷത്തിനായി തിരഞ്ഞെടുത്തുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

അതേസമയം, മൂന്ന് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിലെ ആദ്യ ഭാഗം സീതയെ തട്ടിക്കൊണ്ടു പോകുന്നതാണ്. സീതയുടെ വേഷം ജാന്‍വി കപൂര്‍ അവതരിപ്പിക്കുന്നമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സായ് പല്ലവിയാണോ ജാന്‍വി കപൂര്‍ ആണോ സീതയാവുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ചിത്രത്തിന്റെ രണ്ടാം ഭാഗം ഹനുമാന്റെ ഇതിഹാസത്തിലേക്ക് കടക്കും. മൂന്നാമത്തേത് ശ്രീരാമനും രാവണനും തമ്മിലുള്ള ഇതിഹാസ യുദ്ധത്തില്‍ കലാശിക്കും. രാമായണത്തില്‍ അഭിനയിക്കാനായി വ്രതത്തിലാണ് രണ്‍ബിര്‍ ഇപ്പോള്‍ മാംസാഹാരങ്ങളും മദ്യം വിളമ്പുന്ന ലേറ്റ് നൈറ്റ് പാര്‍ട്ടികളും രണ്‍ബിര്‍ ഒഴിവാക്കിയിട്ടുണ്ട്.

More in Actor

Trending

Recent

To Top