Connect with us

മരിച്ചാലും വിരോധമില്ല, മകള്‍ ദു:ഖിക്കരുതെന്നാഗ്രഹിച്ച അച്ഛനാണ് എന്റേത് ; വിധുബാല പറയുന്നു !

Movies

മരിച്ചാലും വിരോധമില്ല, മകള്‍ ദു:ഖിക്കരുതെന്നാഗ്രഹിച്ച അച്ഛനാണ് എന്റേത് ; വിധുബാല പറയുന്നു !

മരിച്ചാലും വിരോധമില്ല, മകള്‍ ദു:ഖിക്കരുതെന്നാഗ്രഹിച്ച അച്ഛനാണ് എന്റേത് ; വിധുബാല പറയുന്നു !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു വിധുബാല. മലയാളികള്‍ എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങള്‍ നടി തിരശീലയില്‍ എത്തിച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് കുറച്ച് കാലം മാറി നിന്ന താരം ടെലിവിഷന്‍ പരിപാടികളിലൂടെയാണ് വീണ്ടും സജീവമായത്. കഥയല്ലിതു ജീവിതം വിധുബാലയുടെ ശ്രദ്ധിക്കപ്പെട്ട ടെലിവിഷന്‍ പരിപാടിയാണ്

വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു വിധുബാല. മകന്റെ ജനിച്ചതോടെയാണ് ഇടവേള എടുത്തതെന്ന് താരം വ്യക്തമാക്കിയിരുന്നു. ഒരുകാലത്ത് സിനിമകളില്‍ തിളങ്ങിയ താരത്തിന് മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. അവതാരകയായി താരം തിരിച്ചെത്തിയിരുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്ക് അതിഥിയായി വിധുബാല എത്തിയതിനക്കുറിച്ചുള്ള വൈറലായിക്കൊണ്ടിരിക്കുകയാണ്. കരിയറിലെയും ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ചാണ് അവര്‍ ഷോയില്‍ സംസാരിക്കുന്നത്.

ആദ്യമൊക്കെ പ്രേംനസീറിന് എന്റെ മുഖത്ത് നോക്കി പ്രണയം അഭിനയിക്കാന്‍ മടിയായിരുന്നു. ഞാന്‍ കുട്ടിയായിരുന്ന സമയം മുതല്‍ കാണുന്നതാണ് അദ്ദേഹത്തെ. എന്റെ കണ്ണില്‍ നോക്കി പ്രണയം അഭിനയിക്കാനായിരുന്നു സംവിധായകന്‍ പറഞ്ഞത്. അദ്ദേഹം എന്റെ കണ്ണില്‍ നോക്കും, ഡയലോഗ് പകുതി പറയും, പിന്നെയും ചിരിക്കും. അതായിരുന്നു അവസ്ഥ. ഇതിന്റെ മുഖത്ത് നോക്കി എനിക്ക് അഭിനയവും പ്രേമവുമൊന്നും വരുന്നില്ലെന്നും പറയാറുണ്ടായിരുന്നു.

അനശ്വര നടന്‍ ജയന്റെ മരണം അറിഞ്ഞപ്പോള്‍ വലിയൊരു ഷോക്കായിരുന്നുവെന്ന് വിധുബാല പറയുന്നു. അന്ന് ഞാന്‍ അഭിനയത്തില്‍ സജീവമായിരുന്നില്ല. ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം. കത്തി വെക്കാന്‍ തോന്നിയില്ലെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ഡോക്ടര്‍ വന്ന് പറഞ്ഞത് കത്തി വെക്കാന്‍ തോന്നിയില്ലെന്നായിരുന്നു. അത്ര പെര്‍ഫെക്റ്റ് ബോഡിയാണ്, ഇത്രയും പെര്‍ഫെക്റ്റായൊരു ബോഡി ഇതുവരെ കണ്ടിട്ടില്ല. തമിഴിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.എനിക്ക് 8 വയസുള്ളപ്പോള്‍ ഒരു അപകടം സംഭവിച്ചിരുന്നു.

കൈ മുറിക്കേണ്ടി വരുമെന്നായിരുന്നു അന്ന് പറഞ്ഞത്. കൈയ്യില്ലാതെ ജീവിതകാലം മുഴുവനും എന്റെ മകള്‍ നരകം അനുഭവിക്കേണ്ടി വരും. ആ നരകം എന്റെ മകള്‍ അനുഭവിക്കേണ്ട. മകള്‍ മരിച്ച് പോയെന്ന് ഞാന്‍ കരുതിക്കോളാം. മരിച്ചാലും വിരോധമില്ല, മകള്‍ ദു:ഖിക്കരുതെന്നാഗ്രഹിച്ച അച്ഛനാണ് തന്റേതെന്നും വിധുബാല പറഞ്ഞിരുന്നു.

കഥയല്ലിത് ജീവിതത്തെക്കുറിച്ച് പറഞ്ഞ ആളുകളിപ്പോഴും ട്രോളാറുണ്ടെന്ന് ശ്രീകണ്ഠന്‍ നായര്‍ വിധുബാലയോട് പറഞ്ഞിരുന്നു. മനശാസ്ത്രത്തോടുള്ള ഇഷ്ടം ഞാനിപ്പോഴും വിട്ടിട്ടില്ലെന്നായിരുന്നു വിധുബാല പറഞ്ഞത്. 10 വയസ് മുതല്‍ സിനിമയില്‍ വന്നതാണ്. 16 വര്‍ഷം രാപ്പകലില്ലാതെ അഭിനയിച്ചിരുന്നു. അതിന് ശേഷമായാണ് ഇടവേളയെടുക്കാന്‍ തീരുമാനിച്ചതെന്നും വിധുബാല വ്യക്തമാക്കിയിരുന്നു.

More in Movies

Trending

Recent

To Top