ഞാൻ കാണിക്കുന്ന വിനയം, പെരുമാറ്റവും , പലർക്കും അത് സിനിമയെ വെല്ലുന്ന അഭിനയമായി തോന്നാറുമുണ്ട് !എനിക്കിപ്പോഴും മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് സൂരജ് സൺ!
മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ അത്രയെളുപ്പം മറക്കാത്ത നടനാണ് സൂരജ് സൺ . സൂപ്പർഹിറ്റ് ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നായ ‘പാടാത്ത പൈങ്കിളി’ യിലൂടെയാണ് സൂരജ് പ്രേക്ഷകപ്രീതി നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
. സീരിയലില്‍ നിന്നുമായി പിന്നീട് സിനിമയിലേക്കെത്തുകയായിരുന്നു അദ്ദേഹം. ഹൃദയത്തിലൂടെയായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയിലെത്തിയിട്ടും തന്റെ സ്വഭാവത്തില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സീരിയലിലായിരുന്ന സമയത്തും ഹീറോയ്ക്ക് ലഭിക്കുന്ന പല പരിഗണനകളും താന്‍ ഉപയോഗിച്ചിരുന്നില്ലെന്നും സൂരജ് പറയുന്നു. പുതിയ പോസ്റ്റിലൂടെയായാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
ഞാൻ കാണിക്കുന്ന വിനയം, പെരുമാറ്റം, രീതികൾ, ബഹുമാനം, പലർക്കും അത് സിനിമയെ വെല്ലുന്ന അഭിനയമായി തോന്നാറുമുണ്ട്. പറയാറുമുണ്ട്. പണ്ട് സീരിയലിൽ ഹീറോ ആയി വന്ന സമയത്ത് ഒരു ഹീറോക്ക് ഒരുപാട് പരിഗണനകളുണ്ട് കഴിക്കുന്ന സ്ഥലം പിന്നെ പല പല കാര്യങ്ങൾ അതൊന്നും ഞാൻ ഉപയോഗിച്ചില്ല കാരണം ഞാൻ പറയാം. പക്ഷേ പലരും എന്നോട് പറഞ്ഞു ഇതൊക്കെ കുറച്ചു കാലം ഉണ്ടാകും സിനിമയിലൊക്കെ നായകൻ ആയാൽ ഈ കാണിക്കുന്ന ഒന്നും ഉണ്ടാവില്ല.
ഇനി ആസ്വദിക്കാത്തതിന്റെ കാരണം ഹീറോ എന്ന ഒരു സ്ഥാനം കിട്ടിയതുകൊണ്ട് നമ്മുടെ എല്ലാം തികഞ്ഞ ആക്ടർ ആവണമെന്നില്ല പഠിക്കാൻ സാഗരം പോലെ കിടക്കുകയാണ് അപ്പോൾ എനിക്ക് അതൊന്നും ആസ്വദിക്കാൻ സാധിക്കില്ല. ഇപ്പോ രണ്ടു വർഷം കഴിഞ്ഞു അവർ പറഞ്ഞ പോലെ ഞാൻ സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുന്നു. ഷാജൂൺ കാര്യൽ സാറിന്റെ പുതിയ സിനിമയിൽ നായകനാണ്.
ഈ വർഷത്തിന്റെ ഇടയിൽ വേറെയും സിനിമകൾ ചെയ്തു പുതുതായി കാണുന്നവർക്ക് പണ്ട് സീരിയലിൽ പറഞ്ഞതുപോലെ തന്നെ വീണ്ടും ആവർത്തിച്ച് പറയുന്നു. എനിക്ക് വലിയ മാറ്റങ്ങൾ ഒന്നും വന്നില്ല എന്ന് ഞാൻ വീണ്ടും വീണ്ടും വിശ്വസിക്കുന്നു. കാരണം ഇവർക്ക് ആർക്കും ഇപ്പോൾ കാണുന്ന സൂരജിനെ മാത്രേ അറിയൂ എന്നുമായിരുന്നു സൂരജ് കുറിച്ചത്.
നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുമായെത്തിയത്.
ഈ സൂരജിനെയാണ് ഞങ്ങൾക്ക് ഇഷ്ടം. അവസരങ്ങൾ ഇനിയും തേടിവരട്ടെ. ഒത്തിരി ഇഷ്ടപ്പെടുന്ന സൂരജ് ഇനിയും ഒരുപാട് ഒരുപാട് സിനിമകൾ ചെയ്യാനും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എത്ര ഉയരങ്ങളിൽ എത്തിയാലും വന്ന വഴി മറക്കാതെ മുന്നോട്ടു പോകണം. ജീവിതത്തിൽ എന്നും നന്മ മാത്രം ഉണ്ടാവട്ടെ. നമ്മൾ വളരുന്നതിനു അനുസരിച്ചു നമ്മുടെ ജീവിത ശൈലിയിൽ കുറച്ചു മാറ്റം വരുത്തണം പ്രേത്യേകിച്ചു സിനിമ ഫീൽഡ്. എന്നാലേ, ഉയരങ്ങളിൽ എത്തുള്ളു.
സൂരജിന്റെ ഈ ക്യാരക്ടർ അത് എന്നും സൂക്ഷിക്കുക കാരണം നമ്മൾ ഒരിക്കലും എല്ലാം തികഞ്ഞവർ അല്ല. ഈശ്വരൻ അനുഗ്രഹിച്ചു തരുന്നതിൽ അഹങ്കരിക്കാൻ നമുക്ക് അവകാശം ഇല്ലല്ലോ. എത്ര ഉയരങ്ങളിൽ എത്തിയാലും ഈ ഗുണങ്ങൾ എന്നും കൂടെ ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നുവെന്നുമായിരുന്നു സൂരജ് കുറിച്ചത്.
