Connect with us

ഒന്ന് രണ്ടെണ്ണം അടിച്ചാൽ അച്ഛൻ അടിപൊളി ആണ്, ഇപ്പോഴല്ല, ഇപ്പോ അത് ചിന്തിക്കാൻ പറ്റില്ല,’ശ്രീനിവാസനെക്കുറിച്ച് വിനീത്!

Movies

ഒന്ന് രണ്ടെണ്ണം അടിച്ചാൽ അച്ഛൻ അടിപൊളി ആണ്, ഇപ്പോഴല്ല, ഇപ്പോ അത് ചിന്തിക്കാൻ പറ്റില്ല,’ശ്രീനിവാസനെക്കുറിച്ച് വിനീത്!

ഒന്ന് രണ്ടെണ്ണം അടിച്ചാൽ അച്ഛൻ അടിപൊളി ആണ്, ഇപ്പോഴല്ല, ഇപ്പോ അത് ചിന്തിക്കാൻ പറ്റില്ല,’ശ്രീനിവാസനെക്കുറിച്ച് വിനീത്!

മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകനാണ്. 2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്
തൊട്ടതെല്ലാം ഹിറ്റാക്കുന്ന, ഹേറ്റേഴ്സ് ഇല്ലാത്ത താരമായാണ് വിനീത് ശ്രീനിവാസൻ അറിയപ്പെടുന്നത്. തട്ടത്തിൻ മറയത്ത്, ഹൃദയം തുടങ്ങി വിനീത് ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്.

നിവിൻ പോളി, പ്രണവ് മോഹൻലാൽ തുടങ്ങിയവർക്ക് ജനസ്വീകാര്യത നേടിക്കൊടുക്കാനും വിനീസ് ശ്രീനിവാസന്റെ സിനിമകളിലൂടെ സാധിച്ചു. ധ്യാൻ ശ്രീനിവാസൻ സിനിമകളേക്കാൾ കൂടുതൽ അഭിമുഖങ്ങളിലൂടെ ആണ് ജനപ്രിയനായി മാറിയത്. നടന്റെ മിക്ക അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ തരം​ഗമായിട്ടുണ്ട്. അസുഖ ബാധിതനായ ശ്രീനിവാസൻ ഏറെ നാളായി സിനിമയിൽ നിന്ന്മാറി നിൽക്കുകയാണ്. ഇപ്പോഴിതാ തന്റെ പിതാവിനെ പറ്റി സംസാരിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

കുറച്ച് മദ്യപിച്ചാൽ അച്ഛൻ സ്നേഹം പ്രകടനം നടത്തുമായിരുന്നെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. പാട്ട് പാടിച്ചാൽ അച്ഛൻ മദ്യപിച്ചിട്ടുണ്ടെങ്കിൽ കെട്ടിപ്പിടിക്കുമായിരുന്നു. മദ്യപിച്ചിട്ടില്ലെങ്കിൽ പാട്ട് കേട്ടിട്ട് പോവുകയേ ഉള്ളൂ. എന്റെ ചെറുപ്പത്തിൽ അച്ഛൻ ഒന്ന് രണ്ടണ്ണം കഴിക്കുന്നത് ഇഷ്ടമായിരുന്നു. അപ്പോഴേ അച്ഛൻ പ്രകടിപ്പിക്കുകയുള്ളൂ. വല്ലാണ്ട് കഴിച്ചാൽ ബോർ ആണ്. ഒന്ന് രണ്ടെണ്ണം അടിച്ചാൽ അടിപൊളി ആണ്. ഇപ്പോഴല്ല, ഇപ്പോ അത് ചിന്തിക്കാൻ പറ്റില്ല,’ വിനീത് ശ്രീനിവാസൻ പറഞ്ഞു. ഓൺലൈൻ മീഡിയയോടൊണ് പ്രതികരണം.ധ്യാനിന് കഥ പറയാൻ ഇഷ്ടമാണ്. കഥ ഉണ്ടാക്കാനും ഇഷ്ടമാണ്. ഒരു കഥയിൽ കുറച്ച് സത്യം ഉണ്ടാവും. അത് പക്ഷെ മൊത്തം സത്യമാണെന്ന നിലയിൽ കൺവിൻസ് ചെയ്ത് കളയും അവൻ. ഒരേ കഥ ആറു മാസം കഴിഞ്ഞ് അവനോട് വീണ്ടും പറയാൻ പറ, അതിന്റെ ഡീറ്റേയ്ൽ ഒക്കെ മാറും’.

മോഹൻലാലിനെയും ശ്രീനിവാസനെയും വെച്ച് സിനിമ ചെയ്യുന്നതിനെക്കുറിച്ചും വിനീത് സംസാരിച്ചു. അതിനെ പറ്റി ഒന്നും പറയാൻ പറ്റില്ല. എനിക്ക് ഒന്നും നിർബന്ധിച്ച് എഴുതാൻ പറ്റില്ല. ഒരു ടീമുമായി ഇരുന്ന് ചർച്ച ചെയ്തുള്ള എഴുത്തല്ല. എനിക്ക് അങ്ങനെ അല്ല സിനിമ ഉണ്ടാവാറ്.

കുറേ ആലോചിച്ച് നടന്ന് ഏതെങ്കിലും ഒരു സമയത്ത് കുറേ ഐഡിയകൾ വരും. അത് ഞാൻ റെക്കോഡ് ചെയ്ത് വെക്കും. പിന്നെ രണ്ട് മാസമാെക്കെ കഴിഞ്ഞിട്ടായിരിക്കും അടുത്തത് കിട്ടുന്നത്. ചില ആ​ഗ്രഹങ്ങൾ മനസ്സിലുണ്ടെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ആണ് വിനീത് ശ്രീനിവാസന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. വിനീത് ശ്രീനിവാസന് പുറമെ സുരാജ് വെഞ്ഞാറമൂടും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സുധി കോപ്പ, തൻവി റാം, ജ​ഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, നോബിൾ ബാബു റിയ സൈറ, അൽത്താഫ് സലിം, രഞ്ജിത്ത് ബാലകൃഷ്ണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ 11 നാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്. ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് വിനീത് ശ്രീനിവാസൻ ബി​ഗ് സ്ക്രീനിലേക്ക് എത്തുന്നത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top