Connect with us

സ്‌കൂളുകളില്‍ എല്ലാവരെയം ജയിപ്പിക്കുന്ന അവസ്ഥ മാറണം, കുട്ടികള്‍ മത്സരിച്ച് തന്നെ ജയിക്കണമെന്ന് വാസുദേവന്‍ നായര്‍

Malayalam

സ്‌കൂളുകളില്‍ എല്ലാവരെയം ജയിപ്പിക്കുന്ന അവസ്ഥ മാറണമെന്ന് എംടി വാസുദേവന്‍ നായര്‍. അറിവിന്റെ ലോകത്തേക്ക് കടക്കുമ്പോള്‍ കുട്ടികള്‍ മത്സരിച്ച് തന്നെ ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ പത്താം വാര്‍ഷികമലയാള വാരാഘോഷച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരള സര്‍ക്കാരിന്റെ കേരള ജ്യോതി അവാര്‍ഡിനര്‍ഹനായ എംടി വാസുദേവന്‍നായരെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ അനില്‍ വള്ളത്തോള്‍ ഉപഹാരം നല്‍കി ആദരിച്ചു. ഓങ്കോളജിസ്റ്റും ഫിലാഡല്‍ഫിയ തോമസ് ജഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. എംവി പിള്ള പ്രഭാഷണം നടത്തി.

വിവര്‍ത്തകന്‍ കെഎസ് വെങ്കിടാചലം, വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി പിസി ശ്രുജിത്ത്, ഡോ സി. ഗണേഷ്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അഫ്‌സല്‍ എന്നിവര്‍ പ്രസംഗിച്ചു.

വ്യാഴാഴ്ച രാവിലെ പത്തിന് കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറില്‍ ഡോ. സുനില്‍ പി ഇളയിടം, ഡോ. പി സോമന്‍, ഡോ. എംഡി രാധിക, അശോകന്‍ ചരുവില്‍ എന്നിവര്‍ പ്രഭാഷണം നടത്തുമെന്നാണ് വിവരം.

More in Malayalam

Trending

Recent

To Top