പത്തോ പതിനഞ്ചോ വര്‍ഷം കൂടുമ്പോഴാണ് അത്തരമൊരു കഥാപാത്രത്തെ കിട്ടുക; എംടിയുടെ ‘മഹാഭാരത’ത്തിനായി കളരി പഠിക്കുന്നു എന്ന് ടിനി ടോം!
സ്റ്റേജ് ഷോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് ടിനി ടോം. മിമിക്രി എന്ന കലാരൂപം പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തതിൽ പ്രധാന പങ്ക് വഹിക്കുകയും അതിലൂടെ പ്രേക്ഷകരുടെ ഇഷ്‌ട താരവുമായി മാറി. മിമിക്രിയിലൂടെ സിനിമയിലേക്ക് വരുകയും നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തു. ഏറ്റവും ഒടുവിൽ ജോഷി- സുരേഷ് ഗോപി ചിത്രമായ പാപ്പനിൽ സിഐ സോമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു അദ്ദേഹം.
ഇപ്പോഴിതാ എംടിയുടെ തിരക്കഥയിൽ മഹാഭാരതം സിനിമയാക്കുമ്പോള്‍ അതില്‍ അഭിനയിക്കാനായി കളരി പഠിക്കാന്‍ തുടങ്ങിയെന്ന് ടിനി ടോം. വെളിപ്പെടുത്തുന്നു . ഒരുപാട് കാത്തിരുന്നാണ് ഇത്തരം ചരിത്ര സിനിമകളിൽ കഥാപാത്രമാകാൻ സാധിക്കുന്നത് എന്നും പാൻ ഇന്ത്യൻ റിലീസായി മാഹാഭാരതം പോലൊരു സിനിമ മലയാളത്തിൽ ഒരുങ്ങുന്നത് അഭിമാനമാണെന്നും ടിനി പറഞ്ഞു. അതേ സമയം കേരളീയർ കളരിയെ സ്വീകരിച്ചിട്ടില്ലെന്നുംഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ നടൻ അഭിപ്രായപ്പെട്ടു.
‘
‘പാപ്പനി’ല്‍ വളരെ ലൈറ്റ് ഹ്യൂമറാണ് ചെയ്തത്. അതില്‍ നിന്ന് മാറിയുള്ള പ്രകടനമാണ് ‘പത്തൊമ്പതാം നൂറ്റാണ്ടില്‍’. തെക്കന്‍ പാട്ടുകള്‍ വടക്കന്‍ പാട്ടുകള്‍ എന്ന് പറയുന്നത് എപ്പോഴും കിട്ടില്ല. പത്തോ പതിനഞ്ചോ വര്‍ഷം കൂടുമ്പോഴാണ് അത്തരമൊരു കഥാപാത്രത്തെ കിട്ടുക. ആ സിനിമയുടെ ഡയലോഗില്‍ വലിയ മാറ്റമുണ്ട്, ഡയലോഗെല്ലാം പറയുമ്പോള്‍ നാടകീയത വേണം. എംടിയുടെ അടുത്ത സിനിമ മഹാഭാരതം തീം ആക്കിയുള്ളതാണ്. അദ്ദേഹത്തിന്റെ അത്തരം സ്‌ക്രിപ്റ്റുകള്‍ നമുക്ക് കിട്ടുന്നതും അതില്‍ കഴിവ് തെളിയിക്കാന്‍ കഴിയുന്നതുമൊക്കെ വലിയ കാര്യമാണ്. ചെറിയ പടങ്ങള്‍ ഒക്കെ കുറേ ചെയ്തതല്ലെ വലിയ പടങ്ങള്‍ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
പാന്‍ ഇന്ത്യന്‍ ലെവലില്‍ മഹാഭാരതം പോലെ ഒരു സിനിമ മലയാളത്തില്‍ വരുകയെന്നത് വലിയ കാര്യമല്ലേ. അതിനൊക്കെ യോഗ്യനാവണമെങ്കില്‍ അതിന് അനുസരിച്ചുള്ള ആയോധനകലകള്‍ ഞാൻ അറിഞ്ഞിരിക്കണം. കളരി ഇപ്പോള്‍ ഞാന്‍ ചെയ്യുന്നുണ്ട്. അത് പഠിക്കുന്നത് യുദ്ധത്തിന് പോവാനും ചേകവരാവാനും വേണ്ടി മാത്രമല്ല കുനിഞ്ഞ് പേഴ്‌സ് എടുക്കാന്‍ കൂടിയാണ്. കളരിയില്‍ ആദ്യം ചെയ്യുക നമസ്‌കാരം ആണ്. കളരി തുടങ്ങി കഴിഞ്ഞാല്‍ അറിയാന്‍ പറ്റും നമ്മുടെ ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന്. കളരിയില്‍ ഇപ്പോള്‍ ഒരു 8,9 ചുവട് വരെ ഞാന്‍ എത്തി. കുറേ തിരക്കും കാര്യങ്ങളും ഉള്ളത് കൊണ്ട് ദിവസവും ചെയ്യാന്‍ പറ്റാറില്ല. ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യുമ്പോഴേക്കും ശരീരത്തിന്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ പെട്ടെന്ന് മനസിലാവും.
കേരളത്തിലെ ആളുകള്‍ കളരിയെ സ്വീകരിച്ചിട്ടില്ല. എന്റെ മകന്‍ എന്നോട് ചോദിക്കാറുണ്ട് കളരി ഒക്കെ പഠിച്ചിട്ട് എന്താണ് ഗുണം എന്ന്. നമ്മുടെ പാരമ്പര്യം അറിയാന്‍ എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ അതുകൊണ്ട് എന്ത് ഗുണം ഉണ്ടാവും എന്നാണ് അവന് അറിയേണ്ടത്. അതിന് എന്റെ കയ്യില്‍ ഉത്തരമില്ലായിരുന്നു. അത്തരം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയില്ല,’ ടിനി ടോം പറഞ്ഞു.
