Connect with us

പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം ടി സാഹിത്യം വരേണ്യസാഹിത്യം!; ജോയ് മാത്യു

Malayalam

പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം ടി സാഹിത്യം വരേണ്യസാഹിത്യം!; ജോയ് മാത്യു

പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം ടി സാഹിത്യം വരേണ്യസാഹിത്യം!; ജോയ് മാത്യു

മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അത് എംടി വാസുദേവന്‍ നായരാണെന്ന് നടന്‍ ജോയി മാത്യു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ എംടി നടത്തിയ വിമര്‍ശനത്തിന് പിന്നാലെ താരം കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് എംടിയെ പ്രശംസിച്ച് പറയുന്നത്.

അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങള്‍ ചരിത്ര ബോധത്തോടെ നേര്‍ക്ക് നേര്‍ നിന്ന് ചോദിക്കുന്നത് കൊണ്ടാണ് എംടി എന്ന എഴുത്തുകാരന്‍ ഉന്നത ശീര്‍ഷനാകുന്നത് അദ്ദേഹം പറഞ്ഞു. പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനി എംടി സാഹിത്യം വരേണ്യസാഹിത്യമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

ജോയി മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റ്

എഴുത്തുകാരന്‍ എന്നാല്‍ …

എം ടി എന്ന എഴുത്തുകാരന്‍ ഉന്നത ശീര്‍ഷനാകുന്നത് അധികാരികള്‍ക്ക് മുന്‍പിന്‍ റാന്‍ മൂളിക്കിട്ടുന്ന പദവിയുടെ താല്‍ക്കാലിക തിളക്കങ്ങളിലല്ല ,മറിച്ച് സര്‍വ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താല്‍ ജനങ്ങളില്‍ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങള്‍ ചരിത്രബോധത്തോടെ നേര്‍ക്ക് നേര്‍ നിന്ന് ചോദിക്കുന്നത് കൊണ്ടാണ്. സത്യമായും മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അത് എം ടി യാണ്.

(പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം ടി സാഹിത്യം വരേണ്യസാഹിത്യം!)

More in Malayalam

Trending