Connect with us

എംടി സാര്‍ രണ്ട് തവണ എന്റെ നാടകം കാണാന്‍ വന്നു, എന്നിട്ട് അത് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നൊന്നും പറയാതെ പോയി, അത് എന്നെ അന്ന് ഒരുപാട് വേദനിപ്പിച്ചു; മോഹന്‍ലാല്‍

Malayalam

എംടി സാര്‍ രണ്ട് തവണ എന്റെ നാടകം കാണാന്‍ വന്നു, എന്നിട്ട് അത് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നൊന്നും പറയാതെ പോയി, അത് എന്നെ അന്ന് ഒരുപാട് വേദനിപ്പിച്ചു; മോഹന്‍ലാല്‍

എംടി സാര്‍ രണ്ട് തവണ എന്റെ നാടകം കാണാന്‍ വന്നു, എന്നിട്ട് അത് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നൊന്നും പറയാതെ പോയി, അത് എന്നെ അന്ന് ഒരുപാട് വേദനിപ്പിച്ചു; മോഹന്‍ലാല്‍

മലയാളക്കരയുടെ നന്മയും നവോന്മേഷവും വിളിച്ചോതിയ സാഹിത്യകാരന്റെ കഥകളും കഥാപാത്രങ്ങളും, ഭാഷയും സാഹിത്യവും ഉള്ളിടത്തോളം നിലനില്‍ക്കും. ‘കഥകള്‍ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കവിതയാണ്’ എന്നാണ് എം ടിയുടെ പക്ഷം. എത്രയോ കഥാപാത്രങ്ങളിലൂടെ പ്രണയവും നൊമ്പരവുമെല്ലാം എം ടി നമ്മളിലേക്ക് കവിതയായ് പകര്‍ത്തി. അത്രമേല്‍ ആര്‍ദ്രമായ പ്രണയവും അടങ്ങാത്ത ആനന്ദവും ദുഃഖവും നൊമ്പരങ്ങളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ജൈവികമാക്കി.

മാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ കഥകളിലൂടെയും, നോവലുകളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് എം ടി സന്നിവേശിപ്പിച്ചു. നമ്മുടെ സ്വകാര്യതകളില്‍ താലോലിച്ച സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം എംടി യുടെ കഥാപാത്രങ്ങളില്‍ വന്ന് നിറയാറുണ്ട്.മലയാള സിനിമയില്‍ അദ്ദേഹത്തെ പോലെ ഇത്രയും വ്യത്യസ്തയോടുകൂടി തിരക്കഥകള്‍ എഴുതിയ എഴുത്തുകാര്‍ ചുരുക്കമേയുള്ളു.

എം.ടിയുടെ തിരക്കഥകളില്‍ പകര്‍ന്നാട്ടം നടത്താന്‍ ഏറ്റവും കൂടുതല്‍ അവസരം ലഭിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍. എം.ടി വാസുദേവന്‍ നായര്‍ രചിച്ച ഒരു ചിത്രത്തില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ വെറും 23 വയസ് മാത്രമായിരുന്നു മോഹന്‍ലാലിന്റെ പ്രായം. ആള്‍ക്കൂട്ടത്തില്‍ തനിയെയായിരുന്നു സിനിമ. 1984ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ വെറും നാല് രംഗങ്ങളില്‍ സഹനടനെന്ന് പോലും പറയാന്‍ പറ്റില്ലാത്തൊരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

അതിനുശേഷം എം.ടിയുടെ താഴ്‌വാരം, സദയം അടക്കമുള്ള കാമ്പുള്ള സിനിമകളില്‍ നായകനായി മോഹന്‍ലാല്‍. ഇപ്പോഴിതാ എം.ടിയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നവതിയുടെ ഭാ ഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് മോഹന്‍ലാല്‍ എം.ടിയെ കുറിച്ച് സംസാരിച്ചത്. താന്‍ എഴുതുന്ന വാക്കുകളുടെ തീവ്രതയ്ക്ക് അപ്പുറത്തേക്ക് ഒരു നടനും ആ കഥാപാത്രത്തെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വിശ്വസിച്ചിരുന്ന എം.ടി വാസുദേവന്‍ നായരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് സദയത്തില്‍ കഥാപാത്രമായി ജീവിക്കുകയായിരുന്നു മോഹന്‍ലാല്‍.

പലപ്പോഴായി എം.ടി തന്നെ പൊതുവേദികളില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ‘എം.ടി സാര്‍ എഴുതുന്ന സംഭാഷണങ്ങളില്‍ ഒന്നും പോലും മാറ്റി പറയാന്‍ പറ്റില്ല. കാരണം അദ്ദേഹം എഴുതിയ ഡയലോഗിന്റെ ഇംപാക്ട് രണ്ട് സീന്‍ കഴിയുമ്പോഴാണ് വരിക.’ ‘താഴ്‌വാരം കഴിഞ്ഞശേഷം ബോംബെയില്‍ ഒരു ഫങ്ഷനുണ്ടായിരുന്നു. വലിയൊരു ഫങ്ഷനായിരുന്നു. താഴ്‌വാരം കണ്ടിട്ട് അന്ന് എം.ടി സാര്‍ പറഞ്ഞു എന്റെ ധാരണയ്ക്ക് മുകളിലേക്ക് ഒരു നടന്‍ വളരുമ്പോഴാണ് അയാള്‍ ഒരു വലിയ നടനായി മാറുന്നത്.

അത്തരത്തില്‍ എന്റെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍ എന്ന് എം.ടി സാര്‍ ആ വേദിയില്‍ വെച്ച് പറഞ്ഞു. ‘യഥാര്‍ത്ഥത്തില്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരം എം.ടി സാറാണ്. അതുപോലെ പിന്നീട് സംസ്‌കൃത നാടകം കര്‍ണഭാരം ബോംബെയില്‍ ഞാന്‍ ചെയ്യുന്നുവെന്ന് അറിഞ്ഞ് എം.ടി സാറും ഒഎന്‍വി കുറുപ്പ് സാറും അത് കാണാന്‍ വന്നിരുന്നു. ബോംബെയില്‍ രണ്ട് സ്ഥലങ്ങളില്‍ കര്‍ണഭാരം അവതരിപ്പിച്ചിരുന്നു.’

‘രണ്ടും കാണാന്‍ അദ്ദേഹം വന്നു. പക്ഷെ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നൊന്നും പറയാതെ പോയി. അത് എന്നെ അന്ന് ഒരുപാട് വേദനിപ്പിച്ചു. ശേഷം ഒരിക്കല്‍ അദ്ദേഹത്തെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ ഇക്കാര്യം ഞാന്‍ ചോദിച്ചു. ലാലേ… അത് അങ്ങനെയല്ല… എനിക്ക് വളരെ അധികം ഇഷ്ടമായി എന്ന് അദ്ദേഹം പറഞ്ഞു. പൊതുവെ പ്രതികരണം ഒരു ചിരിയിലോ തലോടലിലോ ഒതുക്കുന്നതുകൊണ്ടാണ് അദ്ദേഹം ഒന്നും പറയാതെ അന്ന് പോയത്’, എന്നാണ് മോഹന്‍ലാല്‍ അനുഭവം പങ്കിട്ട് പറഞ്ഞത്.

അതേസമയം, മലൈകോട്ടൈ വാലിബന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി പുറത്തെത്തിയത്. നാടോടിക്കഥകള്‍ പറയുന്ന ശൈലിയിലാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ കടുത്ത ട്രോളുകളും ഡീഗ്രേഡിംഗുമാണ് നടക്കുന്നത്. ഇതിനെതിരെ നിര്‍മാതാവ് ഷിബുബേബി ജോണ്‍ രംഗത്തെത്തിയിരുന്നു.

More in Malayalam

Trending

Recent

To Top