Connect with us

ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; ഉദ്ഘാടനം നാന പടേക്കര്‍

Malayalam

ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; ഉദ്ഘാടനം നാന പടേക്കര്‍

ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; ഉദ്ഘാടനം നാന പടേക്കര്‍

കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി. വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഉദ്ഘാടനം നടക്കുക. ബോളിവുഡ് താരവും ദേശീയ അവാര്‍ഡ് ജേതാവുമായ നാന പടേക്കര്‍ മേള ഉദ്ഘടനം ചെയ്യും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ മുഹമ്മദ് കോര്‍ദോഫാനി സംവിധാനം ചെയ്ത ‘ഗുഡ്‌ബൈ ജൂലിയ’ പ്രദര്‍ശിപ്പിക്കും.

സുഡാനില്‍ നിന്നും കാന്‍ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ചിത്രം കൂടിയാണ് ഗുഡ്‌ബൈ ജൂലിയ. 2011 ലെ സുഡാന്‍ വിഭജനകാലത്തെ രാഷ്ട്രീയവും സാമൂഹിക പ്രശ്‌നങ്ങളും പ്രമേയമാക്കിയാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. കാന്‍ ചലച്ചിത്ര മേളയില്‍ ഫ്രീഡം അവാര്‍ഡ് നേടിയ ഗുഡ്‌ബൈ ജൂലിയ സുഡാന്റെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയുമായിരുന്നു.

81 രാജ്യങ്ങളില്‍നിന്നുള്ള 175 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 സിനിമകളും ലോക സിനിമ വിഭാഗത്തില്‍ 62 സിനിമകളുമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള ‘സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്’ മേയര്‍ ആര്യ രാജേന്ദ്രന്‍ വേദിയില്‍ വെച്ച് സമര്‍പ്പിക്കും.

ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്‍ ആറു മണി വരെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍ നയിക്കുന്ന സ്ത്രീ താല്‍ തരംഗിന്റെ ‘ലയരാഗ സമര്‍പ്പണം’ എന്ന സംഗീതപരിപാടി നടക്കും. കൂടാതെ ഫെസ്റ്റിവല്‍ കാറ്റലോഗ് മധുപാലിന് നല്‍കി വി.കെ പ്രശാന്ത് എം.എല്‍.എ. പ്രകാശനം ചെയ്യും.

ഡെയ്‌ലി ബുള്ളറ്റിന്‍ ഷാജി എന്‍. കരുണിന് നല്‍കി അഡ്വ. ഡി.സുരേഷ് കുമാര്‍ പ്രകാശനം ചെയ്യും. അക്കാദമി ജേണല്‍ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പിന്റെ പ്രകാശനകര്‍മ്മം പ്രേംകുമാറിന് നല്‍കി റസൂല്‍ പൂക്കുട്ടി നിര്‍വഹിക്കും. ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതല്‍’ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്,നീലമുടി, ആപ്പിള്‍ ചെടികള്‍, ബി 32 മുതല്‍ 44 വരെ, ഷെഹര്‍ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകള്‍ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മറ്റു സിനിമകള്‍.ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’, ഫാസില്‍ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്നീ മലയാള ചിത്രങ്ങള്‍ അന്താരഷ്ട്ര മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെയാണ് ഐഎഫ്എഫ്‌കെ.

More in Malayalam

Trending