general
മുടിയൻ ഡ്രഗ് കേസിൽ, ജയിലിലായി! ഉപ്പും മുളകിലും നടന്നത് ഞെട്ടിക്കുന്നു! കാട് പോലെ ഇളകി സോഷ്യൽ മീഡിയ, അയാളെ ഒഴിവാക്കൂ; ആവശ്യവുമായി പ്രേക്ഷകർ
മുടിയൻ ഡ്രഗ് കേസിൽ, ജയിലിലായി! ഉപ്പും മുളകിലും നടന്നത് ഞെട്ടിക്കുന്നു! കാട് പോലെ ഇളകി സോഷ്യൽ മീഡിയ, അയാളെ ഒഴിവാക്കൂ; ആവശ്യവുമായി പ്രേക്ഷകർ
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ടെലിവിഷന്‍ പരമ്പരകളിലൊന്നാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും. ഒരിടയ്ക്ക് മലയാളത്തില്‍ റേറ്റിങ്ങില്‍ ഏറെ മുമ്പില്‍ നില്‍ക്കുന്ന പരമ്പരയും ഇത് തന്നെയായിരുന്നു.
പരമ്പരയുടെ സംവിധായകനായ ഉണ്ണികൃഷ്ണനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് തുറന്ന് പറഞ്ഞത് വലിയ ചർച്ചയ്ക്ക് ഒരിടയ്ക്ക് ഇടവരുത്തിയിരുന്നു
ഉപ്പും മുളകിന്റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും പലതവണ താക്കീത് നല്‍കിയിട്ടും അയാള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും നിഷ ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തിയത്. ഫ്ലവേഴ്സ് ചാനലിന്റെ എം ഡി ശ്രീകണ്ഠന്‍ നായരോട് താന്‍ പലവട്ടം പരാതി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംവിധായകനെ ശാസിച്ചിരുന്നു. പക്ഷെ ഉണ്ണികൃഷ്ണന്‍ അതൊന്നും വകവെച്ചിരുന്നില്ലയെന്ന് നിഷ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയർന്നു. ഉപ്പും മുളകിന്റെയും സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരേ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു. നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് അന്ന് കേസെടുത്തത്. പിന്നീട് സംവിധായകൻ കുറച്ച് കാലം മാറിനിന്നുവെങ്കിലും വീണ്ടും ഉപ്പും മുളകിലേക്ക് തിരിച്ചെത്തി
ഉപ്പും മുളകും സംവിധായകനെതിരേ വീണ്ടും ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു കഴിഞ്ഞ ദിവസം മുടിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിഷി നടത്തിയത്. ഡയറക്ടറില്‍ നിന്നും ഒരുപാട് ടോര്‍ച്ചര്‍ അനുഭവിച്ചിട്ടുണ്ട്. ഉപ്പും മുളകിന്റെ ഡയറക്ടറുമായുള്ള കുറച്ച് പേഴ്‌സണല്‍ ഇഷ്യൂസ് കൊണ്ടാണ് ഞാന്‍ മാറി നിന്നത്. എന്നാല്‍ ഇപ്പോഴിതാ എന്നെ അതില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാന്‍ മുടിയന്‍ ബാംഗ്ലൂര്‍ ഡ്രഗ് കേസില്‍ കുടുങ്ങി എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് അവരിപ്പോള്‍. ആ എപ്പിസോഡിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ അപ്പ് ആകുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നാണ് റിഷി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞത്. ഏതായാലൂം സോഷ്യൽ മീഡിയ ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. #justiceformudiyan എന്ന ഹാഷ് ടാഗും വന്നുകഴിഞ്ഞു
മുടിയൻ ചേട്ടാ….. കരയരുത്…… ഞങ്ങൾ കൂടെയുണ്ട്….. മുടിയൻ ചേട്ടൻ തിരിച്ചു വരണം….. ഉപ്പും മുളകും” – ൽ നിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കാൻ ശ്രീകണ്ഠൻ നായർ സർ തീരുമാനിക്കണം , ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയെ പുറത്താക്കാനുള്ള തീരുമാനം flowers tv എത്രയും പെട്ടെന്ന് എടുക്കുമെന്ന് വിശ്വസിക്കുന്നു…….. മുടിയനെ തിരിച്ചു കൊണ്ട് വരിക,
ആ വൃത്തികെട്ട ഡയറക്ടർ ഉണ്ണികൃഷ്ണനെ പുറത്താക്കണം SKN പ്രേക്ഷകരാണ് നിങ്ങളുടെ വിജയം ആ പ്രേക്ഷകർക്ക് പഴയ ഉപ്പും മുളകും ടീം ആണ് ഇഷ്ട്ടം. ഇത്തരം പ്രശ്നക്കാരെ അടിച്ചു പുറത്താക്കണം … ബാലു നീലു നിങ്ങൾ ഇനി അതിൽ അഭിനയിക്കരുത് മുടിയൻ ഇല്ലാത്ത ഉപ്പും മുളകും നിങ്ങൾക്കും വേണ്ടാന്ന് പറയാൻ ഉള്ള ധൈര്യം കാട്ടണം .. അടിമപ്പണി ചെയ്യുന്നതിലും നല്ലതു അന്തസ്സായി പട്ടിണി കിടക്കുന്നതു ആണ് …മുടിയനെ പിന്തുണയ്ക്കുക! നിങ്ങൾ തിരിച്ചുവരും! ഉപ്പും മുളകും ഉപേക്ഷിച്ചു പോകാൻ ഞങ്ങൾ നിങ്ങളെ ഒരിക്കലും അനുവദിക്കില്ല! Love you brother! Stay strong!! എന്നൊക്കെയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഏതായാലും ഈ വെളിപെപ്ടുത്തൽ നടത്തിയതോടെ മുടിയന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആരധകരും എത്തുന്നുണ്ട്. ഈ പ്രശ്നത്തിന് ചാനലും ശ്രീകണ്ഠൻ നായരും ഉടൻ ഒരു പരിഹാരം കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
കഴിഞ്ഞ നാലു മാസകാലമായി മുടിയൻ എന്ന കഥാപാത്രത്തെ ഉപ്പും മുളകിൽ കാണുന്നില്ലെന്ന പരാതി പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യപ്പെടുന്ന എപ്പിസോഡുകളുടെ താഴെ നിറയുന്നത് മുടിയനെ അന്വേഷിച്ചുള്ള കമന്റുകളാണ്. അതിന് പുറകെയാണ് ഇതിനെല്ലാം ഉത്തരവുമായി റിഷി തന്നെ രംഗത്ത് എത്തിയത്
