Connect with us

പ്രായം നാല്‍പ്പത് ആയിട്ടും വിവാഹം കഴിക്കാത്ത കാരണം; ഒടുക്കം മനസ് തുറന്ന് തൃഷ കൃഷ്ണ

News

പ്രായം നാല്‍പ്പത് ആയിട്ടും വിവാഹം കഴിക്കാത്ത കാരണം; ഒടുക്കം മനസ് തുറന്ന് തൃഷ കൃഷ്ണ

പ്രായം നാല്‍പ്പത് ആയിട്ടും വിവാഹം കഴിക്കാത്ത കാരണം; ഒടുക്കം മനസ് തുറന്ന് തൃഷ കൃഷ്ണ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തൃഷ കൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലൂടെ മികച്ച തിരിച്ചു വരവാണ് നടി നടത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. നാല്‍പ്പത് വയസ്സിലെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വയസ്സ് ഇത്രയായെങ്കിലും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ആരാധകര്‍ പലപ്പോഴും നടിയോട് ഇതേ കുറിച്ച് ചോദിച്ചിട്ടുമുണ്ട്. മുമ്പ് വിവാഹം ഉറപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നുപറയുകയാണ് താരം. തെറ്റായ കാരണം കൊണ്ടാണ് പലരും ഇന്ന് വിവാഹബന്ധത്തില്‍ തുടരുന്നതെന്നും താന്‍ വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ലെന്നും കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ് പലരും വിവാഹം ചെയ്യുന്നതെന്നും തൃഷ പറയുന്നു.

അത്തരത്തില്‍ ഉള്ള ഒരു വിവാഹബന്ധം തനിക്ക് വേണ്ടെന്നാണ് തൃഷ പറയുന്നത്. പൊന്നിയന്‍ സെല്‍വന് പിന്നാലെ വിജയ്‌ക്കൊപ്പമുള്ള ലിയോ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്നുവെന്നുള്ള പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

More in News

Trending