News
‘നിങ്ങളുടെയെല്ലാവരുടെയും പിന്തുണയേക്കാള്‍ വലുതായി എന്താണ് എനിക്കു വേണ്ടത്. ഞാന്‍ വരും’; തന്റെ ആരോഗ്യ നിലയെ കുറിച്ച് വിക്രം
‘നിങ്ങളുടെയെല്ലാവരുടെയും പിന്തുണയേക്കാള്‍ വലുതായി എന്താണ് എനിക്കു വേണ്ടത്. ഞാന്‍ വരും’; തന്റെ ആരോഗ്യ നിലയെ കുറിച്ച് വിക്രം
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിക്രം. എപ്പോഴും അമ്പരപ്പിക്കുന്ന മേക്കോവറുകള്‍ നടത്തി ആരാധകരെ വിക്രം ഞെട്ടിക്കാറുണ്ട്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ പൊന്നിയിന്‍ സെല്‍വന്‍ 2 വിലൂടെ മികച്ച പ്രകടനമാണ് താരം നടത്തിയത്.
ഇതിന് പിന്നാലെ ഏവരെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു പാ. രഞ്ജിത്തിന്റെ താങ്കലാന്‍ സിനിമയിലെ വിക്രമിന്റെ ലുക്ക് പുറത്തെത്തിയത്. ഞെട്ടിക്കുന്ന മാറ്റം ശരീരത്തില്‍ വരുത്തിയും ലുക്കിലെ വ്യത്യസ്തതയും ഏതാനും നാളുകള്‍ മുമ്പിറങ്ങിയ ടീസറുമൊക്കെ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
എന്നാല്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കെ നടനുണ്ടായ അപകട വാര്‍ത്ത ആരാധകരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. തുടര്‍ന്ന് വിക്രമിന്റെ സോഷ്യല്‍ മീഡിയയില്‍ സുഖ വിവരമന്വേഷിച്ച് നിരവധിപേരാണെത്തിയത്. ഇപ്പോഴിതാ തന്റെ അപകടത്തെ കുറിച്ച് തുറന്നുപറയുകയാണ് നടന്‍.
താരത്തിന്റെ വീട്ടിന്റെ പുറത്ത് വന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ സന്ദേശം അയച്ച ശിവ എന്ന ആരാധകനോടാണ് ചിയാന്‍ മറുപടി നല്‍കിയത്. ‘ഒരുപാട് നന്ദി ശിവ, നിങ്ങളുടെയെല്ലാവരുടെയും പിന്തുണയേക്കാള്‍ വലുതായി എന്താണ് എനിക്കു വേണ്ടത്. ഞാന്‍ വരും’, എന്നായിരുന്നു വിക്രമിന്റെ മറുപടി.
നിലവില്‍ 30 ദിവസത്തെ വിശ്രമമാണ് നടന് പറഞ്ഞിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ പരിശീലിക്കുന്നതിനിടെ വാരിയെല്ലിനായിരുന്നു ഒടിവ് സംഭവിച്ചത്. ഒരു പിരീഡ് ഡ്രാമ ചിത്രമാണ് തങ്കലാന്‍. ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്‌റ്റോ’യെ അനുസ്മരിപ്പിക്കും വിധമായിരുന്നു പുറത്തുവന്ന മേക്കിംഗ് വീഡിയോ. വിക്രമിന്റെ പ്രകടനം തന്നെയാകും ചിത്രത്തിന് കരുത്താകുക. അന്‍പ് അറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി.
