Connect with us

മരിച്ചത് ഞാനല്ല..;ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട്;പക്ഷെ ഈ ലൈവ് നിങ്ങൾക്കല്ല;സംവിധായകന്‍ ജോസ് തോമസ്!

Social Media

മരിച്ചത് ഞാനല്ല..;ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട്;പക്ഷെ ഈ ലൈവ് നിങ്ങൾക്കല്ല;സംവിധായകന്‍ ജോസ് തോമസ്!

മരിച്ചത് ഞാനല്ല..;ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട്;പക്ഷെ ഈ ലൈവ് നിങ്ങൾക്കല്ല;സംവിധായകന്‍ ജോസ് തോമസ്!

പലപ്പോഴും സിനിമയിലുള്ളവരടക്കം ചില പേരുകൾകൊണ്ട് പലപ്പോഴും പ്രേശ്നങ്ങൾ ഉണ്ടാകാറുണ്ട് അതുപോലെയാണിന്ന് സംവിധായകൻ ജോസ് തോമസിനുണ്ടായത്.വളരെ ഏറെ
തെറ്റുധാരണകൾ പലപ്പോഴും സിനിമയിലുള്ളവർക്കു ഉണ്ടാകാറുണ്ട് അത് പലപ്പോഴും അവരുടെ കുടുബത്തെയും ബാധിക്കാറുമുണ്ട്.ഇപ്പോഴിതാ അങ്ങനെ ഒരു സഭാവമിന്നും നടന്നത്. കിളിമാനൂരിന് സമീപം നടന്ന വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകനും നാടക, ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് (58) അന്തരിച്ചിരുന്നു.എന്നാല്‍ അന്തരിച്ചയാള്‍ സംവിധായകന്‍ ജോസ് തോമസാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. ജോസ് തോമസ് എന്ന പേരില്‍ പ്രചരിക്കുന്ന മരണവാര്‍ത്തയിലെ വ്യക്തി താനല്ലെന്ന് പറഞ്ഞു താരം എത്തുകയായിരുന്നു.

ജോസ് തോമസിന്റെ വാക്കുകള്‍…

ഇന്ന് രാവിലെ ടെലിവിഷന്‍ ചാനലുകളില്‍ ജോസ് തോമസ് എന്നൊരാള്‍ വാഹനാപകടത്തില്‍ മരിച്ചതായി കണ്ടു. ഇത് അറിഞ്ഞതും എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സങ്കടത്തോടെ എന്നെയും എന്റെ വീട്ടുകാരെയും വിളിച്ചു. എന്റെ സഹോദരങ്ങള്‍ പോലും ഞെട്ടിപ്പോയി. ഈ വാര്‍ത്ത അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരിക്കുന്ന ആളുകള്‍ക്കാണ് ഈ വിഡിയോ. ചലച്ചിത്ര പ്രവര്‍ത്തകനും ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥനുമായ ജോസ് തോമസാണ് മരിച്ചത്. എന്റെ സമപ്രായക്കാരനാണ് അദ്ദേഹവും. എനിക്ക് അടുത്തറിയാവുന്ന ആളുമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സംശയിക്കേണ്ട, ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട്.

about jose thomas facebook live

More in Social Media

Trending

Recent

To Top