Connect with us

വിവാദങ്ങള്‍ക്കിടെ ‘ദി കേരള സ്‌റ്റോറി’ 37 രാജ്യങ്ങളില്‍ കൂടി റിലീസ് ചെയ്യും

News

വിവാദങ്ങള്‍ക്കിടെ ‘ദി കേരള സ്‌റ്റോറി’ 37 രാജ്യങ്ങളില്‍ കൂടി റിലീസ് ചെയ്യും

വിവാദങ്ങള്‍ക്കിടെ ‘ദി കേരള സ്‌റ്റോറി’ 37 രാജ്യങ്ങളില്‍ കൂടി റിലീസ് ചെയ്യും

വിവാദങ്ങള്‍ ഏറെ സൃഷ്ടിച്ച ബോളിവുഡ് ചിത്രം ‘ദി കേരള സ്‌റ്റോറി’ കൂടുതല്‍ രാജ്യങ്ങളില്‍ കൂടി റിലീസിനൊരുങ്ങുന്നുവെന്ന് വിവരം. മേയ് 12ന് 37 രാജ്യങ്ങളില്‍ കൂടി ചിത്രം റിലീസ് ചെയ്യുമെന്ന് ചിത്രത്തിലെ നായിക ആദ ശര്‍മ്മ ട്വീറ്റ് ചെയ്യുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

‘ഞങ്ങളുടെ സിനിമ കാണാന്‍ പോകുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് നന്ദി, അത് ട്രെന്‍ഡ് ആക്കിയതിന് നന്ദി, എന്റെ പ്രകടനത്തെ സ്‌നേഹിച്ചതിന് നന്ദി. ഈ വാരാന്ത്യത്തില്‍ 12ന് അന്താരാഷ്ട്രതലത്തില്‍ 37 രാജ്യങ്ങളില്‍ (അല്ലെങ്കില്‍ അതിലധികമോ രാജ്യങ്ങളില്‍) ചിത്രം റിലീസ് ചെയ്യുന്നു ,’ എനന്ും ആദ ശര്‍മ്മ കുറിച്ചു.

ആദ ശര്‍മ്മയെ നായികയാക്കി സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമായ ‘ദി കേരള സ്‌റ്റോറി’ ഏറെ വിമര്‍ശനങ്ങളും ഇതിനകം തന്നെ ഏറ്റുവാങ്ങി കഴിഞ്ഞു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബോളിവുഡ് നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ്. നാടക രംഗത്തു നിന്നും വിനോദ വ്യവസായ രംഗത്തെത്തിയ ആളാണ് ഗുജറാത്തിലെ കച്ച് സ്വദേശി വിപുല്‍ ഷാ. ഇന്ന് ബോളിവുഡിലെ പ്രധാന നിര്‍മ്മാതാക്കളില്‍ ഒരാളാണ് ഇദ്ദേഹം.

കേരളത്തില്‍ നിന്നുള്ള സ്ത്രീകളെ മതം മാറാന്‍ നിര്‍ബന്ധിതരാക്കുന്നതും ഭീകര സംഘടനയായ ഐസിസ് റിക്രൂട്ട് ചെയ്യുന്നതുമൊക്കെ വസ്തുതകള്‍ക്ക് നിരക്കാത്ത രീതിയില്‍ ചിത്രീകരിച്ചതിന്റെ പുറത്താണ് ചിത്രം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്.

പശ്ചിമ ബംഗാളില്‍ കേരള സ്‌റ്റോറി നിരോധിക്കുകയും ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സുകള്‍ അതിന്റെ സ്‌ക്രീനിംഗ് നിര്‍ത്തിവച്ചിരിക്കുകയും ചെയ്യുന്നു, അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവയ്ക്ക് നികുതി രഹിത പദവി നല്‍കിയിട്ടുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top