Connect with us

ഞാന്‍ പ്രണയിച്ചപ്പോള്‍, എന്റെ തലവെട്ടി… എന്താണിത് ലോകേഷ്’; ഗായത്രി ശങ്കര്‍

Malayalam

ഞാന്‍ പ്രണയിച്ചപ്പോള്‍, എന്റെ തലവെട്ടി… എന്താണിത് ലോകേഷ്’; ഗായത്രി ശങ്കര്‍

ഞാന്‍ പ്രണയിച്ചപ്പോള്‍, എന്റെ തലവെട്ടി… എന്താണിത് ലോകേഷ്’; ഗായത്രി ശങ്കര്‍

സംവിധായകന്‍ ലോകേഷ് കനകരാജിനെ ട്രോളി നടി ഗായത്രി ശങ്കര്‍. ലോകേഷും ശ്രുതി ഹാസനും ഒരുമിച്ചെത്തുന്ന ‘ഇനിമേല്‍’ എന്ന റൊമാന്റിക് മ്യൂസിക് വിഡിയോയുടെ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് താരം രസകരമായ കമന്റ് ചെയ്തിരിക്കുന്നത്.

‘നിങ്ങളുടെ പടത്തില്‍ ഞാന്‍ പ്രണയിച്ചപ്പോള്‍, എന്റെ തലവെട്ടി… എന്താണിത് ലോകേഷ്’ എന്നാണ് ഗായത്രിയുടെ കുറിപ്പ്.

കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയ വമ്പന്‍ താരനിര അണിനിരന്ന 2022ല്‍ പുറത്തിറങ്ങിയ വിക്രം എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച അമര്‍ എന്ന കഥപാത്രത്തിന്റെ ജോഡിയായാണ് ഗ്രായത്രി എത്തിയത്. കഥാപാത്രത്തിന്റെ മരണവുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അതേസമയം ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയ ലോകേഷ് റൊമാന്റിക് മ്യൂസിക് വിഡിയോയില്‍ അഭിനയിക്കുന്നതിനെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

വിഡിയോയും ടീസര്‍ ഇന്നലെ പുറത്തിറങ്ങിയതിന് പിന്നാലെതന്നെ വൈറലായി. കമല്‍ഹാസനാണ് ‘ഇനിമേലി’ന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ദ്വാരകേഷ് പ്രഭാകറാണ് സംവിധാനം. ഛായാഗ്രഹണം ഭുവന്‍ ഗൗഡ നിര്‍വഹിക്കുന്നു. മാര്‍ച്ച് 25ന് മ്യൂസിക് വീഡിയോ പുറത്തിറങ്ങും.

More in Malayalam

Trending