Connect with us

‘വൈ ദിസ് കൊലവെറി’ സിനിമയെ യാതൊരുവിധത്തിലും സഹായിച്ചില്ല; ഐശ്വര്യ രജനികാന്ത്

Tamil

‘വൈ ദിസ് കൊലവെറി’ സിനിമയെ യാതൊരുവിധത്തിലും സഹായിച്ചില്ല; ഐശ്വര്യ രജനികാന്ത്

‘വൈ ദിസ് കൊലവെറി’ സിനിമയെ യാതൊരുവിധത്തിലും സഹായിച്ചില്ല; ഐശ്വര്യ രജനികാന്ത്

ഒരുകാലത്ത് തരംഗമായി മാറിയ ഗാനമായിരുന്നു ധനുഷിന്റെ 3 എന്ന ചിത്രത്തിനുവേണ്ടി അനിരുദ്ധ് ഈണമിട്ട് പുറത്തിറങ്ങിയ വൈ ദിസ് കൊലവെറി. ചിത്രം സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ മുന്‍ഭാര്യയായ ഐശ്വര്യ രജനികാന്ത് ആയിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

തന്റെ പുതിയ ചിത്രമായ ലാല്‍ സലാമിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വൈ ദിസ് കൊലവെറിയേക്കുറിച്ച് ഐശ്വര്യ മനസുതുറന്നത്. ഗാനത്തിന് ലഭിച്ച സ്വീകാര്യത തങ്ങളെ സമ്മര്‍ദത്തിലാക്കിയിരുന്നെന്നും എന്നാല്‍ ഈ പാട്ട് സിനിമ വിജയിക്കുന്നതിന് സഹായിച്ചില്ലെന്നും ഐശ്വര്യ തുറന്നുപറഞ്ഞു.

‘കൊലവെറി എന്ന ഗാനം ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ സംഭവിക്കുകയായിരുന്നു. ആ ഗാനം നേടിയ സ്വീകാര്യത സിനിമയ്ക്കുമേല്‍ വലിയ സമ്മര്‍ദമുണ്ടാക്കി. ആശ്ചര്യത്തേക്കാള്‍ അതൊരു ഞെട്ടലായിരുന്നു എനിക്ക്. ഒരു വ്യത്യസ്തമായ സിനിമയുണ്ടാക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. പക്ഷേ ആ പാട്ട് എല്ലാത്തിനേയും വിഴുങ്ങിക്കളഞ്ഞു. അതുള്‍ക്കൊള്ളാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു.

ഗൗരവമേറിയ വിഷയമായിരുന്നു സിനിമ സംസാരിച്ചതെങ്കിലും റിലീസ് ചെയ്ത സമയത്ത് അധികമാരും അതേക്കുറിച്ച് സംസാരിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ചിത്രം റീ റിലീസ് ചെയ്തപ്പോഴും ടി.വിയില്‍ വരുമ്പോഴും നിരവധി ഫോണ്‍കോളുകള്‍ വരാറുണ്ട്.’എന്നും ഐശ്വര്യ ചൂണ്ടിക്കാട്ടി.

ആ ഗാനം സിനിമയെ യാതൊരുവിധത്തിലും സഹായിച്ചില്ല. ആരുടെയെങ്കിലുമൊക്കെ വ്യക്തിഗത കരിയറിനെ അത് സഹായിച്ചിരുന്നെങ്കില്‍ താന്‍ സന്തോഷിച്ചേനേയെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. അനിരുദ്ധ് സംഗീത സംവിധായകനായി അരങ്ങേറിയ ചിത്രംകൂടിയായിരുന്നു 3. ധനുഷായിരുന്നു ഗാനരചന.

കൊലവെറി എന്ന ഗാനം നേടിയ സ്വീകാര്യതയുടെ പിന്‍ബലത്തില്‍ വന്‍ വിജയപ്രതീക്ഷയില്‍ എത്തിയ ചിത്രം തിയേറ്ററില്‍ തകര്‍ന്നുവീഴുകയായിരുന്നു. ധനുഷും ശ്രുതി ഹാസനുമായിരുന്നു പ്രധാനവേഷങ്ങളില്‍. ശിവ കാര്‍ത്തികേയനും ചിത്രത്തില്‍ ഒരു ചെറുവേഷത്തില്‍ എത്തിയിരുന്നു.

Continue Reading
You may also like...

More in Tamil

Trending

Recent

To Top