Malayalam
അമ്മയുടെ മുത്തച്ഛന്‍ കടിച്ച അതേ പാമ്പിനെ വിളിച്ച് വരുത്തി വിഷം ഇറക്കിപ്പിച്ചിട്ടുണ്ട്, ആ സമയത്ത് വീട്ടിലെ തൊഴുത്തൊക്കെ കത്തും,ഇങ്ങനെ ചെയ്താല്‍ കുടംബത്തിലെ കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യം ഉണ്ടാകും; സ്വാസിക
അമ്മയുടെ മുത്തച്ഛന്‍ കടിച്ച അതേ പാമ്പിനെ വിളിച്ച് വരുത്തി വിഷം ഇറക്കിപ്പിച്ചിട്ടുണ്ട്, ആ സമയത്ത് വീട്ടിലെ തൊഴുത്തൊക്കെ കത്തും,ഇങ്ങനെ ചെയ്താല്‍ കുടംബത്തിലെ കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യം ഉണ്ടാകും; സ്വാസിക
മലയാളികള്‍ക്ക് സുപരിചിതയാണ് നടി സ്വാസിക. ഇപ്പോഴിതാ തന്റെ ചിത്രത്തിന്റെ പ്രൊമോഷനിടെ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ അമ്മയുടെ മുത്തച്ഛന്‍ കടിച്ച പാമ്പിനെ തിരിച്ചുവിളിച്ച് വിഷം ഇറക്കിപ്പിച്ചിരുന്നുവെന്നാണ് സ്വാസിക പറയുന്നത്. അങ്ങനെ ചെയ്യുന്നത് മോശമാണെന്നും കുടംബത്തിലെ കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യം ഉണ്ടാകാന്‍ ഇത് കാരണമാകുമെന്നും സ്വാസിക വീഡിയോയില്‍ പറയുന്നുണ്ട്.
‘അമ്മേടെ മുത്തച്ഛന്‍ വിഷവൈദ്യനായിരുന്നു. പാമ്പ് കടിച്ചാല്‍ അതേ പാമ്പിനെ വിളിച്ച് വരുത്തി കടിച്ച വിഷം ഇറക്കിപ്പിച്ചിട്ടുണ്ട്. അങ്ങനെ വിഷം ഇറങ്ങിപ്പോകും. യഥാര്‍ത്ഥ സംഭവമാണ് അതൊക്കെ. എന്റെ വീട്ടില്‍ നടന്നിട്ടുണ്ട്. പാമ്പ് തിരിച്ചുവരികയൊക്കെ ചെയ്യും. അമ്മയൊക്കെ നേരിട്ട് കണ്ടിട്ടുണ്ട്.പക്ഷേ അങ്ങനെ ചെയ്യുന്നത് ആ കുടുംബത്തിന് ദോഷമാണ്.
പിന്നീടുള്ള തലമുറയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യം ഒക്കെ സംഭവിക്കുന്നതും ചര്‍മ്മരോഗം വരുന്നതൊക്കെയും അതൊക്കെ കൊണ്ടാണ്. ഒരുപരിധി കഴിഞ്ഞപ്പോള്‍ അദ്ദേഹം അതൊക്കെ നിര്‍ത്തി. അമ്മ ഒരു ആറിലൊക്കെ പഠിക്കുമ്പോഴാണ് സംഭവം’, എന്നും സ്വാസിക പറഞ്ഞു.
കടിച്ച പാമ്പ് തന്നെ വരുന്നുവെന്ന് എങ്ങനെ പറയും എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ’എന്തോ ആയിക്കോട്ടെ, പാമ്പ് തിരിച്ചുവരുന്നുണ്ടല്ലോ, ആരെയാണോ കടിച്ചത് ആ കടിച്ച ഭാഗത്ത് നിന്ന് വിഷം ഇറക്കി പാമ്പ് തിരിച്ചുപോകുന്നു, ആ സമയത്ത് നമ്മുടെ വീട്ടിലെ തൊഴുത്തൊക്കെ കത്തും എന്നാണ് പറയുന്നത്. പയുമ്പോള്‍ ആളുകള്‍ തള്ള് തമാശ എന്നൊക്കെ പറയും. പക്ഷേ അങ്ങനെ ഉണ്ടായിട്ടുണ്ട്’, എന്നും സ്വാസിക പറഞ്ഞു.
നിരവധി പേരാണ് വീഡിയോക്ക് താഴെ ട്രോളുമായെത്തിയത്. ഈകാലത്തും ഇത്തരം കെട്ടുകഥകള്‍ വിശ്വസിക്കുന്നുണ്ടല്ലോ എന്നാണ് പലരും കുറിച്ചത്. ചില കമന്റുകള്‍ ഇങ്ങനെ ‘ലാസ്റ്റ് കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇല്ലാതാക്കുന്ന പരിപാടി, നാസക്കും ഐഎസ്ആര്‍ഒയ്ക്കും അയച്ചുകൊടുക്കണം പിന്നെ ഡബ്ല്യുഎച്ച്ഒക്കും .എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയാണ് ,വകതിരിവ് ബുദ്ധി വട്ടപ്പൂജ്യം.
ഇക്കാലത്ത് കെട്ടുകഥകള്‍ പറഞ്ഞ് നടക്കുന്നു. മുത്തശ്ശിമാര്‍ പറഞ്ഞുതന്ന കെട്ടുകഥകള്‍ ഞാനും കേട്ടിട്ടുണ്ട് ചെറുപ്പത്തില്‍. ‘ലെനയ്ക്ക് ശേഷം ആര് എന്നത് തീരുമാനം ആയി, ആന്തരിക അവയവങ്ങള്‍ കഴുകി ഉണക്കാനിടുന്നവര്‍ ഉള്ള ലോകത്തില്‍ ഇതൊക്കെ എന്ത്’, എന്നായിരുന്നു മറ്റ് ചില കമന്റുകള്‍. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയ ട്രോള്‍ ഗ്രൂപ്പുകള്‍ ആഘോഷമാക്കുകയാണ്.