Connect with us

നടി സുസ്മിത സെന്നിന് ഹൃദയഘാതം;ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു

Bollywood

നടി സുസ്മിത സെന്നിന് ഹൃദയഘാതം;ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു

നടി സുസ്മിത സെന്നിന് ഹൃദയഘാതം;ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു

നബോളിവുഡ് താരം സുസ്മിത സെന്നിന് ഹൃദയാഘാതം. താരം തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ ആയിരുന്നു എന്നാണ് സുസ്മിത സെന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

”രണ്ട് ദിവസം മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റും പിടിപ്പിച്ചു. അതിലേറ്റവും പ്രധാനപ്പെട്ടൊരു കാര്യം എനിക്ക് വലിയൊരു ഹൃദയമുണ്ടെന്ന് എന്റെ കാര്‍ഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ് എന്നതാണ്.”

”സമയോചിതമായി സഹായങ്ങള്‍ നല്‍കുകയും ക്രിയാത്മകമായി പ്രവര്‍ത്തിച്ച ഒത്തിരി ആളുകളോട് നന്ദി പറയാനുണ്ട്. അത് മറ്റൊരു പോസ്റ്റിലൂടെ പറയാം. ഈ കുറിപ്പ് എന്റെ ആരാധകരെയും പ്രിയപ്പെട്ടവരെയും സന്തോഷ വാര്‍ത്ത അറിയിക്കാന്‍ വേണ്ടി മാത്രമാണ്.”

”എല്ലാം നന്നായിരിക്കുന്നു. വീണ്ടും മുന്നോട്ടുള്ള ജീവിതത്തിന് ഞാന്‍ തയ്യാറാണെന്ന് അറിയിക്കുകയാണ്. അതിനൊപ്പം നിങ്ങളെല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നു” എന്നാണ് സുസ്മിത സെന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.സുസ്മിതയ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളും നേരുകയാണ് ആരാധകര്‍. പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ വരട്ടെ, ഇങ്ങനൊരു വാര്‍ത്ത ഒട്ടും പ്രതീക്ഷിച്ചില്ല. ശരിക്കും നിങ്ങളൊരു പ്രചോദനം തന്നെയാണ്, എന്നിങ്ങനെ നിരവധി കമന്റുകളാണ് സുസ്മിതയുടെ പോസ്റ്റിന് താഴെ വരുന്നത്.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top