Actor
ആളുകള്‍ക്ക് എന്നേക്കാള്‍ ഇഷ്ടം കാര്‍ത്തിയെ ആണ്; പലപ്പോഴും അസൂയ തോന്നാറുണ്ട്; സൂര്യ
ആളുകള്‍ക്ക് എന്നേക്കാള്‍ ഇഷ്ടം കാര്‍ത്തിയെ ആണ്; പലപ്പോഴും അസൂയ തോന്നാറുണ്ട്; സൂര്യ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താര സഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. ഇപ്പോഴിതാ തന്റെ അനുജനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ആളുകള്‍ക്ക് തന്നേക്കാള്‍ ഇഷ്ടം കാര്‍ത്തിയെ ആണെന്ന് കേള്‍ക്കുമ്പോള്‍ അസൂയ തോന്നാറുണ്ടെന്നും കാര്‍ത്തിയുടെ വളര്‍ച്ചയെ അഭിമാനത്തോടെയാണ് നോക്കി കാണുന്നതെന്നും സൂര്യ പറയുന്നു.
‘കാര്‍ത്തി അഭിനയിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ആളുകള്‍ വന്ന് ഞാന്‍ നിങ്ങളുടെ ഫാനല്ല, നിങ്ങളുടെ അനിയന്റെ ഫാനാണ് എന്നു പറയും. നിങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം കാര്‍ത്തിയെ ആണെന്നു പറയും. അമ്പലങ്ങളിലും എയര്‍പോര്‍ട്ടുകളിലും എല്ലാം ആളുകള്‍ എന്റെ അടുത്ത് വന്ന് കാര്‍ത്തിയെ അണ് കൂടുതല്‍ ഇഷ്ടം എന്നു പറയുമ്പോള്‍ ചെറിയ അസൂയ തോന്നും.
കാര്‍ത്തിയ്ക്ക് വേണമെങ്കില്‍ ഇപ്പോള്‍ തന്നെ 50 സിനിമകളെങ്കിലും ചെയ്യാമായിരുന്നു, എന്നാല്‍ ചെയ്ത ഓരോ ചിത്രത്തിനും ആവശ്യമായ സമയവും പരിശ്രമവും കാര്‍ത്തി നല്‍കി. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ കാര്‍ത്തിയുടെ 25ാം ചിത്രം ആഘോഷിക്കുന്നത്.
പരുത്തിവീരന്‍, നാന്‍ മഹാന്‍ അല്ല തുടങ്ങിയ ചിത്രങ്ങള്‍ കാര്‍ത്തി എങ്ങനെ ചെയ്‌തെന്നാണ് എന്റെ അത്ഭുതം. ഞങ്ങളുടെ റൂട്ട് വേറെയാണ്’, സൂര്യ പറഞ്ഞു.കാര്‍ത്തി നായകനായെത്തുന്ന 25ാം ചിത്രത്തിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സൂര്യ. കാര്‍ത്തിയുടെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ല് കൂടിയാണ് ‘ജപ്പാന്‍’ എന്ന് പേരിട്ടിരിക്കുന്ന രാജുമുരുഗന്‍ ചിത്രം. നവംബര്‍ 10നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
2007ല്‍ മികച്ച വിജയം നേടിയ ‘പരുത്തിവീരന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു കാര്‍ത്തിയുടെ അരങ്ങേറ്റം. ‘ആയിരത്തില്‍ ഒരുവന്‍’, ‘പൈയ്യ’, ‘നാന്‍ മഹാന്‍ അല്ല’, ‘സിരുതെയ്’, കൈദി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേതാവാണ് കാര്‍ത്തി.
