Connect with us

എന്നെ പോലൊരു ഭ്രാന്തനെ വെച്ച് ഇങ്ങനൊരു നല്ല സിനിമ എടുക്കാന്‍ എന്റെ കൂട്ടുകാര്‍ക്ക് സാധിച്ചു, ഈ സിനിമ എനിക്ക് ഒരു തെറാപ്പി കൂടിയായിരുന്നു; ശ്രീനാഥ് ഭാസി

Actor

കേരളത്തിന് പുറത്തും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. തമിഴ്‌നാട്ടില്‍ 10 കോടി നേടുന്ന ആദ്യ മലയാള ചിത്രമായും മാറിയിരിക്കുകയാണ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങീ യുവതാരനിര അണിനിരന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണ് സുഭാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ സുഭാഷ് എന്ന കഥാപാത്രം തന്നിലേയ്ക്ക് എത്തിച്ചേര്‍ന്നപ്പോള്‍ താന്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്ന അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീനാഥ് ഭാസി. കരിയറില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച സമയത്തെ കുറിച്ചും ശ്രീനാഥ് ഭാസി സംസാരിച്ചു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

മഞ്ഞുമ്മല്‍ ബോയ്‌സില്‍ സുഭാഷ് എന്ന കഥാപാത്രം അഭിനയിക്കുന്ന സമയത്തെ ജീവിതം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്. ഞാനും സുഭാഷിനെപോലെ സ്റ്റാക്കായി നില്‍ക്കുന്ന സമയത്താണ് സുഭാഷിന്റെ വേഷം എന്റടുത്ത് വരുന്നത്. വ്യക്തിപരമായും പ്രൊഫെഷനില്‍ ആയാലും.

ആ സിനിമ ശരിയായ ഒരു സമയത്താണ് എത്തിയത്. ഒരു സിനിമയില്‍ നിന്ന് എന്നെ മാറ്റിയ സമയമായിരുന്നു അത്. അപ്പോഴാണ് എന്റെ കൂട്ടുകാര്‍ എനിക്ക് മഞ്ഞുമ്മല്‍ ബോയ്‌സ് വെച്ച് നീട്ടുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ച സമയം എനിക്ക് ഒരു തെറാപ്പി കൂടിയായിരുന്നു.

‘മഞ്ഞുമ്മല്‍ ബോയ്‌സിലെ കഥാപാത്രമാകാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമാണ്. സൗബിനിക്ക അല്ലാതെ ആരും ഞങ്ങളെവെച്ച് ഇത്രയും പണം മുടക്കി ഇങ്ങനൊരു സിനിമ ചെയ്യില്ല. എന്നെ പോലൊരു ഭ്രാന്തനെ വെച്ച് ഇങ്ങനൊരു നല്ല സിനിമ എടുക്കാന്‍ എന്റെ കൂട്ടുകാര്‍ക്ക് സാധിച്ചു’ എന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

More in Actor

Trending

Recent

To Top