Malayalam
അവളൊരു നഴ്‌സാണ്, ഒരു കുട്ടിയുടെ അമ്മയുമാണ്; സൈബര്‍ ബുള്ളിയിങ് നടത്തിയ ആളെ കണ്ടെത്തി സുപ്രിയ മേനോന്‍
അവളൊരു നഴ്‌സാണ്, ഒരു കുട്ടിയുടെ അമ്മയുമാണ്; സൈബര്‍ ബുള്ളിയിങ് നടത്തിയ ആളെ കണ്ടെത്തി സുപ്രിയ മേനോന്‍
മലയാളികള്‍ക്ക് സുപ്രിയ മേനോന്‍ എന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലും പ്രമുഖ നിര്‍മാതാവ് എന്ന നിലയിലും സുപരിചിതയാണ് സുപ്രിയ. ഇന്ന് പല താരങ്ങളും നേരിടുന്ന വലിയ പ്രശ്‌നമാണ് സൈബര്‍ ബുള്ളിയിങ്. എന്നാല്‍ ഇപ്പോഴിതാ ഇത്തരത്തില്‍ തന്നെ നിരന്തരമായി സൈബര്‍ ബുള്ളിയിങ് നടത്തിയ ആളെ കണ്ടെത്തിയെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുപ്രിയ.
‘നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് നേരിട്ടുണ്ടോ? എനിക്ക് കുറച്ച് വര്‍ഷങ്ങളായി അത്തരമൊരു അനുഭവം ഉണ്ടാവുന്നുണ്ട്. വര്‍ഷങ്ങളായി ഒന്നില്‍ കൂടുതല്‍ ഫേയ്ക്ക് ഐ. ഡികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും സൈബര്‍ ബുള്ളിയിങ് ചെയ്ത് അപമാനിക്കുകയാണ്. മരിച്ചു പോയ എന്റെ അച്ഛനെ കുറിച്ച് വരെ വളരെ മോശമായ കമന്റ് ഇട്ടിട്ടുണ്ട്.
അവളൊരു നഴ്‌സാണ്, ഒരു കുട്ടിയുടെ അമ്മയുമാണ്. ഞാന്‍ നിന്നെകുറിച്ചാണ് സംസാരിക്കുന്നത് എന്ന് നിനക്കറിയാം’ എന്ന് സുപ്രിയ ഇന്സ്റ്റാഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു. അടുത്ത സ്‌റ്റോറിയായി ഈ വെളിപ്പെടുത്തലിലൂടെ തനിക്ക് ലഭിച്ച പ്രതികരണവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. ഞാന്‍ അവളുടെ പേര് വെളിപ്പെടുത്തണോ അതോ അവള്‍ക്കെതിരെ കേസ് കൊടുക്കണോ എന്നാണ് സുപ്രിയ ചോദിക്കുന്നത്.
സ്‌റ്റോറി ഇട്ടതിന് പിന്നാലെ മുന്‍പുണ്ടായിരുന്ന കമന്റുകള്‍ അവള്‍ ഡിലീറ്റ് ചെയ്യുന്നുണ്ടെന്നും സുപ്രിയ പറഞ്ഞു. എന്തായാലും വരും ദിവസങ്ങളില്‍ ഈ വ്യക്തി ആരാണ് എന്നുള്ളതിന് ഉത്തരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് സുപ്രിയയെ ഫോളോ ചെയ്യുന്നവര്‍. അത് ആരാണെന്ന് വെളിപ്പെടുത്തുകയും വേണം കേസ് കൊടുത്ത് തക്കതായ ശിക്ഷയും വാങ്ങി നല്‍കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.