Connect with us

“ബാലുവിന്റെയും ജാനിയുടെയും മരണം ലക്ഷ്മിയെ അറിയിച്ചു” – സ്റ്റീഫൻ ദേവസി

Malayalam Breaking News

“ബാലുവിന്റെയും ജാനിയുടെയും മരണം ലക്ഷ്മിയെ അറിയിച്ചു” – സ്റ്റീഫൻ ദേവസി

“ബാലുവിന്റെയും ജാനിയുടെയും മരണം ലക്ഷ്മിയെ അറിയിച്ചു” – സ്റ്റീഫൻ ദേവസി

“ബാലുവിന്റെയും ജാനിയുടെയും മരണം ലക്ഷ്മിയെ അറിയിച്ചു” – സ്റ്റീഫൻ ദേവസി

വളരെ ദുഃഖകരമായ വാർത്തയിലൂടെയാണ് കേരളം കടന്നു പോയത്. വയലിനിസ്റ്റായ ബാലഭാസ്കർ കുടുംബത്തോടൊപ്പം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മകൾ തേജസ്വിനി തൽക്ഷണവും കുറച്ച് ദിവസം മരണത്തോട് മല്ലിട്ട് ബാലഭാസ്കറും യാത്രയായപ്പോൾ ബാക്കിയായത് ജീവന് വേണ്ടി പോരാടി വെന്റിലേറ്ററിൽ തുടർന്ന ഭാര്യ ലക്ഷ്മിയാണ് . മകളുടെയും ഭർത്താവിന്റയും മരണം അറിയാതെ തുടർന്ന ലക്ഷ്മിയെ ആ വിവരം അറിയിച്ചുവെന്നു സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസി .

ലക്ഷ്മി സുഖം പ്രാപിക്കുന്നതായും സ്വന്തമായി തന്നെ ശ്വസിക്കുന്നതായും സ്റ്റീഫണ്‍ പറഞ്ഞു. ഭര്‍ത്താവിന്റേയും മകളുടേയും വിയോഗവിവരം അമ്മ ലക്ഷ്മിയെ പറഞ്ഞ് മനസ്സിലാക്കിച്ചതായും സ്റ്റീഫണ്‍ വ്യക്തമാക്കി. ‘പതുക്കെ ലക്ഷ്മി സംസാരിച്ച് തുടങ്ങുമെന്നാണ് കരുതുന്നത്. വളരെ വലിയൊരു വേദനയിലൂടെയായിരിക്കാം ലക്ഷ്മി കടന്നുപോകുന്നത്. പക്ഷെ ആരോഗ്യത്തില്‍ പുരോഗതിയുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി,’ സ്റ്റീഫണ്‍ വ്യക്തമാക്കി.

ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. സുരേഷിനോട് സംസാരിച്ചതിന് ശേഷമായിരുന്നു സ്റ്റീഫന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ലക്ഷ്മിക്ക് കഴിഞ്ഞ ദിവസം ബോധം തെളിഞ്ഞതായും കണ്ണ് തുറന്നതായും സ്റ്റീഫന്‍ പറഞ്ഞിരുന്നു.

stephen devassy about lakshmi balabhaskar

More in Malayalam Breaking News

Trending

Recent

To Top