Connect with us

പേളി മാണി പ്രസവിച്ചു, ആണ്‍കുട്ടി, ആശംസകളുമായി ആരാധകര്‍; പിന്നാലെ ആ സത്യം തുറന്ന് പറഞ്ഞ് ശ്രീനിഷ്

Malayalam

പേളി മാണി പ്രസവിച്ചു, ആണ്‍കുട്ടി, ആശംസകളുമായി ആരാധകര്‍; പിന്നാലെ ആ സത്യം തുറന്ന് പറഞ്ഞ് ശ്രീനിഷ്

പേളി മാണി പ്രസവിച്ചു, ആണ്‍കുട്ടി, ആശംസകളുമായി ആരാധകര്‍; പിന്നാലെ ആ സത്യം തുറന്ന് പറഞ്ഞ് ശ്രീനിഷ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്കുമേറെ പ്രിയപ്പെട്ട താരജോഡിയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരരാര്‍ത്ഥികളായി എത്തിയ ഇരുവരും അവിടെ വെച്ചാണ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഇരുവരുടെയും ബന്ധം വീട്ടില്‍ സമ്മതിക്കുകയും വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹിതരാകുകയും ചെയ്യുകയായിരുന്നു.

ആദ്യ മകള്‍ നിലയെ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവളെ പ്രസവിക്കുന്നതിന്റെയും അവളുടെ ഓരോ വളര്‍ച്ചയുടെയും വിശേഷങ്ങള്‍ അടക്കം പേളി മാണി യുട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. ഇപ്പോള്‍ പേളി രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. രണ്ടാം ഗര്‍ഭകാലവും പേളി ആഘോഷമാക്കിയിരുന്നു. വളകാപ്പ്, ബേബി ഷവര്‍, ഹോസ്പിറ്റല്‍ ബാഗ് പാക്കിങ് അടക്കമുള്ളവയുടെ വീഡിയോകള്‍ പേളി യുട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു. നിറവയറിലായിരുന്നു പേളിയുടെ ക്രിസ്മസും ന്യൂഇയര്‍ സെലിബ്രേഷനുമെല്ലാം.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി പേളി മാണി പ്രസവിച്ചുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തിയത്. നിലയ്ക്ക് ഒരു അനിയന്‍ ജനിച്ചുവെന്നും നില ഒരു കുഞ്ഞിനെ മടിയില്‍ വെച്ചിരിക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പലരും ആശംസകളറിയിച്ചത്. പിന്നാലെ നിരവധി പേര്‍ ശ്രീനിഷിനോടും കാര്യം തിരക്കിയിരുന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിഷ്. ഇത്തരമൊരു വാര്‍ത്ത തെറ്റാണെന്നും വാര്‍ത്ത പലയിടത്തും കണ്ടുവെന്നും ഞങ്ങള്‍ക്കൊരു കുഞ്ഞ് ജനിച്ചാല്‍ ഞാന്‍ തന്നെ അത് നിങ്ങളെ അറിയിക്കുമെന്നുമാണ് ശ്രീനിഷ് പറയുന്നത്. മുമ്പ് പേളിയ്ക്ക് ഇരട്ടകുട്ടികളാണെന്ന തരത്തിലും വാര്‍ത്ത പ്രചരിച്ചിരുന്നു. അന്നും ഒരു വീഡിയോയിലൂടെ ഇരുവരും അത് തെറ്റായ വാര്‍ത്തയാണെന്ന് പറഞ്ഞിരുന്നു.

നിലയ്ക്ക് കൂട്ടിനൊരു കുഞ്ഞതിഥി കൂടി എത്താനിരിക്കെ സ്വന്തമായൊരു വീട് വാങ്ങിയ സന്തോഷവും അടുത്തിടെ പേളിയും ശ്രീനിഷും പങ്കുവെച്ചിരുന്നു. ദ്വീപിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ അപ്പാര്‍ട്ട്‌മെന്റ്. ദ്വീപ് മറ്റെങ്ങുമല്ല, കൊച്ചി നഗരത്തിലെ സില്‍വര്‍ സ്റ്റാര്‍ ഐലന്റിലാണ്. വീടിന്റെ പ്രമാണം കൈമാറുന്നത് പേളിയുടെ യുട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുണ്ട്.

ഏത് ആളുടെയും ആഗ്രഹമാണ് വീട് വയ്ക്കുക എന്നത് എന്ന് പേളിയു ശ്രീനിഷും പറയുന്നു. 2023ല്‍ ഒരു യുട്യൂബ് സ്റ്റുഡിയോ തുടങ്ങണമെന്നായിരുന്നുവെന്നും അത് സാധിച്ചുവെന്നും 2024ലെ ആഗ്രഹമാണ് പുതിയ വീടെന്നും പേളി പറഞ്ഞു. ആശുപത്രിയും മാളും ഉള്‍പ്പെടെ എല്ലാം കയ്യെത്തും ദൂരത്ത് ഉണ്ടെന്നും ഇരുവരും വ്യക്തമാക്കുന്നുണ്ട്. ടു ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റ് ആണിത്. 60ലക്ഷം രൂപയാണ് ഇതിന്റെ വില.

വൈറ്റിലയില്‍ ഇത്തരത്തില്‍ ടു ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റ് ലഭിക്കുക എന്നത് വളരെ ലാഭമാണെന്നും ഇരുവരും പറയുന്നുണ്ട്. ഇവിടെ ഇനിയും ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ തങ്ങളുടെ അയല്‍വാസികളാകാന്‍ പേളി മറ്റുള്ളവരെയും ക്ഷണിക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പേളിയ്ക്കും കുടുംബത്തിനും ആശംസകളുമായി രംഗത്തെത്തുന്നത്. ഇരുവര്‍ക്കും നല്ലൊരു വര്‍ഷമാകട്ടെ ഇതെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

പുതുവര്‍ഷപ്പുലരിക്ക് തൊട്ടുമുമ്പായാണ് പുതിയ സന്തോഷം പേളിയുടെ കുടുംബത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ശ്രീനിഷ് അതെന്താണെന്ന് വ്യക്തമാക്കിയത്. വീഡിയോയില്‍ പേളിയും ശ്രീനിഷുമുണ്ട്. ഇരുവരും നയിക്കുന്ന പേളി മാണി യുട്യൂബ് ചാനലിന് സബ്‌സ്‌െ്രെകബേഴ്‌സ് മുപ്പത് ലക്ഷമായി. പുതിയ നോട്ടത്തോടെയാണ് പേളിയും ശ്രീനിഷും പുതുവര്‍ഷത്തെ വരവേറ്റത്. അതുകൊണ്ട് തന്നെ 2024 ഇരുവര്‍ക്കും നേട്ടങ്ങളുടേതായിരിക്കാം. ഗര്‍ഭകാലത്ത് ആ അവശതകളും പേറി തന്നെയാണ് യുട്യൂബ് ചാനലിന് വേണ്ടി പേളി മാണി ഷോ താരം ആങ്കര്‍ ചെയ്തത്. താരങ്ങളായ കല്യാണി പ്രിയദര്‍ശന്‍, മീര ജാസ്മിന്‍ എന്നിവര്‍ പേളിയുടെ ഗസ്റ്റായി ഷോയില്‍ വന്നിരുന്നു.

കൂടാതെ പേളി മീര ജാസ്മിനൊപ്പം അഭിനയിച്ച ക്വീന്‍ എലിസബത്ത് സിനിമയും മികച്ച പ്രതികരണം നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. പേളി ക്വീന്‍ എലിസബത്ത് സിനിമയില്‍ അഭിനയിച്ച വിവരം പുറത്ത് വിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമയുടെ ട്രെയിലറില്‍ പേളിയെ കണ്ടപ്പോള്‍ ആരാധകര്‍ അടക്കം എല്ലാവ?രും അമ്പരുന്നു. വളരെ കുറച്ച് സമയം മാത്രം സ്‌ക്രീനില്‍ വന്നുപോകുന്ന കഥാപാത്രത്തെയാണ് പേളി അവതരിപ്പിച്ചത്. നരേനായിരുന്നു സിനിമയില്‍ നായകന്‍.

Continue Reading
You may also like...

More in Malayalam

Trending